കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് തൂവൂർ തറക്കൽ
വിലാസം
തുവ്വൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-03-2017Vanathanveedu




ചരിത്രം

  ഔപചാരികമായ യാതൊരു പ്രാഥമിക വിദ്യാഭ്യാസ സൗകര്യവും ഇല്ലാതിരുന്ന 20 താം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ വിദ്യാഭ്യാസവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 മുതൽ തുവ്വൂർ അധികാരിയായിരുന്ന ശ്രീ. കുരിയാടി നാരായണൻ നായരുടെ പരിശ്രമഫലമായി ശ്രീ.തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിന്റെ മാളികയിൽ (ഇപ്പോഴത്തെ തറക്കൽ എ.യു.പി.സ്കൂൾ) മാപ്പിളബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി .സ്കൂളും ശ്രീ.കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കരുടെ വക കെട്ടിടത്തിൽ (ഇന്നത്തെ ഗവ.എൽ.പി.സ്കൂൾ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി. സ്കൂളും സ്ഥാപിച്ചാണ് തൂവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കമായത്. 1930ൽ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ജില്ലാ വിദ്യാഭ്യാസ ബോർഡിൽ നിക്ഷിപ്തമായി. 1959ൽ കെ ഇ ആർ നിലവിൽവന്നപ്പോൾ എലിമെന്ററി സ്കൂൾ നിർത്തലാക്കി. തുവ്വൂർ തറക്കൽ എ.യു.പി.സ്കൂൾ ആയി പ്രവർത്തനം തുടർന്നു. വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക എന്ന ലക്ഷ്യത്തോടു കൂടി നൂൽനൂപ്പും നെയ്ത്തും ഈ വിദ്യാലയത്തിൽ കുറേക്കാലം അഭ്യസിച്ചിരുന്നു.
   നിരന്തരം നേരിടുന്ന പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടായി പ്രതിഭകളെ സൃഷ്ടിച്ചു സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനാവുന്നുണ്ട്. അതു കൊണ്ട് തന്നെ സങ്കീർണ്ണമായ വർത്തമാനകാല പരിതസ്ഥിതികളിൽ ദിക്കറിവിന്റെ പ്രത്യാശാപൂർണമായ ധ്രുവനക്ഷത്രമായിത്തീരുന്നു നാടിന്റെ വിളക്കായ ഈ വിദ്യാലയം. 

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.113362, 76.285917 |zoom=13}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തൂവൂർ_തറക്കൽ&oldid=354079" എന്ന താളിൽനിന്ന് ശേഖരിച്ചത്