ചീനംവീട് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 30 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muraliaraam (സംവാദം | സംഭാവനകൾ) (YEAR)
ചീനംവീട് യു പി എസ്
വിലാസം
പുതുപ്പണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-07-2017Muraliaraam




................................

 വിദ്യാഭ്യാസം ബഹുഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ട ഒരു കാലം.ജാതി സമ്പ്രദായം കൊടികുത്തിവാണിരുന്ന കാലം. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നാടുനീളെ.നീതിയും നിയമവും പ്രമാണിമാരുടെ ചൊല്പടിക്ക് നില്‍ക്കുന്ന കാലം.   
  ഈ സാമൂഹ്യപശ്ചാത്തലം പുതുപ്പണത്തുകാര്‍ക്കും ബാധകമായിരുന്നു. ഇതെല്ലാം അറി‍ഞ്ഞു കൊണ്ടായിരുന്നു പുതുപ്പണത്ത് ചീനംവീട്ടില്‍ ശ്രീ.മാവള്ളി കണാരന്‍ പണിക്കര്‍ ഒരു നാട്ടെഴുത്ത് പള്ളിക്ക് രൂപം നല്‍കിയത്.
            കടത്തനാട്ടിലെ പടവീരനായ തച്ചോളി ഒതേനന്റെ വന്ദ്യപിതാവായ ചീനംവീട്ടില്‍ തങ്ങള്‍ വാഴുന്നവര്‍ ഭരിച്ചിരുന്ന നാടാണ്  പുതുപ്പണം അംശത്തില്‍ സ്ഥിതി ചെയ്യുന്ന ചീനംവീട്.ഇത്രയും ചരിത്രപ്രസിദ്ധമായ ഈ പ്രദേശത്ത് ഏകദേശം 150 ല്‍ പരം വര്‍ഷം വിദ്യാപ്രചരണം നടത്തിവരുന്ന മഹാസ്ഥാപനമാണ് ചീനംവീട് യു പി സ്കൂള്‍. 
                     ഈ സ്കൂള്‍ 1863 ല്‍ കേവലം ഒരു നാട്ടെഴുത്തുപള്ളിയായി പുതുപ്പണം ചീനംവീട്ടുകാരനായിരുന്ന
ശ്രീ.മാവള്ളി കണാരന്‍ പണിക്കര്‍ എന്ന നാട്ടാശാനായിരുന്നു നടത്തിവന്നിരുന്നത്. നാട്ടെഴുത്തുപള്ളിയായി തുടര്‍ന്നുകൊണ്ടിരിക്കെ 1896 ല്‍ തലശ്ശേരി താലൂക്ക് ബോര്‍ഡ് ഏറ്റെടുത്തതിനു ശേഷവും മുന്‍ മാനേജരായ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരുടെയും ശ്രീ.നാരായണന്‍ നമ്പ്യാരുടെയും  പിതാവായ കേളപ്പന്‍ അടിയോടിയായിരുന്നു അന്ന് സ്കൂളിലെ ഹെഡ് മാസ്റ്റര്‍ . 1896 ല്‍ താലൂക്ക് ബോര്‍ഡ് ചില നല്ല സ്കൂളുകളുടെ മാനേജ്മെന്റ് മാത്രം ഏറ്റെടുത്തു. അക്കൂട്ടത്തില്‍ ഈ സ്കൂളും ഉള്‍പ്പെട്ടിരുന്നു. 1897 ഏപ്രില്‍ മാസത്തില്‍  ബോര്‍ഡ് എല്ലാ സ്കൂളുകളുടെയും മാനേജ്മെന്റ് വിട്ടു. അതിനു ശേഷം സ്കൂളിന്റെ മേല്‍നോട്ടം കേളപ്പന്‍ അടിയോടിയില്‍ നിക്ഷിപ്തമായി.
         അദ്ദേഹം തന്റെ ദേഹവിയോഗകാലം വരെയും അതായത് 1934 മെയ് വരെ ഏകദേശം അമ്പത്തിയഞ്ചുകൊല്ലം സേവനം ചെയ്തു.    ശ്രീ. കേളപ്പന്‍ അടിയോടി 1934 ജൂലായ് 2 ന് ഇഹലോകവാസം വെടിഞ്ഞു.          
            ശ്രീ . കേളപ്പന്‍ അടിയോടിയുടെ അനാരോഗ്യം കാരണം, അദ്ദേഹത്തിന്റെ മൂത്തമകനായ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാര്‍ 1928 ല്‍ തന്നെ മാനേജരായി പ്രവര്‍ത്തിച്ചു വന്നിരുന്നു. 1929 ഏപ്രില്‍ 15 ന് ശ്രീ .പി രാമക്കുറുപ്പ്(ബി.എ.എല്‍.ടി) ഹെഡ് മാസ്റ്റരായി നിശ്ചയിക്കപ്പെട്ടു.അതുവരെ അഞ്ചാം തരമായി പ്രവര്‍ത്തിച്ചു വന്നിരുന്ന സ്കൂള്‍ ആറാം തരമായി  അപ്ഗ്രേഡ് ചെയ്യപ്പടുകയും പ്രവര്‍ത്തനരംഗത്തേക്ക് മുന്നേറുകയും ചെയ്തു.
              അക്കാലത്ത് പുതുതായി ഹയര്‍ ക്ലാസുകള്‍ തുറക്കാന്‍ വളരെയേറെ പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടിയിരുന്നു. അംഗീകാരത്തിനുള്ള കര്‍ശന നിബന്ധനകള്‍ , വിദ്യാഭ്യാസം നേടിയ യോഗ്യതയുള്ള അദ്ധ്യാപകരുടെ വിരളത , അദ്ധ്യാപകര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച തുച്ഛമായ ശമ്പളം , തന്നിമിത്തം ഉന്നത നിലവാരത്തില്‍  സ്കൂള്‍ നടത്തിക്കൊണ്ടു  പോകാന്‍ സാധിക്കാതെ വരുന്ന  ഒരു  പരിത‍ഃസ്ഥിതിയാണ് മാനേജ്മെന്റിന് അഭിമുഖീകരിക്കേണ്ടി വന്നത്. ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് ഹയര്‍ ക്ലാസ് തുറന്നത്.ആദ്യകാലത്ത് സ്കൂളിന്റെ നാനാവിധമായ ഉല്‍ക്കര്‍ഷത്തിന് അശ്രാന്തപരിശ്രമം ചെയ്ത  ശ്രീ.കെ.അയ്യാപ്പു , ശ്രീ.പി.ആര്‍. നമ്പ്യാര്‍ , ശ്രീ. ടി പി കൃഷ്ണന്‍ എന്നിവരുടെ നാമധേയങ്ങള്‍ എന്നും  സ്മരണീയമാണ്.  1942 മുതല്‍ ഹെഡ് മാസ്റ്റരായി  പ്രവര്‍ത്തിച്ചിരുന്നത് ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാരായിരുന്നു.
                  സ്കൂളില്‍ ഹയര്‍ ക്ലാസ് തുറന്ന 1929 ല്‍ മുതല്‍ 25 വര്‍ഷക്കാലത്തിനിടക്ക് ഇവിടെ സേവനം നടത്തിയ ശ്രീമാന്മാര്‍ ടി.കുഞ്ഞിക്കണ്ണക്കുറുപ്പ് , കെ.ഗോപാലക്കുറുപ്പ് , ടി.പി. കൃഷ്ണന്‍ നമ്പ്യാര്‍ , വി.കണാരന്‍ , കെ.പി.കേളപ്പന്‍ എന്നീ അദ്ധ്യാപകരുടെ പേരുകള്‍ പ്രത്യേകം അനുസ്മരിക്കേണ്ടതാണ്.
                        1954 മെയ് 30 , ജൂണ്‍ 1തിയ്യതികളില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിക്കുകയുണ്ടായി. അന്ന് മാനേജര്‍ ശ്രീ.കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരും , ഹെഡ് മാസ്റ്റര്‍ ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാരും നേതൃത്വം നല്‍കിയ രജതജൂബിലി സ്കൂളിന്റെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകഴിഞ്ഞിരുന്നു. അത് നാടിന്റെ ഉത്സവമായിരുന്നു. ഒന്നാം ദിവസം പൂര്‍വ്വവിദ്യാര്‍ത്ഥിദിനമായി ആഘോഷിച്ചു.  ശ്രീ. കരിമ്പുഴ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ശ്രീ ഏട്ടനുണ്ണി രാജ ഉദ്ഘാടനം ചെയ്തു. 
ശ്രീ.വി വി കെ യും , ശ്രീ.ടി എം രാമന്‍ പണിക്കരും പ്രസംഗിച്ചു. 
                        വീണ്ടും അനേകം വര്‍ഷങ്ങള്‍ ഈ വിദ്യാലയം പിന്നിടുകയാണ്. അതിനിടയില്‍ സ്കൂളിന്റെ ഭരണസാരഥികള്‍ മാറിക്കൊണ്ടിരുന്നു.1972 ല്‍  മാനേജരായ കു‍ഞ്ഞിശ‍ങ്കരന്‍ നമ്പ്യാരുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ ലക്ഷ്മി അമ്മ മാനേജര്‍ പദവി ഏറ്റെടുത്തു. ശ്രീ. ആര്‍ നാരായണന്‍ നമ്പ്യാര്‍ക്ക് ശേഷം  ഹെഡ് മാസ്റ്റരായി വി.കുഞ്ചക്കന്‍ നമ്പ്യാര്‍ , ജാനകി ‍ടീച്ചര്‍ എന്നിവര്‍ മാറി മാറി ചുമതലയേറ്റു.ആസമയത്ത് വി.കൃഷ്ണന്‍ മാസ്റ്റര്‍ ,  ശങ്കരന്‍ മാസ്റ്റര്‍ , എം.പി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ , ശങ്കരന്‍ നമ്പ്യാര്‍ മാസ്റ്റര്‍ , എം കെ മാധവി ടീച്ചര്‍ എന്നിവര്‍ വിരമിച്ചു.  കാലത്തിന്റെ മാറ്റത്തിനു വിധേയമായിക്കൊണ്ട് സ്കൂളിന്റെ മുഖച്ഛായ മാറിക്കൊണ്ടിരുന്നു. 
                           1979 ല്‍  ജാനകി ‍ടീച്ചര്‍  ഹെഡ് മിസ്ട്രസ് പദവിയില്‍ നിന്നും മാറിയ ശേഷം  പി.ഗോവിന്ദന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്റരായി നിയമിതനായി. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സ്കൂള്‍ മുന്നിട്ടു നിന്നു. ആ കാലഘട്ടത്തില്‍ നടന്ന എല്ലാ മത്സരങ്ങളിലുും സ്കൂള്‍ മികവ് തെളിയിച്ചു. സബ് ജില്ല-ജില്ല-സംസ്ഥാന മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി സ്കൂള്‍ കേരളമാകെ ശ്രദ്ധ നേടി. 1984-85 ലെ സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ വര്‍ക്കിംഗ് മോഡല്‍ മത്സരത്തിന് ഒന്നാം സ്ഥാനം സ്കൂളിനായിരുന്നു. ശാസ്ത്ര വിഭാഗത്തില്‍ മൂന്ന് തവണ   സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം സ്കൂള്‍ നേടി. ഒരു തവണ കേരളത്തിലെ നല്ല സ്കൂളിനുള്ള ട്രോഫി (Best school trophy) വിദ്യാലയത്തിനു ലഭിച്ചു. തുടര്‍ന്ന്  എറണാകുളത്ത് വച്ച് നടന്ന ദക്ഷിണേന്ത്യന്‍  ശാസ്ത്ര മേളയില്‍  കുട്ടികള്‍ പങ്കെടുത്തു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളോട് മത്സരിച്ച് സ്കൂള്‍ പ്രച്ഛന്നവേഷം , പൂരക്കളി എന്നീ ഇനങ്ങളില്‍  സമ്മാനം നേടി . പ്രവ‍ൃത്തിപരിചയമേള – ഗണിതശാസ്ത്രമേള ഇവയില്‍  ജില്ല-സംസ്ഥാന തലത്തില്‍ സമ്മാനം നേടി. സ്വന്തമായി കളിസ്ഥലമില്ലാതിരുന്നിട്ടും   ജില്ല കായിക മത്സരങ്ങളില്‍ കുട്ടികള്‍   സമ്മാനം നേടി. 
                                           ഇപ്പോള്‍ 17 ഡിവിഷനുകളിലായി 452 കുട്ടികള്‍ പഠിക്കുന്ന  വിദ്യാലയത്തില്‍ 22 അദ്ധ്യാപകരും 1 അദ്ധ്യാപകേതര ജീവനക്കാരനും ഉണ്ട്. 
                                             അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന പി ടി എ യും സ്കൂളിന്റെ മുന്നേറ്റത്തിനു സഹായിച്ചിട്ടുണ്ട്. പുതുപ്പണം പ്രദേശത്തിന്റെ  വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഒരു ചാലകശക്തിയെന്ന നിലയില്‍ ഈ സ്ഥാപനം ഇന്നും പ്രവര്‍ത്തിച്ചു വരുന്നു. 
                           == ചരിത്രം ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==പി ഗോവിന്ദന്‍ കെ വി വത്സലന്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി ആര്‍ നമ്പ്യാര്‍

മുന്‍ സാരഥികള്‍

  1. ആര്‍ നാരായണന്‍ നമ്പ്യാര്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി ആര്‍ നമ്പ്യാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ സി എം അബൂബക്കര്‍
  2. ശ്രീ പ്രദീപ്...ISRO

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ചീനംവീട്_യു_പി_എസ്&oldid=375231" എന്ന താളിൽനിന്ന് ശേഖരിച്ചത്