എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്കൗട്ട്&ഗൈഡ്സ്
ദൃശ്യരൂപം
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് -
ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ് സ്ഥാപകനായ ബേഡല്‍ പവല്‍ വിഭാവനം ചെയ്ത ഉദ്യേശ്യം, തത്വങ്ങള്‍, രീതി എന്നിവയ്ക്കനിസൃതമായി പരിശീലനം നടത്തുന്ന ഒരു സ്കൗട്ട് ട്രൂപ്പും ഗൈഡ് ഗ്രൂപ്പും ഞങ്ങളുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. വ്യക്തിത്വ വികസനത്തിലൂടെ അച്ചടക്കമുള്ളവരായി സമൂഹത്തില്‍ കൊള്ളാവുന്ന കുട്ടികളായി മാറാന്‍ പ്രസ്ഥാനം സഹായകരമാകുന്നു. പരിസര ശുചീകരണം, മരത്തെ നട്ട് സംരക്ഷിക്കല്‍ , പച്ചക്കറികൃഷി എന്നിവയിലൂടെ വ്യക്തിത്വ വികസനവും സാമൂഹീക പ്രതിബദ്ധതയും കുട്ടികളില്‍ വളര്‍ന്നുവരാന്‍ സഹായിക്കുന്നു. ഞങ്ങളുടെ സ്കൂളില്‍ നിന്നും രാഷ്ട്രപതി ഗൈഡ് അവാര്‍ഡിനായുള്ള ടെസ്റ്റില്‍ 4 കുട്ടികള്‍ പങ്കെടുത്തു. പത്ത് കുട്ടികള്‍ രാജ്യപുരസ്കാര്‍ നേടി. വിവിധ ഘട്ടങ്ങളിലായി 32 കുട്ടികള്‍ പരിശീലനം നേടുന്നു.