ഗവ. എൽ പി എസ് കാഞ്ഞിക്കൽ
ഗവ. എൽ പി എസ് കാഞ്ഞിക്കൽ | |
---|---|
വിലാസം | |
കാഞ്ഞിയ്ക്കല്‍ തിരുവനന്തപുരം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-04-2017 | 43441` |
ചരിത്രം
തിരുവന്തപുരം നഗര പരിധിയിൽ പൗഡിക്കോണത് നിന്ന് ഒന്നര കിലോമീറ്റർ അകലത്തിൽ വട്ടക്കരിക്ക്കം റോഡിനരികിലായി ഉളിയാഴ് തുറ വില്ലേജിൽ സ്ഥിതി ചെയ്യുന്ന പുരാതന വിദ്യാലയമാണിത്.
മുന്നൂറു വർഷം മുമ്പ് പ്രദേശത്തെ പട്ടാഴി കുടുംബം ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ് 1930-ഇൽ സർക്കാർ വിദ്യാലയമായി ഇന്നു കാണുന്ന സ്ഥലത്തു സ്ഥാപിതമായത് .
പ്രശസ്ത അഭിഭാഷകനായിരുന്ന ശ്രീ വി .ജി .ഗോവിന്ദൻ നായർ ഈ വിദ്യാലയത്തിലാണ് പഠിച്ചത് . ശ്രി വാട്ടക്കരിക്കകം കൃഷ്ണൻനായർ മറ്റൊരു പൂർവ വിദ്യാർത്ഥിയാണ് .
ഭൗതികസൗകര്യങ്ങള്‍
അൻപതു സെൻറ് ആണ് വിദ്യാലയ വിസ്തൃതി .പ്രീ പ്രൈമറി ഉൾപ്പെടെ അഞ്ചാം തരം വരെ ക്ലാസ്സുകൾ ഉണ്ട് . ഒരു ക്ലാസ് മുറിയും സ്റ്റോറും ഓഫിസും ഉൾപ്പെടുന്ന ഒരു കോൺക്രീറ്റു കെട്ടിടം ,എഴുപത്തഞ്ചു വർഷം പഴക്കമുള്ള ഓടിട്ട ഒരു വലിയ കെട്ടിടം ,ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം,അതിനോട് ചേർന്ന് സെമി പെര്മനെന്റ് അടുക്കള ഇവയാണ് പ്രധാന കെട്ടിടങ്ങൾ .അഞ്ചു ടോയ്ലറ്റുകൾ ,ഒരു ക്ളസ്റ്റർ യൂറിനൽ [കേടായതു] . ഒരുകമ്പ്യുട്ടര് ലാബ് ,കിണർ , ചുറ്റുമതിൽ എന്നിവയുണ്ട്.
ബഹു;എം.പി ഡോക്ടർ ശശി തരൂർ അനുവദിച്ച ചെറിയ സ്‌കൂൾ വാനുണ്ട്. പഴക്കമില്ലാത്ത ഒരു കോൺക്രീറ്റു കെട്ടിടം അൺ ഫിറ്റ് ആയി നില നിൽക്കുന്നു , തൽ സ്ഥിതി പഠനം നടത്തി ആവശ്യമായ നടപടി എടുക്കേണ്ടതുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്ശന്
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മൈംഷോടീം
മാനേജ്മെന്റ്
എല്ലാവരും ചുമതലക്കാർ .,കൂടാതെ വിദ്യാലയ വികസന സമിതിയും PTA യും സജീവം
മുന്‍ സാരഥികള്‍
2007 മുതൽ 2015 മാർച് വരെ ശ്രീമതി സേതുകുമാരി എ സെപ്റ്റംബർ 2015 മുതൽ കൃഷ്ണാ ജ്ഞാന സുന്ദരം
പ്രശംസ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.582899,76.9270205 | zoom=12 }}