സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15005 (സംവാദം | സംഭാവനകൾ) (നവീകരിച്ച ലൈബ്രറി പ്രവര്‍ത്തനം)

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം

നവീകരിച്ച ലൈബ്രറിയു‌‌ടെ ഉദ്ഘാടനം വായനാ വാരത്തോടനുബന്ധിച്ച് 30-6-2017-ല്‍ നടത്തി. അന്നത്തെ പൊതു സമ്മേളനത്തില്‍ ശ്രീ ബിജു അഗസ്റ്റിന്‍ സാര്‍ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി ജോസ് ടീച്ചര്‍ അദ്ധ്യക്ഷയായിരുന്നു. പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ ഷാജി പുല്‍പ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ചു. അന്നേദിവസം വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. ലൈബ്രറിയില്‍ 25 മലയാളം സാഹിത്യന്‍മാരുടെ ചിത്രങ്ങള്‍ അനാചാദനം ചെയ്തു. പുസ്തക പ്രദര്‍ശനം കാണുവാനും പരിചയപ്പെടുവാനും ഒഴിവു സമയങ്ങള്‍ കുടികള്‍ പ്രയോജനപ്പെടുത്തി.