G. V. H. S. S. Kalpakanchery

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 11 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) (1)

കല്‍പകഞ്ചേരി ഗ്രാമത്തിന്റെ ഹൃദയഭാഗമായ കടുങ്ങാത്തുകുണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത സര്‍ക്കാര്‍ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. കല്‍പകഞ്ചേരി. കല്‍പകഞ്ചേരി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പടിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്. ചരിത്രം

1938 ഒക്ടോബറില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ മൂപ്പന്‍മാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959-ല്‍ എലിമെന്ററി സ്കൂളായും 1960-ല്‍ മിഡില്‍ സ്കൂളായും 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery&oldid=368799" എന്ന താളിൽനിന്ന് ശേഖരിച്ചത്