ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്ര ക്ലബ് ഗണിത ശാസ്ത്രക്ലബിന്‍റെ ഉദ്ഘാടനം 2017 ജൂണ്‍ 21ന് മീന ടീച്ചര്‍ നിര്‍വ്വഹിച്ചു. പ്രസ്തുത യോഗത്തില്‍ ഗണിതശാസ്ത്ര അധ്യാപകരും ഓരോ ക്ലാസ്സില്‍ നിന്നും 2 പ്രതിനിധികളും പങ്കെടുത്തു. ഗണിതത്തിനു ജീവിതത്തില്‍ ഉള്ള പ്രാധാന്യം എടുത്തുപറയുകയും അതിനോടു താല്പര്യം ജനിപ്പിക്കുന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. വ്യത്യസ്തമായ ഒരനുഭവമുണ്ടാക്കുവാനും ജിജ്ഞാസ ഉണര്‍ത്തുവാനും കഴിയണമെന്നു മീന ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഓരോ ക്ലാസ്സും ഓരോ ആഴ്ചയിലും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ നല്‍കുകയുണ്ടായി. ജൂലൈ 21ന് ഒരു ചെറിയ ഉണര്‍ത്തുപാട്ടിന്‍റെ ഈരടികളോടെ യോഗം ആരംഭിച്ചു. എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ചാര്‍ട്ട് നിര്‍മ്മാണം നല്‍കുകയുണ്ടായി. അതില്‍ geometric pattern, number chart എന്നിവ കൂടാതെ other chart ഉം ഉള്‍പ്പെട്ടു.