ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി.

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 20 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithya Varsha (സംവാദം | സംഭാവനകൾ) (heading style was changed)
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി.
വിലാസം
കാര്‍ത്തികപ്പള്ളി

ആലപ്പുഴ ജില്ല
സ്ഥാപിതം19 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ഹരിപ്പാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-04-2017Adithya Varsha




കാര്‍ത്തികപ്പള്ളിയുടെ ഹൃദയ‌‌‌ഭാ‌ഗത്തുസ്‌‌‌ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിങ്ങോലി പഞ്ചായത്തി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ‍. സെന്‍റ് തോമസ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്‍റ് തോമസ് പള്ളിയൂടെ അനുബന്ധമായി 1919-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ല്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍ല്‍ ലയിപ്പീച്ചു.

ചരിത്രം

1919 ജൂൺ മാസം 24നു ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി .ഒരു യു.പി.സ്കൂൾ ആയിട്ടായിരുന്നു അന്ന് ഇതിന്റെ ഉദയം.ആദികാലത്ത് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ്‌ പള്ളിയുടെ അനുബന്ധമായി ഇന്നത്തെ പാരിഷ്ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം.ഇടവക വികാരിയുടെ നേതൃത്വത്തിലുള്ള ഏഴങ്ങ കമ്മിറ്റിയായിരുന്നു ഭരണ കാര്യങ്ങൾ നിർവഹിച്ചിരുന്നത് . 1949ൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയര്ത്തപ്പെടുകയും ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥാനത്തേക്ക് മാറ്റപ്പെടുകയും ചെയ്തു.1956 യിൽ റവ.ഫാദർ.W .C .വർഗീസിന്റെ കാലത്തു ഈ വിദ്യാലയം കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിച്ചു .2014ൽ ഇതൊരു ഹൈർസെക്കന്ഡറി സ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും യു. പി. യ്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി.യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാല് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് മുറിയൂടെ സൗകര്യവൂമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എം.ജി.ഒ.സീ.എസ്.എം
  • ജെ.ആർ.സി.
  • എൻ.എസ്.എസ്

മാനേജ്മെന്റ്

എം. ഡീ. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വീദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനി കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസായി ശ്രീമതി. എലിസബേത്ത് ജോസഫ് സേവനമനുഷ്ഠീക്കുന്നു..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അന്നമ്മ വര്‍ഗിസ്


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അശോകൻ (നടൻ)

വഴികാട്ടി

<<googlemap version="0.9" lat="9.260438" lon="76.448965" zoom="16" width="350" height="500" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.258998, 76.447978 </googlemap> ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.