ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലബ്ബ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലുണ്ട്. യു.പി. തലത്തില്‍ 52 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 81 കുട്ടികളും അംഗങ്ങളായുണ്ട്. നാലാഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം, ഫുഡ്ഫെസ്റ്റ് എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

                                                                            ഫുഡ്ഫെസ്റ്റ്
                                                      


ജൂലായ്21 - ചാന്ദ്രദിനദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ ക്വിസ്സ് മത്സരം, പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മ്മാണം, സി.ഡി പ്രദര്‍ശനം തുടങ്ങിയവ നടത്തി.

                                                          ചാന്ദ്രദിനം                               
                                        

മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും പരിസര പ്രദേശത്തുള്ളവര്‍ക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് കാര്‍ഷിക ശില്‍പ ശാല സംഘടിപ്പിച്ചു. ഗ്രീന്‍ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂര്‍, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു.


                                          കാര്‍ഷിക ശില്പശാല' 
                           

സ്കൂള്‍ തലത്തില്‍ വിപുലമായി സയന്‍സ്‌മേളയും എക്സിബിഷന്‍ സംഘടിപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.