സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 3 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ckcghs (സംവാദം | സംഭാവനകൾ) ('== വിദ്യാരംഗം കലാസാഹിത്യവേദി == 2017-18 അധ്യയനവര്‍ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി

2017-18 അധ്യയനവര്‍ഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വിദ്യാലയത്തില്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുതകൊണ്ട് സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്സ്വലമായി ആരംഭിച്ചു. വിദ്യാര്‍ത്ഥികളിലെ സാഹിത്യപരമായ സര്‍ഗ്ഗവാസനകളെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിനായി എല്ലാ വ്യാഴായ്ചയും ഉച്ചക്ക് 1 മണി മുതല്‍ 2.10 വരെ മീറ്റിംഗ് കൂടുകയും ഇതിന് ഓരോ ക്ലാസ്സുകാരും നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഈ യോഗത്തില്‍ അവര്‍ എഴുതിയിട്ടുള്ള കവിതകള്‍ കഥകള്‍ ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ ഈ വര്‍ഷം കവിത കഥ പ്രസംഗം എന്നിവയ്ക്ക് കുട്ടികള്‍ക്ക് പരിശീലനം നല്‍കുവാനും ശില്പശാലകള്‍ സംഘടിപ്പിക്കുവാനും പദ്ധതിയിടുന്നുണ്ട്. യൂ ട്യൂബില്‍ നിന്ന് നല്ല നല്ല പ്രസംഗങ്ങള്‍ കേള്‍ക്കുവാനും short film പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുവാനും കുട്ടികള്‍ക്ക് അവസരം നല്‍കുകയും HS,UP വിഭാഗത്തിന്റേതായി കൈയ്യെടുത്തു മാസിക ഒരുക്കുവാനും തയ്യാറെടുക്കുന്നുണ്ട്. ലൈബ്രറിയില്‍നിന്നും മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രസിദ്ധമായ ചെറുകഥകളും ഉപന്യാസങ്ങളും നോവലുകള്‍, ജീവചരിത്രം, ആത്മകഥ എന്നിവ വായിക്കുവാന്‍ നല്‍കിക്കൊണ്ട് കുട്ടികളിലെ വായനാശീലം വളര്‍ത്തുവാനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.