ഉള്ളടക്കത്തിലേക്ക് പോവുക

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /വിദ്യാരംഗം കലാസാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 18 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) ('പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര കഴിവുകള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനും വേണ്ടി സ്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ കാര്യക്ഷമമായി നടന്നു വരുന്നു.

വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴില്‍ നടത്തിയ ഒരു പ്രധാന പരിപാടിയായിരുന്നു. വായനാദിനത്തില്‍ കുട്ടികൾക്ക് വായനാദിന സന്ദേശം നല്‍കി. വാ‌യനാവാരാചരണവും അതിനോടനുബന്ധിച്ച് വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമത്സരം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ അയല്‍ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാദ്ധ്യാപകനുമായ ശ്രീ.സലീം സാര്‍ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥി. പ്രമുഖരായ സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി.


                                                                                      അദ്ധ്യാപകദിനം                 
                                             


വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തിയ മറ്റൊരു പ്രധാന പരിപാടിയായിരുന്നു അദ്ധ്യാപകദിനം. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ ശ്രീ.കാസിം വാടാനപ്പള്ളിയും സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകനുമായ ശ്രീ. കെ. കോയ എന്നിവര്‍ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികള്‍. അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ച നമ്മുടെ സ്കൂളിന്റെ ഈ രണ്ട് മുന്‍ അദ്ധ്യാപകരേയും ഹെഡ്മാസ്റ്റര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.