സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി.
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി. | |
---|---|
വിലാസം | |
ചങ്ങനാശ്ശേരി കോട്ടയം ജില്ല | |
സ്ഥാപിതം | 30 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, English |
അവസാനം തിരുത്തിയത് | |
19-07-2017 | 33014.swiki |
ചരിത്രം
സിറിയന്‍ കര്‍മ്മലീത്താ സന്യാസസമൂഹത്തിന്‍റെ ഡയറക്ടറായിരുന്ന പഴേപറന്പില്‍ ളൂയിസച്ചന്‍റെ നിര്‍ദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തില്‍ 1894 ഒക്ടോബര്‍ 30 -്ം തീയതി സെന്‍റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്ക്കൂള്‍ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇന്‍ഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിന്‍റെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ ബ്രിജിത്ത് തോപ്പിലും മാനേജര്‍ ഫാദര്‍ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിന്‍റെ രക്ഷാധികാരി ഡോ. ചാള്‍സ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. ഫാ. സിറിയക് കണ്ടംകരിയുടം ശ്രമഫലമായി 1898 സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1898 മാര്‍ച്ച് 19 ന് ബിഷപ്പ് ഡോ, മാത്യു മാക്കില്‍ തിരുമേനി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 1901 മാര്‍ച്ച് 19 ന് ഔദ്യോഗികമായ ഉദ്ഘാടനം നടത്തി. 1917 ല്‍ നാലാം ഫാറം ആരംഭിച്ചതോടുകൂടി സെന്റ് ജോസഫ് ലോവര്‍ ഗ്രേഡ് ഇംഗ്ലീഷ് സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തി. ഈ ഹൈസ്ക്കൂളിന്‍റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ സി. റ്റി. കുര്യാക്കോസ് ആയിരുന്നു. 1918 ല്‍ അഞ്ചാം ഫാറവും 1919 ല്‍ ആറാം ഫാറവും തുടങ്ങിയതോടെ ഇത് ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി തീര്‍ന്നു. ശ്രീ വി. എ എബ്രഹാം , ശ്രീ. പി. വി. ജോസഫ് എന്നിവരായിരുന്നു തുടര്‍ന്നു വന്ന ഹെഡ്മാസ്റ്റര്‍ മാര്‍. 1920 ല്‍ ഈ സ്കൂളിലെ ആദ്യത്തെ ബാച്ചായി 8 വിദ്യാര്‍ത്ഥിനികള്‍ ഇ.എസ്. എസ്.എല്‍.സി. എഴുതി. സ്കൂളിന്‍റെ സുവര്‍ണ്ണജൂബിലി 1945 ഏപ്രില്‍ 5, 6 തീയതികളില്‍ ആഘോഷിച്ചു. ആ അവസരത്തില്‍ സ്കൂളിന്‍റെ ഹെഡ്മാസ്ട്രറായി സേവനം ചെയ്തിരുന്നത് ശ്രീ. പി. വി ജോസഫായിരുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമി ആയി സ്കൂളിന്‍റെ നേതൃത്വം ഏറ്റെടുത്ത സി. ട്രീസാ കാതറൈന്‍റെ ശ്രമഫലമാണ് ഇന്ന് കാണുന്ന മൂന്നുനിലക്കെട്ടിടം. 1965 - ജൂണില്‍ സി. മേരിമൈക്കിള്‍ സി. എം. സി. ഹെഡ്മിസട്രസായി നിയമിതയായി. ആ വര്‍ഷമാണ് 5 -ാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ ഒരു ഡിവിഷന്‍ വീതം ഇംഗ്ളീഷ് മീഡിയം ആക്കി മാറ്റി. 1970 - ല്‍ ഈ സ്കൂളിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഇതിന്‍റെ സ്മാരകമായി പണിതതാണ് ഇന്നു കാണുന്ന ഓഡിറ്റോറിയം ആരംഭംമുതല്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിവന്ന സെന്‍റ്. ജോസഫ് 1977 മാര്‍ച്ചില്‍ എസ്. എസ്. എല്‍ . സി. യ്ക്കുരണ്ടാം റാങ്കു നേടിയെടുത്തു. 1982 ല്‍ 5-ാം റാങ്കും. 1990 ലും 1993 ലും പത്താം റാങ്കും നേടുകയുണ്ടായി. 1994ല്‍ സെന്‍റ് ജോസഫ് അതിന്‍റെ ശതാബ്ദി ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി ഒരു മൂന്നു നില കെട്ടിടം പണിതീര്‍ത്തു. 1995 - 98 കാലഘട്ടത്തിലെ സെന്‍റ്. ജോസഫ്സിന്‍റെ സാരഥിയായിരുന്ന സി. ലിസ്യൂ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹയായി. 2000 - ല്‍ സെന്‍റ്. ജോസഫ്സ് ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. ആദ്യം നിലവിലുള്ള ശതാബ്ദി സ്മാരക ബില്‍ഡിംഗില്‍ തന്നെയാണ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചത്. 2002 - ല്‍ ഹയര്‍സെക്കണ്ടറിയുടെ പുതിയ കെട്ടിടം പണിതീര്‍ന്നു. റവ. സി. റ്റെസി റോസ് ആയിരുന്നു ഹയര്‍സെക്കണ്ടറിയുടെ പ്രഥമ പ്രിന്‍സിപ്പല്‍. സി. റ്റെസി റോസിന്‍റെ കാലഘട്ടത്തില്‍ ചരിത്രത്തിലാദ്യമായി സെന്‍റ്. ജോസഫ്സിന് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു.2003 ല്‍ റവ. സി. റെനി സെന്‍റ്ജോസഫ്സിന്‍റെ സാരഥ്യം ഏറ്റെടുത്തു. സെന്‍റ്. ജോസഫ്സിന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു 2003 തുടങ്ങിയുള്ള ഏഴു സംവത്സരങ്ങള്‍. കലാകായിക സാഹിത്യ പഠനരംഗങ്ങളിലെല്ലാം സെന്‍റ് . ജോസഫ്സ് ഈ കാലഘട്ടത്തില്‍ മികവു പുലര്‍ത്തി. കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെ മികച്ച സ്കൂള്‍ അവാര്‍ഡ് 3 പ്രാവശ്യം ലഭിക്കുകയുണ്ടായി. 2010 ല്‍ സി. റെനി സര്‍വീസില്‍ നിന്നും വിരമിച്ചതിനെതുടര്‍ന്ന് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലായി സി. ജെയിന്‍ റോസും ഹെഡ്മിസ്ട്രസായി ഈ സ്കൂളിലെ തന്നെ അദ്ധ്യാപികയായിരുന്ന ആനിയമ്മ ജേക്കബും ചാര്‍ജെടുത്തു.
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്സ്സ്സ് മുറികളും ഹയര്‍സെക്കന്‍ററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. സൗകര്യപ്രദമായ 2 കന്‍പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യ്ത്തിനുവേണ്ടി സ്കൂള്‍ വാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ്ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. സെന്റ്. ജോസഫ്സ് ഹൈ സ്കൂളിലും ജൂനിയര്‍ റെഡ് ക്രോസ് സംഘടനയുടെ രണ്ട് ബാച്ച് വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡിലെ ഗൈഡ് യൂണിറ്റിന്റെ രണ്ടു യൂണിറ്റുകള്‍ ഞങ്ങളുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു .2016-17 അധ്യയനവര്‍ഷത്തില്‍ ......കുട്ടികള്‍ രാഷ്ട്രപതി അവാര്‍ഡ് നേടി.ഗൈഡ് .......ആയി ശ്രീമതി. ................... പ്രവര്‍ത്തിച്ചു വരുന്നു.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- സ്ക്കൂള്‍ മാഗസിന്‍.
- ക്ലാസ് മാഗസിന്‍.
- ഡി. സി. എല്‍
- കെ. സി. എസ്. എല്‍
2016 - 17 അദ്ധ്യയന വര്‍ഷത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ സാഹിത്യോത്സത്തിലും കലോത്സവത്തിലും സി. മിനു എലിസബത്തിന്റെ നേതൃത്വത്തിലുള്ള ടീം ഫസ്റ്റ് ഓവറോള്‍ കരസ്ഥമാക്കി.
- കൈരളി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് ഈ വിദ്യാലയത്തിന്‍റെ ഭരണം നിര്‍വ്വഹിക്കുന്നത്. ചങ്ങനാശ്ശേരി സി. എം. സി കോണ്‍ഗ്രിഗേഷനില്‍ പെട്ട മൗണ്ട് കാര്‍മ്മല്‍ കോണ്‍വെന്‍റിന്‍റെ മദറാണ് ഈ സ്ക്കൂളിന്‍റെ ലോക്കല്‍ മാനേജര്‍ . ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ സി. മരിയറ്റ് ആണ്. .
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.445628 ,76.537148| width=500px | zoom=16 }}