ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി

18:30, 12 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Itsidukki (സംവാദം | സംഭാവനകൾ)

ജി.വി.എച്ച്‌.എസ്‌.എസ്

 

ആമുഖം

മൂന്ന്‌ അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകള്‍ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ്‌ മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്‌. അതാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂള്‍ മൂവാറ്റുപുഴ. ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന്‌ മറിച്ചുനോക്കാം. ഇന്ത്യയ്‌ക്ക്‌ സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തില്‍ നിലവില്‍ വന്ന അതേ വര്‍ഷം തന്നെയാണ്‌ (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്‌. അറക്കല്‍ ശ്രീ. ആലിക്കുട്ടിയും പുത്തന്‍പുരയില്‍ ശ്രീ. പത്മനാഭ പിള്ളയും നല്‍കിയ 50 സെന്റ്‌ സ്ഥലത്ത്‌ ഒരു ഓലഷെഡില്‍ ഈ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തട്ടാര്‍കുടിയില്‍ കൊച്ചുവേലു നാരായണന്‍ നായര്‍, നരിമറ്റത്ത്‌ ബാലകൃഷ്‌ണന്‍ നായര്‍ തുടങ്ങിയവരും പൗരസമിതിയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യര്‍ സ്‌കൂളിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത്‌ അന്നത്തെ സ്ഥലം എം.എല്‍.എ ആയിരുന്ന ശ്രീ. എന്‍.പി. വര്‍ഗീസ്‌ ആയിരുന്നു. യു.പി. സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താല്‍ അപ്‌ഗ്രേഡ്‌ ചെയ്യുകയും 1992-93 ല്‍ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ പരീക്ഷ എഴുതുകയും ചെയ്‌തു. മൂവാറ്റുപുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേയും കുട്ടികളാണ്‌ ഇവിടെ പഠിച്ചുവരുന്നത്‌. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാര്‍ത്ഥനയും നല്‍കിയ ഉറച്ച പിന്‍ബലത്തോടെ പ്രശസ്‌തിയുടെ പടവുകള്‍ കയറിപ്പോയ മിടുക്കന്മാര്‍ ഇവിടെ ധാരാളമുണ്ട്‌. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന്‌ വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. നേഴ്‌സറി മുതല്‍ 10-ാം ക്ലാസ്‌ വരെ ഇവിടെയുണ്ട്‌. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച്‌ കര്‍മ്മകാണ്ഡങ്ങള്‍ നല്‌കിയ കരുത്തും ഉള്‍വഹിച്ച്‌ ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ്‌ ഗവ. ഈസ്റ്റ്‌ ഹൈസ്‌കൂള്‍ മൂവാറ്റുപുഴ.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

<googlemap version="0.9" lat="10.039852" lon="76.958027" zoom="13" width="400"> 10.032668, 76.919832 10.015849, 76.948242 </googlemap>