ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./സയൻസ് ക്ലബ്ബ്

22:48, 24 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) (' '''2017 - 18'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                    2017 - 18    


                                                                                     2016 - 17    

കണ്‍വീനര്‍: ശരീഫ ബീഗം. കെ.എം

ജോയിന്‍റ് കണ്‍വീനര്‍: റമീസ് ശിബാല്‍. കെ

സ്റ്റുഡന്‍റ് കണ്‍വീനര്‍: അബൂ എൈമന്‍ -10 ബി

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: റുഷ്ദ. എ -7 ഡി


കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലുണ്ട്. യു.പി. തലത്തില്‍ 52 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 81 കുട്ടികളും അംഗങ്ങളായുണ്ട്. നാലാഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം, ഫുഡ്ഫെസ്റ്റ് എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.


സ്കൂള്‍ തലത്തില്‍ വിപുലമായി സയന്‍സ്‌മേളയും എക്സിബിഷനും സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉപജില്ല, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.


                                                                                           സ്ക്കൂള്‍ ശാസ്ത്രമേള                                                                           
                                               


കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.അബ്‌ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞ‌ു.


ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ.ടി എന്നീ വിഷയങ്ങളില്‍ ക്വിസ്സ് മല്‍സരം, വിവിധങ്ങളായ സ്റ്റില്‍ മോഡല്‍ നിര്‍മ്മാണം, വര്‍ക്കിങ്ങ് മോഡല്‍ നിര്‍മ്മാണം തുടങ്ങിയവയില്‍ തല്‍സമയ മല്‍സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷന്‍ വീഡിയോ പ്രദര്‍ശവും നടത്തി. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ മൊബൈല്‍ എക്സിബിഷന്‍ യൂണിറ്റ്, രക്ത നിര്‍ണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയായ അജിത്ത് വീട്ടില്‍ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദര്‍ശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥിയുമായ അഖിന്‍ തന്‍ഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദര്‍ശനം, ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകള്‍, വിത്തുകള്‍ എന്നിവയുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവയും സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.


സഹോദര സ്ഥാപനങ്ങളില്‍ നിന്ന് എക്സിബിഷനും, വീഡിയോ പ്രദര്‍ശവും കാണാന്‍ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്ന‌ു. ശാസ്ത്രമേള കണ്‍വീനര്‍ ശരീഫ ബീഗം, ജോയിന്‍റ്റ് കണ്‍വീനര്‍ സിറാജ് കാസിം, മറ്റ് അദ്ധ്യാപകര്‍, വിവിധ ക്ലബുകളുടെ സ്റ്റൂഡന്‍റ് കണ്‍വീനര്‍മാര്‍, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അസ്സംബ്ലിയില്‍ സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


                                                                                        ചാന്ദ്രദിനം                                                                               
                                                               


ജൂലായ് 21 ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് ചാന്ദ്രദിനക്വിസ്സ് മത്സരം, പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. തുടര്‍ന്ന് നിര്‍മ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, വീഡിയോ പ്രദര്‍ശവും നടത്തി. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ. മുനീര്‍ ആയിരുന്നു ചാന്ദ്രദിനക്വിസ്സ് മാസ്റ്റര്‍.


സയന്‍സ് ക്ലബ്ബ് ജോയിന്‍റ് കണ്‍വീനര്‍: റമീസ് ശിബാല്‍. കെ സയന്‍സ് അദ്ധ്യാപകരായ എന്‍. അബ്ദുള്ള, വി.എം. ജെസ്സി, വി.പി ബുഷ്റ, എ.പി. ബിന്ദു, സ്റ്റുഡന്‍റ് കണ്‍വീനര്‍: അബൂ എൈമന്‍ -10 ബി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: റുഷ്ദ. എ -7 ഡി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


                                                                                      കാര്‍ഷിക ശില്പശാല   
                                                     


മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്ബും, സയന്‍സ് ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.അബ്‌ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാര്‍ത്ഥികളും അന്‍പതില്‍ അധികം പരിസരവാസികളും ശില്‍പശാലയില്‍ പങ്കെടുത്തു.


സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞ‌ു. അജിത്ത് -9 എഫ്, അബൂ എൈമന്‍ -10 ബി,അനസ് ബാന‌ു -7 ബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.