ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/ വിദ്യാലയ മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

- 2017 മാർച്ച് എസ് എസ് എൽ സി പരീക്ഷക്ക് ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികൾ 100 % വിജയം നേടി .മലയാളം മീഡിയത്തിൽ 99 % വിജയം .തുടർച്ചയായുള്ള ആറുവർഷത്തെ ചരിത്ര വിജയം നേടി നെടുമങ്ങാട് മുനിസിപ്പാലിറ്റി യിൽ ഒന്നാം സ്ഥാനത്തെത്തി .

        നെടുമങ്ങാട് മഞ്ച ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി (ബി എച്ച്‌ എസ് ) സ്കൂളിന്റെ ഈ വർഷത്തെ വിദ്യാലയ വാർഷിക ദിനാഘോഷം ബഹുമാനപ്പെട്ട ശ്രീ.സി.ദിവാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന ഈ കാലത്തു പഠന പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ വിദ്യാർത്ഥികൾക്ക് തണലായി സമൂഹത്തിലെ എല്ലാവരും വരേണ്ടതാണെന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി. ഹൈസ്കൂളിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി ക്ലാസുകൾ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന് വേണ്ട സഹായം വാഗ്ദാനം ചെയ്തു കൊണ്ട് മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകളും ട്രോഫികളും നൽകുകയുണ്ടായി. പി ടി എ പ്രസിഡന്റ് ബി എസ് ബൈജു അധ്യക്ഷനായ യോഗത്തിൽ എച്ച്.എം. ശശികല. എൽ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ എ ഷാജി, റ്റി അർജുനൻ, സുമയ്യ മനോജ്, വി.എച്ച്‌.എസ് .ഇ പ്രിൻസിപ്പൽ മനു ഡി.എസ്,ബി. എഡ്‌ കോളേജ് പ്രിൻസിപ്പൽ ഡോ. ബാലചന്ദ്രൻ കുഞ്ഞി , എസ് എം സി ചെയർമാൻ ജനാർദ്ദനൻ പോറ്റി , സ്റ്റാഫ് സെക്രട്ടറി പ്രീത.പി.വി എന്നിവർ സംസാരിച്ചു.

വിദ്യാർഥീ വിദ്യാർത്ഥിനികൾ അധ്യാപകർ, എന്നിവർ ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പുതുമയാർന്ന അനുഭവമായിരുന്നു. ഗ്രീഷ്‌മോത്സവം 2017 നമ്മുടെ സ്കൂളിൽ അതി ഗംഭീരമായി നടത്തി.

സ്കൂൾ ലൈബ്രറി
സയൻസ് ലാബ്
പരിസ്ഥിതി സംരക്ഷണം
സ്കൂൾ വാർഷികം
എന്റെ പത്രം
എസ് എം എസ് അലെർട് സംവിധാനം
ഓണാഘോഷം
ഓണാഘോഷം
കർഷക ദിനം
കൗൺസിലിങ് ക്ലാസ്
ഗാന്ധിദർശൻ
ജൈവകൃഷി ഉൽഘാടനം
പഠന യാത്ര
പ്രവേശനോത്സവം
മൾട്ടി പർപ്പസ് ആഡിറ്റോറിയം
ലഹരിക്കെതിരെ