എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ | |
---|---|
വിലാസം | |
വാണിയന്നൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-07-2017 | Tanur2016 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ വാണിയന്നൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.1902 ല്‍ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാര് ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ല്‍ മദ്രാസ് വിദ്യാഭ്യാസ ബോര്‍ഡ് എ.എം.എല്‍.പി .സ്കൂള്‍ ആയി മാറ്റുകയും ഹാജി.കെ.കാദര്‍ മാസ്റ്റര്‍ക്ക് കൈമാറുകയും ചെയതു.1956-57ല്‍ ബഹു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ല്‍ കുഞ്ഞിപോക്കര് മേനേജരായി . ഇപ്പോഴത്തെ മേനേജര്‍ മജീദ് കപ്പൂരത്ത് ആണ്.
ഭൗതികസൗകര്യങ്ങള്
20 ക്ലാസ് മുറികള്‍ , കംമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
(സയന്‍സ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകള്‍, ഹെല്‍ത്ത് ക്ലബ് എന്നിവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. )
വഴികാട്ടി
തിരൂരില്‍ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂര്‍ റോഡില്‍ ഏകദേശം 3 കിലോമീറ്റര്‍ അകലെ ഹാജി ബസാറില്‍ സ്ഥിതി ചെയ്യുന്നു.