കെ വി യു പി എസ് പാ‍ങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42660 (സംവാദം | സംഭാവനകൾ)
കെ വി യു പി എസ് പാ‍ങ്ങോട്
വിലാസം
പാങ്ങോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-07-201742660





ചരിത്രം

             തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂള്‍ പാങ്ങോട് 1964 പ്രവര്‍ത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജര്‍ ശ്രി. എം അബ്ദുല്‍ ലത്തീഫ്(മാനേജിംഗ് ഡയറക്ടര്‍, ഹെര്‍ക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോള്‍ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.
 
    അദ്ധ്യായന വര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്ക് രൂപം നല്‍കുന്നു.

ഭൗതികസൗകര്യങ്ങള്‍

വളരെ മെച്ചപ്പെട്ട  പ0നാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

            നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നു. അവ തുടര്‍ന്ന് വായിക്കാം.17 ലധികം ക്ലബ്ബുകള്‍ ചിട്ടയായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായി പ്രവര്‍ത്തിച്ചു വരുന്നു.  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാര്‍ക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൗട്ട്സ് & ഗൈഡ്സ്

.

    1997 മുതല്‍ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. നിരവധി കുട്ടികള്‍ക്ക് രജ്യപുരസ്കാര്‍, രാഷ്ട്രപതി അവാര്‍ഡുകള്‍ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിദ്യാലയ വിശേഷം.
  ചിട്ടയായ പ്രവര്‍തനത്തിലൂടെ ഒരു അക്കാഡമിക വര്‍ഷത്തില്‍ മൂന്ന് കയ്യെഴുത്ത് മാഗസിന്‍ പുറത്തിറക്കുന്നു. കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവര്‍ത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിന്‍റെ നിലവാരം പരിശോധിച്ച് ഗ്രേഡ് നല്‍കുകയും  സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയും വരുന്നു.


  • ഇക്കോ & ഫോറസ്ട്രി ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
    റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികള്‍ ഈ ക്ലബ്ബിന് കീഴില്‍ നടക്കുന്നു. ഒരു വാര്‍ഷിക പ്രവര്‍ത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
  • പരിസ്ഥിതി ക്ലബ്ബ്

* ഹെല്‍ത്ത് ക്ലബ്ബ്

     എല്ലാ ആഴ്ചയിലും  ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. മഴക്കാല രോഗങ്ങള്‍ മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവക്കെതിരെ ബോധവല്‍ക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു
  • വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്ബ്
  • കാര്‍ഷിക ക്ലബ്ബ്
     ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു
  • എനര്‍ജി ക്ലബ്ബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
  • റീഡേഴ്സ് ക്ലബ്ബ്
  • ഫിലാറ്റലിക് ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്


മാനേജ്മെന്റ്

എം അബ്ദുല്‍ ലത്തീഫ്( എം ഡി, ഹെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്)

മുന്‍ സാരഥികള്‍

മികവുകള്‍

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി ഉപജില്ല സ്ക്കൂള്‍ കലോല്‍സവങ്ങളില്‍ ജ്നറല്‍, അറബി വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളില്‍ സബ്ജില്ലയുടെ യശ്ശസുയര്‍ത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു.

ഐ എസ് ഒ അംഗീകാരം

ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണ് ഇത്

വനമിത്ര അവാര്‍ഡ്

  2016-17 സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡിന്  അര്‍ഹമാകാന്‍ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂള്‍ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും  ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാര്‍ഡ്. ഒരു സമ്പുര്‍ണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂള്‍.

ബെസ്റ്റ് ചൈല്‍ഡ് ഫ്രന്റ്റ്ലി സ്ക്കൂള്‍ അവാര്‍ഡ്-2016

   നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്‍ റ്റ് കൗണ്‍സിലിന്‍റെ 2016 ലെ ബെസ്റ്റ് ചൈല്‍ഡ് ഫ്രന്റ്റ്ലി സ്ക്കൂള്‍ അവാര്‍ഡിന് ഈ സ്ക്കൂള്‍ അര്‍ഹമായി.സ്ക്കൂളിന്‍റെ  ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാര്‍ഡിനര്‍ഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂള്‍ കാമ്പൗണ്ട്. 

പരിസ്തിതി സൗഹൃദ-ഊര്‍ജസരക്ഷണ അവാര്‍ഡ്

  വണ്ടര്‍ലാ അമ്യുസ്മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊര്‍ജസരക്ഷണ അവാര്‍ഡ് നിരവധി സ്ക്രീനിങ്ങുകള്‍ക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.

==വഴികാട്ടി

{{#multimaps: 8.7623547,76.9224023| zoom=12 }}

"https://schoolwiki.in/index.php?title=കെ_വി_യു_പി_എസ്_പാ‍ങ്ങോട്&oldid=369154" എന്ന താളിൽനിന്ന് ശേഖരിച്ചത്