ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 26 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss eranhimangad (സംവാദം | സംഭാവനകൾ) ('2016-17 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2016-17 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി,സ്‌ക‌ൂളിലെ മ‌ു‌ഴ‌ുവന്‍ വിദ്യാര്‍ത്ഥികളെയ‌ും ഉള്‍പ്പെട‌ുത്തി ര‌ൂപീകരിക്ക‌ുകയ‌ും പ്രസ്‌ത‌ുത ക്ലബ്ബിന്റെ ഉത്ഘാടനം 2016 ജ‌‌ൂണ്‍ 20-ാം തീയതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.ടി. ഉസ്‌മാന്‍ നിര്‍വഹിക്ക‌ുകയ‌ും ചെയ്‌ത‌ു.പ്രസ്‌ത‌ുത യോഗത്തില്‍ പ്രസിദ്ധ നാടന്‍ പാട്ടുകാരനായ ശ്രീ. പന്തല്ല‌ൂര്‍ മണികണ്ഠന്‍ സാര്‍ മ‌ുഖ്യ അതിഥി ആവ‌ുകയ‌ും നാടന്‍ പാട്ട‌ുകള്‍ അവതരിപ്പിക്ക‌ുകയ‌ും ചെയ്‌ത‌ു. സ്‌ക‌ൂള്‍,സബ്-ജില്ലാതല മത്സരങ്ങില്‍ ക‌ുട്ടികള്‍ പങ്കെട‌ുക്ക‌ുകയ‌ും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‌ക‌ുകയ‌ും ചെ‌യ്‌ത‌ു.സ്‌ക‌ൂള്‍ തല മത്സരത്തില്‍ വിജയിച്ചവരാണ് സബ്‌ജില്ലാതല മത്സരങ്ങളില്‍ പങ്കെട‌ുത്തത്. 2017 ജന‌ുവരിയില്‍ ത‌ുഞ്ചന്‍ പറമ്പിലെ ത‌ുഞ്ചന്‍ ഉത്സവത്തില്‍ സ്‌ക‌ൂളില്‍ നിന്ന‌ും 75 ക‌ുട്ടികളെ പങ്കെടു‌ുപ്പിക്ക‌ുന്നതിന‌ു കഴിഞ്ഞ‌ു.അവിടെ വച്ച് പ്രമുഖ സാഹിത്യകാരന്മാരായ പ്രൊഫ.വി.മധ‌ുസ‌ൂദനന്‍ സാര്‍, കെ. പി. രാമന‌ുണ്ണി,എം.എന്‍. കാരശ്ശേരി,യ‌ുവ കവിയായ ബിജ‌ു ബാലകൃഷ്‌ണന്‍ എന്നിവര‌ുമായി ക‌ുട്ടികള്‍ക്ക‌ും അധ്യാപകര്‍ക്ക‌ും സംവദ‌ിക്ക‌ുവാന‌ുള്ള അവസരം കിട്ടി. പ്രൊഫ.വി.മധ‌ുസ‌ൂദനന്‍ സാറ‌ുമായി അഭിമ‌ുഖം നടത്ത‌ുകയ‌ും അദ്ദേഹത്തിന്റെ അമ്മയ‌ുടെ കത്ത‌ുകള്‍ എന്ന കവിതയെ ക‌ുറിച്ച് അദ്ദേഹം വ്യാഖ്യാനിച്ച‌ു നല്കുകയ‌ും കവിത ആലപിക്ക‌ുകയ‌ും ചെയ്‌ത‌ു. പ്രമ‌ുഖ തമിഴ് സാഹിത്യകാരന‌ും ഗാനരചയിതാവ‌ും ആയ ശ്രീ.വൈരമ‌ുത്ത് സാറുമായി സംഭാഷണം നടത്ത‌ുന്നതിന‌ും തമിഴ് സാഹിത്യത്തെ ക‌ുറിച്ച് മനസ്സിലാക്ക‌ുന്നതിന‌ുമൊക്കെ കഴിഞ്ഞ‌ു. ത‌ുഞ്ചന്‍ പറമ്പിലെ പ‌ുസ്‌തക ശേഖരം കാണ‌ുന്നതിന‌ും പ‌ുതിയത‌ും പഴയത‌ുമായ പ‌ുസ്‌തകങ്ങള്‍ പരിചയപ്പെട‌ുന്നതി‌ന‌ും ക‌ുട്ടികള്‍ക്ക‌ും അധ്യാപകര്‍ക്ക‌ും അവസരം ലഭിച്ച‌ു. സ്‌ക‌ൂള്‍ വാര്‍ഷികത്തോടന‌ുബന്ധിച്ച്, വിദ്യാരംഗം കലാസാഹിത്യവേദിയ‌ുടെ ആഭിമ‌ുഖ്യത്തില്‍ ശ്രീ. പി. കെ. ഗോപിസാറിനെയ‌ും ബിജ‌ു ബാലക‌ൃഷ്‌ണന്‍ സാറിനെയ‌ും മ‌ുഖ്യ അതിഥിയായി ക്ഷണിക്ക‌ുകയ‌ും ചെയ്‌ത‌ു. അവര‌ുടെ പ്രൗഢഗംഭീരമായ പ്രഭാഷണങ്ങള്‍ കേള്‍ക്ക‌ുകയ‌ും ഗാനങ്ങള‌ും കവിതകള‌ും ആസ്വദിക്കാന‌ുള്ള അവസരങ്ങള്‍ ക‌ുട്ടികള്‍ക്ക‌ും അധ്യാപകര്‍ക്ക‌ും ലഭിച്ച‌ു. യോഗത്തില്‍ വിദ്യാരംഗത്തിലെ ക‌ുട്ടികള്‍ കവിതകള്‍ ആലപിക്ക‌ുകയ‌ും പി.കെ ഗോപിസാറിന്റെ സിനിമാഗാനങ്ങള്‍ പാട‌ുകയ‌ും ചെയ്‌ത‌ു.ആദിത്യ എന്ന മിട‌ുക്കിയായ പാട്ട‌ുകാരിയ‌ുടെ പാ‌ട്ടില്‍ ആക‌ൃഷ്‌ടനായ ഗോപി സാര്‍ അവള‌ുടെ മ‌ുന്നോട്ട‌ുള്ള പഠനത്തിന‌ും, സംഗീത പഠനത്തിന‌ുമ‌ുള്ള എല്ലാ സഹായങ്ങള‌ും വാഗ്‌ദ്ദാനം ചെയ്യ‌ുകയ‌ും ചെയ്‌ത‌ു.സ്‌റ്റേജില്‍ വച്ച് തന്നെ എഴുന്നേറ്റ് അഭിനന്ദിക്ക‌ുകയ‌ും ചെയ്‌ത‌ു. അങ്ങനെ 2016-17 അധ്യായന വര്‍ഷത്തെ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വിജയകരമായി നടത്ത‌ുന്നതിന് മലയാള വിഭാഗം അധ്യാപകര്‍ എല്ലാവര‌ും വളരെധികം പരിശ്രമിച്ചിട്ട‌ുണ്ട്.മറ്റെല്ലാ അധ്യാപകര‌ുടെയ‌ും പിന്ത‌ുണയ‌ും സഹായവ‌ും ഒക്കെ ഉണ്ടായിര‌ുന്ന‌ു.