ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 22 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)

സയൻസ് ക്ലബ്ബ്

2017-18 വർഷത്തേക്കുള്ള സയൻസ് ക്ലബ്ബ് രൂപീകരണയോഗം ജൂൺ 24 ന് ഓഡിറ്റോറിയത്തിൽ ചേർന്നു. സെക്രട്ടറി ഫർഹാൻ (10D) ജോയിന്റ് സെക്രട്ടറി ഷിഫ (10 E) എന്നിവരെ തെരഞ്ഞെടുത്തു. 14/07/17 ന് സയൻസ് ക്വിസ് നടത്താനും 28/07/17 സയൻസ് പഠനയാത്ര നടത്താനും 21/07/17 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്സ് നടത്താനും തീരുമാനിച്ചു.

14/07/2017 ന് നടത്തിയ സയൻസ് ക്വിസ് മത്സരത്തിൽ മുഹമ്മദ് അൻഷിദ് ഒന്നാം സ്ഥാനവും ഹസനുൽ ബന്ന രണ്ടാം സ്ഥാനവും നേടി.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടന്നു. പ്രസന്റേഷനോടെ അവതരിപ്പിച്ച ക്വിസ് പരിപാടി ചന്ദ്രനെക്കുറിച്ചും. ബഹിരാകാശ യാത്രയെക്കുറിച്ചും വിജ്ഞാനം പകർന്നുകൊടുക്കാനും കുട്ടികളുടെ വിഷയ സംബന്ധമായ അറിവ് പരിശോധിക്കാനും ഉതകുന്നതായി. ഓരോ ക്ലാസിൽ നിന്നും രണ്ട് പേരെ വീതം മത്സരാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പത്ത് ഡി ക്ലാസിലെ ഹസനുൽ ബന്ന ഒന്നാം സ്ഥാനവും അതേ ക്ലാസിലെ മുഹമ്മദ് അൻഷിദ് രണ്ടാ സ്ഥാനവും കരസ്ഥമാക്കി.