ഉള്ളടക്കത്തിലേക്ക് പോവുക

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടികൂട്ടം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ..വിദ്യാര്‍തഥികളെ വളര്‍ന്നുവരുന്ന സാങ്കേതിക ലോകത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ തരണം ചെയ്ത് അഭിരുചിക്കനുസരിച്ചു വളരാന്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എെ.ടി @ സ്ക്കൂള്‍ ആരംഭിച്ച പദ്ധതിയാണ് സ്ക്കൂള്‍ കുട്ടിക്കൂട്ടം. 50ഒാളം കുട്ടികളടങ്ങിയ ഒരു ബാച്ച് ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാക്കി. അഞ്ചുമേഖലകളിലായി തയ്യാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിനു അവരവരുടെ അഭിരുചിക്കനുസരിച്ച് മേഖലകള്‍ തിരഞ്ഞെടുത്തു.


2017-18 അധ്യയനവര്‍‍‍ഷത്തെ ഒന്നാംഘട്ട പരിശീലനം JULY 29,30 തീയ്യതികളില്‍ പൂര്‍ത്തിയായി

പ്രമാണം:180322004.jpg