ജി.വി.എച്ച്. എസ്.എസ് ദേവിയാർകോളനി

Schoolwiki സംരംഭത്തിൽ നിന്ന്

ജി.വി.എച്ച്‌.എസ്‌.എസ്

[[ചിത്രം:]]

ആമുഖം

എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ 8-ാം വാര്‍ഡില്‍ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. സ്ഥലനാമപുരാണങ്ങളില്‍ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലര്‍വാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാര്‍ഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു. ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഈ നാട്ടിലെ കുട്ടികള്‍ക്ക്‌ തുടര്‍വിദ്യാഭ്യാസത്തിന്‌ അവസരമില്ലാത്ത സാഹചര്യം മനസ്സിലാക്കി 1956 ല്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന ശ്രീ. പി.വി. അബ്രാഹം പാലക്കാട്ട്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. പി.റ്റി. ജോണ്‍ കുറ്റിപ്പുഴ മുതലായവരുടെയും അഭ്യുദയകാംക്ഷികളായിട്ടുള്ള ഗ്രാമനിവാസികളുടെയും അശ്രാന്ത പരിശ്രമഫലമായാണ്‌ ഗവ. യു.പി. സ്‌കൂള്‍ ഈസ്റ്റ്‌ മാറാടി സ്ഥാപിതമായത്‌. ഈ സ്‌കൂള്‍ നിര്‍മ്മാണത്തിന്‌ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കി മഹാമനസ്‌കത കാട്ടിയ ശ്രീ. സി.ജെ. അബ്രഹാം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1967-ല്‍ ശ്രീ. കുമാരന്‍ മാസ്റ്റര്‍ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്‌. 1997-ല്‍ വി.എച്ച്‌.എസ്‌.ഇ. അനുവദിച്ചതിനാല്‍ 10-ാം ക്ലാസ്സുകഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിനായി വിദൂരസ്ഥലങ്ങളില്‍ പോകാതെ പഠനം തുടരാന്‍ കഴിഞ്ഞു. നാളിതുവരെ കര്‍മ്മോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവച്ചിട്ടുള്ള ഈ വിദ്യാകേന്ദ്രത്തിന്റെ പ്രിന്‍സിപ്പാളായി ഇപ്പോള്‍ സേവനമനുഷ്‌ഠിക്കുന്നത്‌ ശ്രീമതി. കെ.ജി.പ്രിയംവദ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ 7 അദ്ധ്യാപകരും, എച്ച്‌.എസ്‌. വിഭാഗത്തില്‍ 9 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമാണ്‌ ഇവിടെ ഉള്ളത്‌. മുന്‍ ജില്ലാകൗണ്‍സില്‍ പ്രസിഡന്റ്‌ ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലതാ ശിവന്‍ എന്നിവര്‍ക്കു പുറമെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്‌ എന്നത്‌ നാട്ടുകാര്‍ക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌. ഇപ്പോള്‍ യു.എസ്‌.എ.യില്‍ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാര്‍ പാറയില്‍ 2007-ല്‍ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡല്‍ കരസ്ഥമാക്കിയ ബെന്നി വര്‍ഗ്ഗീസ്‌ എന്നിവര്‍ അവരില്‍ ചിലരാണ്‌. മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ ഉത്‌പാദന പരിശീലന യൂണിറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍ പരിശീലനം (കൂണ്‍, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു. ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റര്‍നെറ്റ്‌, ബ്രോഡ്‌ബാന്റ്‌, എഡ്യൂസാറ്റ്‌, കമ്പ്യൂട്ടര്‍ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളില്‍പെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം വളരെ മെച്ചമാണ്‌. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഈ വിദ്യാലയത്തെ തേടി വര്‍ഷാവര്‍ഷം ധാരാളം പുരസ്‌കാരങ്ങള്‍ എത്താറുണ്ട്‌ എന്നത്‌ ഗ്രാമവാസികള്‍ക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്‌.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ജി.വി.എച്ച്‌.എസ്‌.എസ്‌.ദേവിയാര്‍കോളനി