ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 17 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48090 (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്
വിലാസം
കീഴുപറമ്പ്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-08-201748090



ചരിത്രം

മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രകൃതിരമണീയമായ മേലാപറമ്പ് കുന്നിന്‍ പുറത്ത് സ്ഥിതി ചെയ്യുന്ന സര്‍കാര്‍ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്. വൈജ്ഞാനിക,കലാ.കായിക രംഗങ്ങളില്‍ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തുടര്‍ച്ചയായി ഈ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

കീഴുപറമ്പിന്റെ നെറുകയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കീഴുപറമ്പ് വൊക്കേഷനല്‍ ഹയര്‍ സെകന്ററി സ്കൂള്‍ ,1974ല്‍ നിലവിലുള്ള എല്‍ പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അല്‍ അന്‍വാര്‍ അറബിക് കോളേജിലാണ് ഹൈസ്കൂള്‍ക്ലാസുകള്‍ പ്രവര്‍ത്തിച്ചത്. അന്ന് ഹൈസ്കൂള്‍ക്ലാസുകള്‍ അനുവദിക്കണമെങ്കില്‍ നാട്ടുകാര്‍ കെട്ടിടം നിര്‍മിച്ച് സര്‍ക്കാരിനെ ഏല്‍പിക്കേണ്ടിയിരുന്നു.നാട്ടുകാര്‍ അവരുടെ റേഷന്‍ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിര്‍മിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.

1993ലാണ് ഈ വിദ്യാലയത്തില്‍ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറല്‍ ഇന്‍ഷൂറന്‍സ് എന്നീ കോഴ്സുകളും1998 ല് സയന്‍സ് വിഭാഗത്തില് മെഡിക്കല് ലാബറട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡെയറി ഹസ്ബന്‍ഡ്രി) കോഴ്സും അഗ്രിക്കള്‍ച്ചര്‍ (പ്ലാന്റ് പ്രൊട്ടക്ഷന്‍) കോഴ്സും ആരംഭിച്ചു.

2004 ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകള്‍ ഉണ്ട്.

ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ 40 അധ്യാപകരും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 25 പേരും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 18 പേരും ജോലി ചെയ്യുന്നു. ഹൈസ്കൂള്‍,യുപി വിഭാഗത്തില്‍ മൊത്തം 1157 വിദ്യാര്‍ത്ഥികളും വി.എഛ്.എസ്.ഇ വിഭാഗത്തില്‍ 256 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 356 വിദ്യാര്‍ത്ഥികളും പഠിക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മലപ്പുറം ജില്ലയിലെ ഗവണ്‍മെന്‍റ് സ്കൂളുകളില്‍ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വിഎഛ്.എസ്.ഇ ക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുംഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി സ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറിക്കും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

independence day 2017
സ്കൂള്‍ അസംബ്ലി


വിളവെടുപ്പ് by SPC

പഠനാവസരങ്ങള്‍


സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്(SRG)
ലൈബ്രറി
ലബോറട്ടറി
കംപ്യൂട്ടര്‍ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

യു.പി. & ഹൈസ്കൂള്‍ വിഭാഗം


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


വിവിധ ക്ലബ്ബുകള്‍
വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ക്യാമ്പസ് എപ്പോഴും അതിന്റെ സജീവത നില നിര്‍ത്തുന്നു.
1.ഹരിത പരിസ്ഥിതി ക്ലബ്,
2.ശാസ്ത്ര ക്ലബ്ബ്,
3.സാമൂഹ്യശാസ്ത്ര ക്ലബ്ബ്,
4.ഗണിത ക്ലബ്ബ്,
5.ഐ.ടി ക്ലബ്ബ്,
6.ഹെല്‍ത് ക്ലബ്ബ്
7.വിദ്യാരംഗം കലാസാഹത്യ വേദി,
8.റിപ്പ്ള്‍സ് ഇംഗ്ലീഷ് ക്ലബ്ബ്,
9.ഹിന്ദി ക്ലബ്ബ്
10.അറബി ക്ലബ്ബ്
11സ്കൂള്‍ നിയമ ക്ലബ്ബ്
12.കലാ ക്ലബ്ബ്

 ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍-കൂടുതല്‍ അറിയുക


'
വി.എച്.എസ്.ഇ. വിഭാഗം'

  • എന്‍.എസ്.എസ്.
  • കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിങ് സെല്‍
  • കാരുണ്യ മെഡിക്കല്‍ ലാബ്
  • മഷ്റൂം പ്രൊഡക്ഷന്‍ യൂണിറ്റ്
  • ഡി.ടി.പി. സെന്റര്‍
  • ടൂറിസം ക്ലബ്
  • കൊമേഴ്സ് ക്ലബ്

മാനേജ്മെന്റ്

ജില്ലയിലെ അറിയപ്പെടുന്ന ഒരു സര്‍കാര്‍ സ്ഥാപനമാകുന്നു ഇത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി