ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ
ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ | |
---|---|
വിലാസം | |
വൈപ്പിന്‍ എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-06-2017 | 26052 |
ആമുഖം
കൊച്ചിയില്‍ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു.അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു.വൈപ്പിന്‍ നിവാസികള്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാള്‍ കുറച്ചുമാത്രം മിഡില്‍ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ഞാറക്കല്‍ പള്ളിയുടെ മാനേജ്മെന്റില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുകയും അവിടെനിന്ന് ജയിക്കുന്ന കുട്ടികള്‍ക്കവേണ്ടി ഒരു മിഡില്‍ സ്ക്കൂള്‍ വേണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്തു. അതിനുവേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മറ്റി വളരെ ശ്രമം ചെയ്ത് നിര്‍മ്മിച്ചതാണ് ഇന്നത്തെ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. കൊല്ലവര്‍ഷം 1089-ല്‍ ഈസ്ഥാപനത്തിന്റെ പണി പൂര്‍ത്തിയാക്കി,പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.ഒന്നു രണ്ടു വര്‍ഷത്തിനകം ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.വൈപ്പിന്‍ കരയിലെ 2 പഴയ ഹൈസ്ക്കൂളുകളില്‍ ആദ്യത്തേത് ഈ സ്ഥാപനം തന്നെയാണ്. വൈപ്പിന്‍ കരയില്‍ അങ്ങേയറ്റം മുതലുള്ളവര്‍ക്കും കടമക്കുടി,പെഴല,കോതാട് എന്നീ പ്രദേശങ്ങളില്‍ ഉള്ളവരും ഈ സ്ഥാപനത്തെ വിദ്യാപീഠമായാണ് കണ്ടിരിന്നത്.പുറത്തുനിന്നുപോലും വിദ്യാര്‍ത്ഥികള്‍ സ്വന്തക്കാരുടെ വീടുകളില്‍ താനസിച്ചു പഠിച്ചിരുന്നു. അക്കാലത്ത് മെയിന്‍ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് പള്ളി അധികൃതര്‍ക്ക് നടത്തിക്കൊണ്ടുപോവാകാന്‍ പ്രയാസം തോന്നുകയും 1916-ല്‍ ഗവണ്‍മെന്റിനു കൈമാറുകയുമാണ് ഉണ്ടായത്. പിന്നീട് വടക്കു വശത്തുള്ള കെട്ടിടം രണ്ടു താല്ക്കാലികകെട്ടിടം വടക്കുപടിഞ്ഞാറുഭാഗത്തുള്ള കെട്ടിടം ഇവകള്‍ പണികഴിപ്പിച്ചു. അതിനുശേഷം വളരെക്കലത്തെ ശ്രമഫലമായി പണികഴിപ്പിച്ചതാണ് ഇപ്പോഴത്തെ ഇരുനിലകെട്ടിടം.1986 നു ശേഷം V H S Course ആരംഭിച്ചു.
2004-2005 വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ ആരംഭിച്ചു.എസ്.എസ്.എല്‍.സി വിജയശതമാനം 22ല്‍നിന്നിരുന്ന ഈ സ്ക്കൂളിനെ എല്ലാവരുടെയും കൂട്ടായ കഠിനപ്രവര്‍ത്തനത്തിലൂടെ 99% ത്തില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ നേട്ടം.കൂടാതെ കുട്ടികളുടെ എണ്ണതതിലുള്ള വര്‍ദ്ധനവ്,മെച്ചപ്പെട്ട സൗക്യങ്ങള്‍ എന്നിവയും മാറ്റുകൂട്ടാന്‍ ഉതുകുന്നതായിതീര്‍ന്നു.ലൈബ്രറി,ലാബ് സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. സുനാമി ഗ്രാന്റ് ഉപയോഗിച്ചുള്ള കെട്ടിടം പണയും ആരംഭിച്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
ഹെൽത്ത് ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് ബാലശാസ്ത്ര കോണ്‍ഗ്രസ്സ്. വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ്. സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബ്.
ജൂണ്‍ 1 - പ്രവേശനോത്സവം 5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂര്‍ ജന്മദിനം) 19 - വായനാദിനം (പി. എന്‍ പണിക്കര്‍ ചരമദിനം) 26 - ലോക മയക്കുമരുന്നു വിരുദ്ധദിനം 30 - വനദിനം ജൂലൈ 5 - ബഷീര്‍ ചരമദിനം 11 - ലോകജനസംഖ്യാദിനം 16 - ദേശീയ സ്ക്കൂള്‍ സുരക്ഷാദിനം 21 - ചാന്ദ്രദിനം ആഗസ്റ്റ് 6 - ഹിരോഷിമാദിനം 9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം ) 12 - വിക്രം സാരാഭായ് ദിനം 15 - സ്വാതന്ത്രദിനം 22 - സഹോദരന്‍ അയ്യപ്പന്‍ ദിനം 25 - ഫാരഡേദിനം 29 - ദേശിയ കായികദിനം സെപ്റ്റംബര്‍ 5 - അധ്യാപകദിനം 8 - ലോക സക്ഷരതാദിനം 14 - ഹിന്ദിദിനം 16 - ഓസോണ്‍ദിനം 28 - ലൂയി പാസ്റ്റര്‍ദിനം ഒക്ടോബര്‍ 1 - ലോകവൃദ്ധദിനം 2 - ഗാന്ധി ജയന്തി 10 - ചങ്ങമ്പുഴ ജന്മദിനം 16 - വള്ളത്തോള്‍ ജന്മദിനം 24 - ഐക്യരാഷ്ട്രദിനം 31 - ദേശീയ ഉദ്ഗ്രഥനദിനം നവംബര്‍ 1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം ) 7 - സി. വി. രാമന്‍ദിനം 11 - ദേശീയവിദ്യാഭ്യാസ അവകാശദിനം 14 - ശിശുദിനം ഡിസംബര്‍ 1 - ലോക എയ്ഡ്സ് ദിനം 3 - ഭോപ്പാല്‍ ദുരന്തദിനം 5 - അംബേദ്ക്കര്‍ ചരമദിനം 10 - മനുഷ്യാവകാശദിനം 22 - രാമാനുജദിനം 31 - തുഞ്ചന്‍ദിനം ജനുവരി 1 - നവവത്സരദിനം 10 - ലോകചിരിദിനം 11 - വായനാശാലദിനം 17 - ബഷീര്‍ ജന്മദിനം 26 - റിപ്പബ്ലിക്ക് ദിനം 30 - രക്ഷകര്‍തൃദിനം ഫെബ്രുവരി 12 - ഡാല്‍വിന്‍ ജന്മദിനം 16 - ഗുണ്ടര്‍ട്ട് ദിനം 21 - ലോകമാതൃഭാഷാദിനം 22 - സ്കൗട്ട് ദിനം 28 - ദേശീയശാസ്ത്രദിനം മാര്‍ച്ച് ആദ്യവാരം - വാര്‍ഷികപ്പരീക്ഷ