സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
വിലാസം
ചേന്നാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-07-2017Smg32002




കോട്ടയം

ചര്ത്രം

ചേന്നാട് ഗ്രാമവാസികളുടെ ആശാ കേന്ദ്രമായി വിജ്ഞാന ദീപം തെളിച്ച് അനേകായിരങ്ങള്‍ക്ക് വഴികാട്ടിയായി പ്രശോഭിക്കുന്ന ഈ വിദ്യാലയത്തിന്‍റെ പ്രരംഭം 1952 ല്‍ലാണ്. അന്ന് ചേന്നാട് ലൂര്‍ദ് മാതാ ദേവാലയത്തിന്‍റെ വികാരിയായിരുന്ന ബഹു. മൂലേച്ചാലില്‍ ഗീവര്‍ഗ്ഗീസ് അച്ചന്‍റെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സെന്‍റ്. മരിയാ ഗേരേത്തീസ് യു. പി. സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ നീണ്ട 57 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1962 ല്‍ ആണ് അഞ്ച് ക്ലാസ് മുറികളോടുകൂടിയ പുതിയ യൂ.പി. സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത ശ്രീ. എന്‍. വി. മത്തായിസാര്‍ 26 വര്‍ഷം സ്കുള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. ഈ ഗ്രാമവാസികളായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനായി സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചതിന്‍റെ ഫലമായി 1982 ല്‍ ഹൈസ്കുളിനുള്ള അനുമതി ലഭിച്ചു. അന്ന് ചേന്നാട് പള്ളി വികാരിയായിരുന്ന പാങ്ങോട്ടില്‍ ബഹു. കുര്യാക്കോസ്സച്ചന്‍ സ്കുള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അനുവാദം വാങ്ങുന്നതിനും പുതിയ സ്കൂള്‍ കെട്ടിടം പണിയുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്ത്വം നല്‍കി. ബഹു. ജോര്‍ജ് വഞ്ചിപുരയ്ക്കല്‍ അച്ചന്‍റെ നേതൃത്ത്വത്തില്‍ ഹൈ സ്കൂള്‍ കെട്ടിടം പണി പൂര്‍ത്തികരിച്ചു. 1984 മാര്‍ച്ച് 2 ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറന്പില്‍ പുതിയ കെട്ടിടത്തിന്‍റെ വെഞ്ചിരുപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അന്ന് കോട്ടയം ജില്ലാ കളക്ടര്‍ ആയിരുന്ന ശ്രീ. കെ. ജെ. മാത്യു ഐ. എ. എസ്. കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിലെ ആദ്യ ഹെഡ് മാസ്റ്റര്‍ ശ്രീ. എം. ജെ. മത്തായി മേക്കാട്ട് ആയിരുന്നും. 1985 ലും 2001 ലും 2008 ലും 2009 ലും എസ്. എസ്. എല്‍. സി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടകളും പ്രശസ്തമായ രീതിയില്‍ വിജയം കൈവരിച്ചു. കാലാകാലങ്ങളില്‍ മാനേജര്‍മാറും ഹെഡ് മാസ്റ്റര്‍മാരും ആയി സേവനമനുഷ്ടിച്ച മഹദ് വ്യക്തികളുടെയും അര്‍പ്പണ ബോധമുള്ള അദ്യാപകരുടെയും അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെയും ശ്രമ ഫലമായി നമ്മുടെ രൂപതയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായി ഈ സ്കുള്‍ പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബുകള്‍ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

  • ആധുനിക കന്വ്യൂട്ടര്‍ ലാബ്
  • ഡി. എല്‍. പി. പ്രജക്ടര്‍
  • മള്‍ട്ടി മീഡിയാ റും
  • റീഡിംഗ് റും
  • ലൈബ്രറി
  • എഡുസാറ്റ്

[[ചിത്രം:/root/Desktop/03KurvaIsland/DSC07948.JPG ]]

രക്ഷാകര്‍ത്താക്കളോട്

1. മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില്‍ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര്‍. രക്ഷാകര്‍ത്താക്കള്‍ മാസത്തിലൊരിക്കല്‍ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്

4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ രക്ഷാകര്ത്താക്കള്‍ ചെയ്തുകൊടുക്കണം

5.രക്ഷാകര്ത്താക്കള്‍ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പര്‍ ,പ്രോഗ്രസ്സ് കാര്‍ഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂള്‍ ഫീസും കൃത്യസമയത്ത് അടയ്ക്കണം

6.ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങള്‍ക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില്‍ അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്‍ഹമാണ്

ഇംഗ്ലീഷ് മീഡിയം

വളര്‍ന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്

കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുര്ബാനയിലും കുന്വസാര്ത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്

2. സ്കൂളില് വച്ചു നടത്തുന്ന വാര്ഷിക ധ്യാനത്തില് പങ്കെടുക്കണം അതില് നിന്നും ഒഴിവാകുന്നത് ഗൌരവമായി കണക്കിലെടുക്കുന്നതാണ്

യൂണിഫോം

1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂള്‍, യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്

2.സ്കൂള്‍ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്

3.യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല

പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം

2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര്‍ ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. സ്കൂള്‍ ലൈബ്രറി

കുട്ടികളില്‍ വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം

2. സ്കൂള്‍ പാരലമെന്റ്

പാഠാനുബന്ധപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില്‍ സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളില്‍ അന്ദര്‍ലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാന്‍ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിന്‍റെ സാന്നിദ്ധത്തില്‍ ക്ലാസ്സ് സെക്രട്ടറിമാര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു

4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മല്‍സരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. ഐ.റ്റി. കോര്‍ണര്‍.

വിദ്ധ്യാര്‍ത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്ഥിക്കുന്നു.

7. കെ.സി.എസ്.എല്‍

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  1. ഡ്രോയിംഗ് പരീശീലനം
  2. മ്യൂസിക്ക് ക്ലാസ്
  3. ഇലക്ടോണികസ് ക്ലാസ്.
 ‍ഭാഷാ നൈപുണി

ചേന്നാട് സെന്‍റ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ‍ഭാഷാ നൈപുണി. പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.

അഞ്ചാം ക്ലാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതില്‍ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


  1. ഐ. റ്റി. ക്ലബ്
  2. ഹെല്‍ത്ത് ക്ലബ്
  1. സോഷ്യല്‍ സയന്‍സ് ക്ലബ്
  2. മാത്തമാറ്റികസ് ക്ലബ്
  3. നെച്ചര്‍ ക്ലബ്
  1. റോഡ് സേഫ്റ്റി ക്ലബ്
  2. അഡാര്‍ട്ട് ക്ലബ്smg.jpg


ഇതര സംഘടനകള്‍

  • [[ഗൈഡിംഗ്]

32002-1.jpg

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ വെരി. റവ. ഫാ . സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ആണ്. ഹെഡ് മിസ്ട്രസ് ആയി സി.സിസിമോള്‍ പി മാത്യു സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.637709,76.815226 | width=800px | zoom=16}}