ഉള്ളടക്കത്തിലേക്ക് പോവുക

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /മലയാളം ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ക്ലബ്ബിന്റെ പ്രവര്‍ത്തനവും വളരെ കാര്യക്ഷമമായി നടന്നു വരുന്നു. ക്ലബ്ബിന്റെ കീഴില്‍ ക്വിസ്സ് മത്സരം, പതിപ്പ് നിര്‍മ്മാണം, പോസ്റ്റര്‍ രചനമത്സരം വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി. മാസത്തിയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യാറുണ്ട്. ക്ലബ്ബിനു കീഴില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി നിറവേറ്റി വരുന്നു.

ജൂണ്‍19 - വായനാദിനം:- കുട്ടികൾക്ക് വായനാദിന സന്ദേശം നല്‍കി. വാ‌യനാവാരാചരണവും അതിനോടനുബന്ധിച്ച് വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമത്സരം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി. അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാധ്യാപകനുമായ ശ്രീ.കാസിം വാടാനപ്പള്ളി ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥി. പ്രമുഖരായ സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി.

                                                                                    " അധ്യാപകദിനം "