ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17

2017-18 അധ്യയന വര്‍ഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു. ജൂണ്‍ 19-ാം തിയതി പാസ്കല്‍ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കല്‍ ത്രികോണത്തിന്റെ ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചു. പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തെ സംബന്ധിച്ചിട്ടുള്ള സെമിനാറും എല്ലാ ക്ലാസുകളിലും നടത്തുകയുണ്ടായി. ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 30. 6. 2017 ന് ഉച്ചക്ക് 1.30 ന് മള്‍ട്ടിമീഡിയ റൂമില്‍ വെച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ രാജന്‍ മാഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗണിതപ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ തുടങ്ങിയത്. പിന്നീട് കുട്ടികള്‍ ഗണിത പരിപാടികള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. 9 E യിലെ ശ്രീ ഗോവിന്ദ് രണ്ടക്കമുള്ള സംഖ്യകളുടെ ഗുണനം സമാന്തര വരകളിലൂടെ എങ്ങനെ കണ്ടെത്താമെന്ന് ഐ സി ടി സാധ്യത ഉപയോഗിച്ച് പ്രസന്റ് ചെയ്തു. കുട്ടികള്‍ വളരെ താല്‍പ്പര്യത്തോടും ആകാംഷയോടും കൂടി നിരീക്ഷിച്ചു. പിന്നീട് രണ്ടക്കസംഖ്യകളുടെ ഗുണനപ്പട്ടിക വളരെ എളുപ്പത്തില്‍ കണ്ടെത്താമെന്ന ആശയമാണ് 9 k യിലെ അരുണ്‍ അവതരിപ്പിച്ചത്. 9L ലെ അരവിന്ദിന്റെ പസില്‍ യു. പി ക്ലാസിലെ സിദ്ധാര്‍ത്ഥിന്റെ കുസൃതിക്കണക്ക് ശ്രീ ലക്ഷ്മി, പാര്‍വതി എന്നിവരുടെ ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തല്‍ എന്നീ പരിപാടികള്‍ വളരെ നന്നായിരുന്നു. പരിപാടികള്‍ക്കു ശേഷം 10 A യിലെ മേഘ്ന നന്ദി പറഞ്ഞു. യോഗം അവസാനിച്ചു.

24. 7. 2017 ന് ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തില്‍ വെച്ച് സ്കൂള്‍തല ഗണിത ക്വിസ് മത്സരം നടന്നു.
thump, thump