ജി എച്ച് എസ് എസ് കാരാകുറിശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 20 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs21082 (സംവാദം | സംഭാവനകൾ) (ചരിത്രം കുറച്ച് എഴുതി)
ജി എച്ച് എസ് എസ് കാരാകുറിശ്ശി
വിലാസം
കാരാകുറിശ്ശി

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-08-2017Ghs21082



GVHSS Karakurissi പാലക്കാട് ജില്ലയുടെ ഒരു കോണില്‍ കല്ലടിക്കേടന്‍ മലയുടെ പടിഞ്ഞാറുവശത്തായാണ് കാരാകുറിശ്ശി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കാരാകുറിശ്ശി സ്കൂള്‍‍. മുക്കട്ട സ്കൂള്‍ ‍ എന്ന പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ശ്രമത്തിലാണ് 1914-ല്‍ സ്ഥാപിതമായത്.ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗവണ്മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍, കാരാകുര്‍ശ്ശി

ഒരു ഗ്രാമത്തിന്‍റെ അക്ഷരവെളിച്ചം

കാരാകുര്‍ശ്ശിയുടെ വഴിവിളക്കാണ് കാരാകുര്‍ശ്ശി ഗവണ്മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍. നൂറു വര്‍ഷം പിന്നിട്ട ഈ അക്ഷരക്ഷേത്രം എണ്ണമറ്റ കുട്ടികള്‍ക്ക് ജീവിതദിശാബോധം നല്‍കിയിട്ടുണ്ട്. അറിവിന്‍റെ അക്ഷയഖനിയായി ഇന്നും തുടരുന്ന ഈ വിദ്യാലയം ലോവര്‍ പ്രൈമറി സ്കൂളില്‍നിന്ന് ഹയര്‍ സെക്കന്‍ററി സ്കൂളായി വളര്‍ന്ന കഥ ഈ ഗ്രാമത്തിന്‍റെ വിജയഗാഥതന്നെയാണ്.

ലോവര്‍ പ്രൈമറി വിഭാഗം

1914 ല്‍ അരപ്പാറയിലെ മുതുകാട് എന്ന സ്ഥലത്ത് അന്നത്തെ അംശം അധികാരി മാങ്കുറുശ്ശി വയങ്കര പുത്തന്‍വീട്ടില്‍ ഗോപാലപ്പണിക്കര്‍ മുന്‍കൈയെടുത്ത് ഒരു ലോവര്‍ എലിമെന്‍ററി സ്കൂള്‍ തുടങ്ങി. ചേലാട്ട് തെയ്യുണ്ണിനായര്‍ മാസ്റ്റര്‍ സ്കൂളിന്‍റെ പ്രധാനാധ്യാപകനായി. വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം വിദ്യാര്‍ത്ഥികളായെത്തി. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം സ്കൂള്‍ അവിടെനിന്ന് കുളപ്പാറലിലെ കുന്നത്തുകളം നമ്പന്‍കുട്ടി ഗുപ്തന്‍റെ കളത്തിലേയ്ക്ക് പറിച്ചുനട്ടു. 1919 ഏപ്രില്‍ മാസത്തില്‍ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണിയുടെ ശ്രമഫലമായി സ്കൂള്‍ കാരാകുര്‍ശ്ശിയിലേക്ക് വന്നെത്തി. സ്വന്തം സ്ഥലത്ത് സ്കൂളിനുള്ള കെട്ടിടം നിര്‍മ്മിച്ചാണ് രാവുണ്ണി അധികാരി സ്കൂളിനെ ഇവിടേയ്ക്ക് കൊണ്ടുവന്നത്. 1991 ല്‍ ഈ കെട്ടിടം സര്‍ക്കാര്‍ വിലയ്ക്കു വാങ്ങുമ്പോള്‍ ഓരോ ക്ലാസ്സും രണ്ടും മൂന്നും ഡിവിഷനുകളുള്ള ഒരു ലോവര്‍ പ്രൈമറി വിഭാഗമായിത്തീര്‍ന്നിരുന്നു. ലോവര്‍പ്രൈമറി ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഹയര്‍ സെക്കന്‍ററി ക്ലാസുകള്‍ക്കു വിട്ടുകൊടുത്ത ശേഷം, ഏഴാം ക്ലാസ്സുകൂടി ഉള്‍പ്പെട്ട പ്രൈമറി വിഭാഗം ഒറ്റ സെക്ഷനായി പ്രവര്‍ത്തിച്ചുവരികയാണ്. എല്‍.പി.വിഭാഗത്തില്‍ 9 ഡിവിഷനുകളിലായി 308 കുട്ടികള്‍ പഠിക്കുന്നു. അറബിക് അധ്യാപകന്‍ ഉള്‍പ്പെടെ 10 അധ്യാപകരുണ്ട്. ഒന്നാം ക്ലാസുമുതല്‍ക്കുതന്നെ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചിട്ടുണ്ട്.

അപ്പര്‍ പ്രൈമറി വിഭാഗം

അമ്പതുകളുടെ രണ്ടാം പകുതിയായപ്പോഴേയ്ക്കും സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള പരിശ്രമങ്ങള്‍ നാട്ടുകാര്‍ ആരംഭിച്ചിരുന്നു. പ്രധാനാധ്യാപകരായിരുന്ന മങ്ങാട്ട് നാരായണന്‍ നായര്‍ മാസ്റ്ററുടെയും ടി.വി.രാഘവവാരിയര്‍ മാസ്റ്ററുടെയും നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 1956ല്‍ കാരാകുര്‍ശ്ശിയില്‍ രൂപീകരിച്ച ജനകീയകലാസമിതികൂടി ഇതില്‍ പങ്കാളിയായതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. 1961ല്‍ യു.പി.സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തപ്പോള്‍, കാരാകുര്‍ശ്ശിയിലെ ആദ്യത്തെ ജനകീയസമിതിയുടെ വിജയമായി അത് മാറി. മുറത്താങ്കല്‍ അഗസ്റ്റിന്‍ എന്ന വ്യക്തിയില്‍നിന്ന് 300 രൂപയ്ക്ക് സ്കൂളിനുവേണ്ടി സ്ഥലം വാങ്ങി. നാട്ടില്‍നിന്നു സംഭാവനകള്‍ സ്വീകരിച്ച് താല്‍ക്കാലിക കെട്ടിടവും ഫര്‍ണിച്ചറും ഒരുക്കി. എല്ലാ പ്രവര്‍ത്തനങ്ങളും നയിച്ചത് ജനകീയ സമിതിയായിരുന്നു. ഈ കെട്ടിടം നിന്ന സ്ഥലമാണ് പിന്നീട് സ്കൂള്‍ ഗ്രൗണ്ട് ആക്കി മാറ്റിയത്. സൗകര്യപ്രദമായ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ എല്‍.പി.ക്ലാസുകളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ആകെ 357 കുട്ടികളും 12 അധ്യാപകരുമുണ്ട്.

ഹൈസ്കൂള്‍ വിഭാഗം

1966 ഏപ്രില്‍ 1 ന് യു.പി.സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയും ജനകീയ കലാസമിതിയും വീണ്ടും കൈകോര്‍ത്തു മുന്നേറിയതോടെയാണ് ഈ വളര്‍ച്ചയും സാധ്യമായത്. മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങുവാനും കെട്ടിടവും ഫര്‍ണീച്ചറും നിര്‍മ്മിക്കാനും സംഭാവനക്കൂപ്പണുകള്‍ അടിച്ച് സംഭാവന പിരിച്ചെടുത്തും, ലേലം വിളിച്ചും കാരാകുര്‍ശ്ശിക്കാര്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. സ്വന്തമായി സ്ഥലവും 5 ക്ലാസ് മുറികളും ഉണ്ടാക്കുന്നതിന് 24000 രൂപയാണ് 1967-70 കാലത്ത് നാട്ടില്‍നിന്ന് സ്വരൂപിച്ചത്. സമിതി ഭാരവാഹികള്‍ മുന്നില്‍നിന്ന് നയിച്ചു; ശ്രമങ്ങള്‍ ഫലം കണ്ടു. കാരാകുര്‍ശ്ശി ഗവണ്മെന്‍റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായി. 1966 ജൂണ്‍ 1 നുതന്നെ എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീമതി കുഞ്ഞുക്കുട്ടി ടീച്ചര്‍ക്കായിരുന്നു പ്രധാനാധ്യാപികയുടെ അധികച്ചുമതല. പിന്നീട് പാലക്കയംകാരനായ ചാണ്ടി മാസ്റ്റര്‍ ഹെഡ്മാസ്റ്ററായെത്തി. ആദ്യത്തെ സ്ഥിരം പ്രധാനാധ്യാപിക നിര്‍മ്മലാദേവി ടീച്ചറായിരുന്നു. കുട്ടികളുടെ എണ്ണം വര്‍ഷംതോറും കൂടിക്കൂടി വന്നു. സ്ഥലപരിമിതി കാരണം 1969ല്‍ ക്ലാസുകള്‍ സെഷണല്‍ സമ്പ്രദായത്തിലായി. 18 ക്ലാസ് മുറികളുള്ള കെട്ടിടം അനുവദിച്ചു നിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് ഈ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ 933 കുട്ടികള്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുന്നുണ്ട്. 36 അധ്യാപകരും 5 അനധ്യാപകജീവനക്കാരും ഹൈസ്കൂള്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മാനവവിഭവശേഷി വകുപ്പിന്‍റെ കീഴില്‍ 1994ല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി വിഭാഗങ്ങള്‍ 1994 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം ആരംഭിച്ചു. ങഞഉഅ, രണ്ടു കോഴ്സുകളാണ് ആദ്യം അനുവദിച്ചത്. ഇപ്പോള്‍ 5 വൊക്കേഷണല്‍ കോഴ്സുകളിലായി 300 കുട്ടികളും 25 അധ്യാപകരും 2 ഓഫീസ് ജീവനക്കാരും ഉള്ള ഒരു വിഭാഗമാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി. 2004 ലാണ് ഹയര്‍ സെക്കന്‍റി വിഭാഗം തുടങ്ങുന്നത്. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 480 കുട്ടികള്‍ ഈ വിഭാഗത്തില്‍ പഠിക്കുന്നു. 26 അധ്യാപകരും 2 ലാബ് അസിസ്റ്റന്‍റുമാരും ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. കാരാകുര്‍ശ്ശി സ്കൂളിനുവേണ്ടി മാത്രമുണ്ടായ ജനകീയ ഇടപെടലുകള്‍, സ്കൂള്‍ വികസനത്തിന് കാലാകാലങ്ങളായി സര്‍ക്കാര്‍ അനുവദിച്ച സാമ്പത്തികസഹായങ്ങള്‍ നേടിയെടുക്കുന്നതിനു സഹായകമായി. സ്വന്തമായി നാലര ഏക്കര്‍ സ്ഥലം സമ്പാദിച്ച് 15 ക്ലാസ്മുറികളുള്ള കെട്ടിടം നിര്‍മ്മിച്ചതും സ്ഥലം വാങ്ങി ഗ്രൗണ്ടിന്‍റെ വിസ്തൃതി കൂട്ടി വിപുലീകരിച്ചതും സ്വന്തമായി സ്കൂള്‍ ബസ്സ് വാങ്ങിയതും അക്ഷരത്തിനുവേണ്ടി കാരാകുര്‍ശ്ശിക്കാര്‍ നല്‍കിയ സേവനത്തിന്‍റെ അടയാളങ്ങളാണ്. അത് ഇന്നും തുടരുന്നു എന്നത് കാരാകുര്‍ശ്ശിയുടെ മാത്രം സൗഭാഗ്യവുമാണ്.

വളര്‍ച്ചയുടെ പടവുകള്‍ : 1914-2014


1914 അരപ്പാറയിലെ മുതുകാട് വി.പി.ഗോപാലപ്പണിക്കര്‍ മുന്‍കൈയെടുത്ത് ലോവര്‍ എലിമെന്‍ററി സ്കൂള്‍ തുറന്നു. അവിടെനിന്ന് സ്കൂള്‍ കുളപ്പാറലിലെ കുന്നത്ത്കളം നമ്പന്‍കുട്ടി ഗുപ്തന്‍റെ കളത്തിന്‍റെ പുറത്തളത്തിലേക്കു മാറ്റി 1919 ഏപ്രില്‍ മാസത്തില്‍ കരിമ്പ അംശം അധികാരിയായിരുന്ന മുഞ്ഞക്കണ്ണി രാവുണ്ണി കാരാകുര്‍ശ്ശിയില്‍ പണിതുനല്‍കിയ കെട്ടിടത്തിലേയ്ക്ക് സ്കൂള്‍ മാറി. കാരാകുര്‍ശ്ശി ബോര്‍ഡ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് യശശ്ശരീരനായ ചേലാട്ട് തെയ്യുണ്ണി നായര്‍ മാഷായിരുന്നു. 1945 കാരാകുര്‍ശ്ശിയില്‍ റേഷന്‍കട ആരംഭിച്ചു. 1956 കാരാകുറുശ്ശിയിലെ ആദ്യത്തെ സാംസ്കാരിക കൂട്ടായ്മയായ ജനകീയ കലാസമിതി സ്കൂളില്‍വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. 1961 യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. 1965 ഹൈസ്കൂളായി ഉയര്‍ത്താന്‍ വേണ്ടി സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ചു. 1966 ജൂണ്‍ 1 കാരാകുര്‍ശ്ശി ഗവണ്മെന്‍റ് ഹൈസ്കൂള്‍ എട്ടാം ക്ലാസ്സ് ആരംഭിച്ചു. 1969 സ്കൂളിലെ പെണ്‍കുട്ടികളുടെ ടീം ആദ്യമായി ജില്ലാ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. തുടര്‍ന്നുള്ള 2 വര്‍ഷവും (70, 71) ഈ സ്ഥാനം നിലനിര്‍ത്തി. കായികാധ്യാപകനായ എന്‍.വി.ഗോപാലകൃഷ്ണന്‍ മാസ്റ്ററായിരുന്നു പരിശീലകന്‍. 1971 സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി വടക്കീട്ടില്‍ ഗോപാലകൃഷ്ണപണിക്കരെ രാഷ്ട്രം വീരചക്രം നല്‍കി ആദരിച്ചു. 1974 എസ്.എസ്.എല്‍.സി.പരീക്ഷയ്ക്ക് സ്കൂള്‍ കേന്ദ്രമായി. 1991 ഹൈസ്കൂള്‍ വിഭാഗത്തിന്‍റെ രജതജൂബിലി ആഘോഷം. ജൂബിലി സ്മാരകമന്ദിരം നിര്‍മ്മിച്ചു. 1994 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം ആരംഭിച്ചു. സ്കൂളിന് എസ്സ.എസ്.എല്‍.സി.പരീക്ഷയില്‍ റാങ്ക് തിളക്കം: കൃഷ്ണപ്രസാദ് 11-ാം റാങ്ക് നേടി. 1995 ഉപജില്ലാ കലോത്സവത്തിന് ആതിഥ്യം വഹിച്ചു. 1997 സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. 2001 ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2002 എസ്.എസ്.എല്‍.സി. പരീക്ഷയില്‍ റാങ്കിന്‍റെ തിളക്കം വീണ്ടും: പി.എം. ശരത് - 15-ാം റാങ്ക് 2004 ഹയര്‍ സെക്കന്‍ററി വിഭാഗം ആരംഭിച്ചു. വൊക്കേഷണല്‍ വിഭാഗത്തില്‍ എന്‍.എസ്.എസ്.യൂണിറ്റ് തുടങ്ങി. 2005 പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിന് ആതിഥ്യം വഹിച്ചു. 2010 പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ബസ്സ് 2013 വിദ്യാരംഗം ജില്ലാ സാഹിത്യോത്സവത്തിന് ആതിഥ്യം വഹിച്ചു. 2013 എം.ബി.രാജേഷ് എം.പി. ഫണ്ടില്‍നിന്ന് ഹയര്‍ സെക്കന്‍ററിക്ക് ലാബ് & ലൈബ്രറി കെട്ടിടം അനുവദിച്ചു. 2014 ശ്രീകെ.വി.വിജയദാസ് എം..എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്ന് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് 6 ക്ലാസ്മുറികളുള്ള കെട്ടിടം നിര്‍മ്മാണമാരംഭിച്ചു. 2014 ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്നു 30 ലക്ഷം രൂപ ചെലവഴിച്ച് 3 ക്ലാസ്മുറികളുള്ള കെട്ടിടം നിര്‍മ്മാണമാരംഭിച്ചു. 2014 വീണ്ടും ഉപജില്ലാ കലോത്സവത്തിന് ആതിഥ്യം. 2014-15 ല്‍ വിപുലമായ പരിപാടികളോടെ സ്കൂളിന്‍റെ ശതാബ്ദി ആഘോഷിച്ചു. 2015 മാര്‍ച്ചിലെ എസ്.എസ്..എല്‍.സി.പരീക്ഷയില്‍ 97% വിജയം (മുന്‍ വര്‍ഷത്തേക്കാള്‍ 4 ശതമാനം കൂടുതല്‍). 2015 മാര്‍ച്ചിലെ ഹയര്‍ സെക്കന്‍ററി റിസള്‍ട്ട് 92 % (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6 ശതമാനം കൂടുതല്‍) 2015 വി.എച്ച്.എസ്.ഇ. റിസള്‍ട്ട് 95%. ഇത് കഴിഞ്ഞ വര്‍ഷത്തെ 69% ത്തില്‍നിന്ന് 26% കൂടുതലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സ്റ്റുഡന്റ് പോലീസ്

ജൂനിയര്‍ റെഡ്ക്രോസ്

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വഴികാട്ടി