സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/മറ്റു പരിപാടികൾ‌

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 4 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ) (' =='''പ്രവേശനോത്സവം 2017-18''' == 2017-18 അധ്യയന വർഷത്തെ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പ്രവേശനോത്സവം 2017-18

2017-18 അധ്യയന വർഷത്തെ പ്രവേശനോത്സവം മറ്റം ഫൊറോന പള്ളി അസി. വികാരി റവ. ഫാ. പ്രതീഷ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാന അധ്യാപകൻ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതം പറഞ്ഞു. എസ്. എസ്. എൽ. സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീമതി. അൽഫോൻസ ഗ്രെയ്സൻ ഉപഹാരം നൽകി. ഉദ്ഘാടകൻ കത്തിച്ചു നൽകിയ മെഴുകുതിരി പ്രകാശം നവാഗതരായ വിദ്യാർത്ഥികളുടെ കയ്യിലെ മെഴുകുതിരികളിലേക്ക് പ്രതീകാത്മകമായി കത്തിച്ച് കൈമാറി. കേരള ഗ്രാമീൺ ബാങ്ക് മറ്റം ബ്രാഞ്ച് സൗജന്യമായി വിദ്യാർത്ഥികൾക്ക് നൽകാൻ ഏൽപ്പിച്ച സ്കൂൾ ബാഗുകൾ പി.ടി.എ പ്രസിഡണ്ട് വിദ്യാർത്ഥികൾക്ക് നൽകി. ചടങ്ങിൽ പി.ടി.എ, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ , സ്റ്റാഫ് സെക്രട്ടറി ഫ്ളോറൻസ് ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു. പ്രവേശനോത്സവ കമ്മറ്റി കൺവീനർ ഷെൽജി ടീച്ചർ നന്ദി പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം നൽകി. ചടങ്ങുകൾക്ക് അധ്യാപകരായ ഷെൽജി പി.ആർ, ജോൺസൺ സി.ടി, വർഗ്ഗീസ് ജോബ്, സഞ്ചു തോമസ്, ജസ്റ്റിൻ ഇ.വി എന്നിവർ നേതൃത്വം നൽകി.