സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]

സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര
വിലാസം
പടപ്പക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-07-2017Stjhs41045




ചരിത്രം

അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയില്‍ മുളവന വില്ലേജില്‍ പേരയം ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ കുണ്ടറ സബ് ജില്ലയില്‍ 1921-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982 ല്‍ ഹൈസ്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ടു നിലകളുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് ഞങ്ങള്‍ക്കുള്ളത്. അതോടൊപ്പം നേഴ്സറി ക്ലാസുകളുടെ നടത്തിപ്പിനു പ്രത്യേക കെട്ടിടം ഉണ്ട്. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു. പ്രഥമാധ്യാപകന്‍ ശ്രീ. ജോയ്. എന്‍ ന്റെ നേതൃത്വത്തില്‍ 13 അധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 18 മുറികളാണ് സ്കൂളിലുള്ളത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ മുറി എന്നിവ ഈ വിദ്യാലയത്തിലുണ്ട്. നല്ല ഒരു പാചകപ്പുരയും ഇവിടെയുണ്ട്. കുട്ടികള്‍ക്ക് ടോയിലറ്റ് സൗകര്യവും കുടിവെള്ള വിതരണ സൗകര്യവും ഉണ്ട്. സ്കൂളിനു മുന്‍വശത്ത് വിശാലമായ കളിസ്ഥലമുണ്ട്. പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രത്യേകപരിഗണന നല്കുന്നു. സ്കൂള്‍ പരിസരത്ത് ഫലസമൃദ്ധമായ പച്ചക്കറിത്തോട്ടമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ലാറ്റിന്‍ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 58 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാന്‍ലി റോമന്‍ കോര്‍പ്പറേറ്റ് മാനേജറായും റവ. ഫാ. ബിനു തോമസ് എഡ്യുക്കേഷണല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഈ സ്കൂളിന്റെ ഹെഡ്മിട്രസ് ശ്രീമതി. അംബിക. ബി യും ലോക്കല്‍ മാനേജര്‍ റവ. ഫാ. ആല്‍ഡ്രിന്‍ ജോസഫുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീമതി. ജേക്കബ് ജെയിന്‍, ശ്രീമതി. അംബിക. ബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • കൊല്ലം നഗരത്തില്‍ നിന്നും കുണ്ടറ, മുക്കടയില്‍ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു.


പ്രഥമധ്യാപകന്‍(01-06-2017 മുതല്‍)