ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടികൂട്ടം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
- അംന.ടി
- ലുബൈബ.വി
- സംഗീത .ടി
- ഷോബി.കെ
- നഫീസ നിദ . ഇ
- ആഷ്ലി൯ റോജ൯
- ഹസ്ന.പി
- നജ പി. കെ
ആദ്യ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മേഖലയായി തിരിച്ച് നല്‍കാന്‍ തീരുമാനിച്ചു മേഖലകള്‍
- ആനിമേഷന്‍
- ഹാര്‍ഡ്‌വേര്‍
- ഇലക്ട്രോണിക്സ്
- ഭാഷാ കംമ്പ്യൂട്ടിംഗ്
- ഇന്‍റര്‍നെറ്റ് & സൈബര്‍സെല്‍
"ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വര്‍ഷത്തെ ആദ്യപ്രവര്‍ത്തനം എന്ന നിലയില്‍ ആനിമേഷന്‍ , ഹാര്‍ഡ്‌വേര്‍ , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇന്‍റര്‍നെറ്റ് & സൈബര്‍സെല്‍ എന്നിവയില്‍ ക്ലബ്ബംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം സ്കൂളില്‍ വച്ച് നല്‍കി . ചാന്രദിനത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു . ഹിരോഷിമ - നാഗസാക്കി ദിനത്തില്‍ ഡോക്യുമെന്‍റി പ്രദര്‍ശനവും ക്വിസ്സും നടത്തി .