സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/വിദ്യാരംഗം-17
ദൃശ്യരൂപം
വിദ്യാരംഗം
-
INAUGURATION
-
INAUGURATION
-
INAUGURATION
-
INAUGURATION
-
INAUGURATION
വിദ്യാരംഗം കലാസാഹിത്യവേദി -2017
ചൊവ്വന്നൂര്‍ സെന്റ് മേരീസ് ജി.എച്ച്.എസ്- ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനകര്‍മ്മം 2017 ജൂണ്‍ 16 -ന് ബ. എച്ച്.എം. സി. ധന്യ സി.എസ്.സി. ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ വേദിയെ മനോഹരമാക്കി.
10-6-2017- ന് ഉള്ളൂര്‍ അനുസ്മരണ ദിനം . ഇതോടനുബന്ധിച്ച് 12-6-2017 -ന് പത്ത്- എ-യിലെ പ്രത്യുഷ അനുസ്മരണ പ്രഭാഷണം നടത്തി.
17-6-2017 -ന് ചങ്ങമ്പുഴ അനുസ്മരണ ദിനം. 19-6-2017 -ന് ചങ്ങമ്പുഴയുടെ 'മനസ്വിനി' എന്ന കവിതയുടെ ആലാപനം പത്ത് -ബി- യിലെ വര്‍ഷ നിര്‍വ്വഹിച്ചു.
18-6-2017 -ന് വായനാദിനത്തോടനുബന്ധിച്ച് ചുമര്‍പത്രിക നിര്‍മ്മാണ മത്സരം നടത്തി. വിഷയം -വായന. എല്ലാ ക്ലാസിലേയും കുട്ടികള്‍ക്ക് പങ്കെടുക്കുവാന്‍ അവസരം നല്‍കി.
19-6-2017 വായനാ ദിനം. ശ്രീ .പി.എന്‍. പണിക്കരുടെ അനുസ്മരണ ദിനം . വായനാ പക്ഷാചരണം 19-6-2017 മുതല്‍ 7-7-2017 വരെ ആചരിച്ചു. 19 ന് വായനാദിന ഉദ്ഘാടനകര്‍മ്മം ശ്രി .ജയചന്ദ്രന്‍പിള്ള നിര്‍വ്വഹിച്ചു. കേരള കലാമണ്ഡലം Rt . പ്രിന്‍സിപ്പല്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, ശ്രീ. അജിത്ത് ഗുരുവായൂര്‍ (റിപ്പോര്‍ട്ടര്‍,ടൈംസ് ഓഫ് ഇന്ത്യ)എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . പി.ടി.എ പ്രസിഡന്റ് ശ്രീ .ജനാര്‍ദ്ദനന്‍ കോതച്ചിറ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എച്ച് .എം .സ്വാഗതം ആശംസിച്ചു. കവിതാലാപനം (രസിത ശിവരാമന്‍) ,പ്രസംഗം(ശ്രീമൃദു) എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
ജൂണ്‍:-20 -ഉപന്യാസരചന
-
SPEECH
-
QUIZ
-
READING CORNER
-
PRIZE DISTRIBUTION
-
PRIZE DISTRIBUTION
ജൂണ്‍:-21-സാഹിത്യ ക്വിസ് ജൂണ്‍:-22-പുസ്തകാസ്വാദനകുറിപ്പ് ജൂണ്‍:-23-വായനാമൂല സജീകരണം ജൂണ്‍:-26-കഥാരചന ജൂണ്‍:-27-കവിതാരചന ജൂണ്‍:-28-കാവ്യാലാപനം ജൂണ്‍:-29-കയ്യെഴുത്ത് ജൂണ്‍:-30-വായനാമത്സരം ജൂലൈ:-4-അടിക്കുറിപ്പ്
ജൂലൈ :-5-പ്രസംഗം-ബഷീര്‍ അനുസ്മരണദിനം
ജൂലൈ:-6-ചിത്രരചന
ജൂലൈ:-7-സാഹിത്യക്കാരന്മാരെ പരിചയപ്പെടല്‍
ജൂലൈ -7 ന് 3.30 ന് വായനാപക്ഷാചരണ സമാപനസമ്മേളനം നടത്തി. ബ. എച്ച്. എം .സി.ധന്യ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജൂണ്‍ -19 മുതല്‍ ജൂലൈ -7 വരെ നീണ്ടുനിന്ന വായനാപക്ഷാചരണത്തിന് സമാപനം കുറിച്ചു.
ജൂലൈ 5 ന് ബഷീര്‍ അനുസ്മരണദിനം ബഷീര്‍ കൃതികളുടെ അവലോകനം പത്ത്-സി- യിലെ അപര്‍ണ്ണ നിര്‍വ്വഹിച്ചു.
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഉപജില്ലാ തലത്തില്‍ കുന്നംകുളം ബി.ആര്‍.സി. നടത്തിയ ഉപന്യാസ മത്സരത്തില്‍ കുമാരി. ശ്രീനന്ദ .വി.എസ്. (പത്ത് -സി ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീനന്ദക്ക് ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനവും ,1000/ ടെ സാമ്പത്തികപുരസ്കാരവും ലഭിച്ചു.
അഖിലകേരള ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖിലകേരള വായനാ ക്വിസ് മത്സരം 6-8-2017-ന് ഉപജില്ലാ മത്സരത്തില്‍ കുട്ടികള്‍ പങ്കിടുക്കുന്നു.
മെട്രോ പത്രത്തിന്റെ ഉദ്ഘാടനകര്‍മ്മം നടന്നു.