എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/മറ്റ്ക്ലബ്ബുകൾ-17
ദൃശ്യരൂപം
ലഹരി വിരുദ്ധ ക്ലബ്ബ്
2017-18 അദ്യയന വര്‍ഷത്തിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ രൂപീകരണം 2017 ജൂണ്‍ 28ിനാണ് നടന്നത്. ജൂണ്‍ 23ാം തിയതി 11 മണിക്ക് സ്കൂളിലെ മുഴുവന്‍ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള 'വിമുക്തി' യുടെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്കൂളില്‍ നിര്‍വഹിച്ചു. ക്ലബ്ബ് അംഗങ്ങള്‍ പങ്കെടുത്തു, ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ജൂണ്‍ 28ന് സ്കൂളില്‍ വെച്ച് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള പോസ്റ്റര്‍ രചന മത്സരം നടന്നു.