സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

==എസ്. പി. സി. പദ്ധതി==
2013 – ല്‍ ആരംഭിച്ച എസ്. പി. സി. പദ്ധതി കേഡറ്റുകളുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് പ്രവര്‍ത്ഥിക്കുന്നു. എഴുത്തു പരീക്ഷയുടെയും കായിക പരീക്ഷയുടെയും അടിസ്ഥാനത്തില്‍ എട്ടാം ക്ളാസില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും 22 ആണ്‍ കുട്ടികളെയും 22 പെണ്‍കുട്ടികളെയും തെരഞ്ഞടുക്കുന്നു. 2 വര്‍ഷമാണ് കേഡറ്റുകളുടെ പരിശീലന കാലയളവ്. മോട്ടോര്‍ വാഹന വകുപ്പ്, ഫോറസ്റ്റ്, എക്സൈസ്, പോലീസ്, തദേശ സ്വയംഭരണം മുതലായ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എസ്. പി. സി. പദ്ധതി അച്ചടക്കം, സേവനതല്പരത, ഉത്തരവാദിത്വബോധം എന്നിവയില്‍ അവബോധമുള്ള ഉത്തമ പൗരന്‍മാരെ രാഷ്ട്രത്തിനു സംഭാവന ചെയ്യുക എന്നലക്ഷ്യത്തോടെ Friends at home, Old age home visit, Nature Camp, ശുഭ യാത്ര മുതലായ വൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും പി. റ്റി. പരേഡും പരിശീലനങ്ങള്‍ ക്ക് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഒാഫീസര്‍മാരായ ശ്രീ. ഷമീര്‍, ശ്രീമതി. ശ്രീലേഘ എന്നിവര്‍ നേതൃത്വം നല്‍കുന്നു. സി. പി. ഒ. ആയി ശ്രീ. സാവിയോ ജോസ് ഉം, എ.സി.പി.ഒ. ആയി ശ്രീനതി. മിനി ജോര്‍ജും സേലനമനുഷ്ടിക്കുന്നു. എസ്. പി. സി. കേഡറ്റുകള്‍ക്കായി 3 ദിവസം വീതമുള്ള ഒാണം, ക്രിസ്തുമസ്, മധ്യവേനല്‍ അവധി ക്യാമ്പുകള്‍ നടത്തപ്പെടുന്നു. സീനിയര്‍ കേഡറ്റുകളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ 5 ദിവസത്തെ ജില്ലാക്യാമ്പുകളില്‍ പങ്കെടുക്കുന്നു. 2016-17 ലെ എസ്.എസ്.എല്‍. സി. പരീക്ഷയില്‍ 9 കേഡറ്റുകള്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും A+ ലെഭിച്ചു. എല്ലാ വര്‍ഷവും തിരുവനന്തപുരത്തുവച്ചു നടക്കുന്ന സ്റ്റേറ്റ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി സീനിയര്‍ കേഡറ്റുകളിലെ രണ്ടു കേഡറ്റിനെ തെരഞ്ഞെടുത്തയയ്ക്കുന്നു.