വാകേരി

Schoolwiki സംരംഭത്തിൽ നിന്ന്

പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂര്‍കുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കില്‍ വാകേരിയെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, ഊരാളിമാര്‍, ചെട്ടിമാര്‍, ഈഴവര്‍, മുസ്ലീം, ക്രിസ്ത്യാനികള്‍, നായര്‍, തുടങ്ങിയ ജനവിഭാഗങ്ങള്‍ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. വാകേരി ഇപ്പോള്‍ ചെറിയൊരു അങ്ങാടിയാണ്. ഒരു വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ഗ്രാണീണ ബാങ്ക്, ജുമാമസ്‍ജിത്, ഗുരു മന്ദിരം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിയെയുണ്ട്. പൊടിമില്ല്, ഫര്‍ണിച്ചര്‍ നിര്‍മ്മാണയൂണിറ്റ് എന്നിവ ശ്രീ. സി എച്ച് മുഹമ്മദ്കോയയു‍ടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. ശ്രീ ശങ്കരാ ഇന്‍ഡസ്ട്രിയും വാകേരിയില്‍ ഉണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ അങ്ങാടി കുറെക്കൂടി വിപുലമായിട്ടുണ്ട്.

ചരിത്രത്തിൽ

കേരളത്തില്‍ രചിക്കപ്പെട്ട ചരിത്രകൃതികളിലൊന്നുംതന്നെ വാകേരി സ്ഥാനം പിടിച്ചിട്ടില്ല. ഇതിനര്‍ത്ഥം ചരിത്രം വാകേരിക്കില്ല എന്നല്ല മുഖ്യധാരാ ചരിത്രത്തില്‍ ഇടം നേടത്തക്കവിധത്തിലുള്ള ചരിത്രപരമായ സംഭവങ്ങളോ വ്യക്തികളോ വാകേരിയില്‍ ഉണ്ടായിരുന്നില്ലന്നെതാണ് കാരണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ബ്രട്ടീഷ് വിരുദ്ധ സമരം, ജന്‍മിത്വത്തിനെതിരായ സമരം ഇവയിലൊന്നുംതന്നെ വാകേരിയുടെ സംഭാവനകള്‍ ഇല്ലെന്നു പറയാം. അതേസമയം പ്രാചീന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന അനവധിതെളിവുള്‍ ഉണ്ടുതാനും. അവ പുതിയ ഗവേഷണത്തിനു വിധേയമാക്കേണ്ടതും കണ്ടെത്തപ്പെടേണ്ടതുമാണ്.

പേരിനു പിന്നിൽ

ഇന്നത്തെ വാകേരി പഴയകാലത്ത് മണിക്കല്ല് ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാല് എന്നാല്‍ വഴി. തെക്ക് മടൂര് , വടക്ക് കല്ലൂര്, പടിഞ്ഞാറ് ഞാറ്റാടി കിഴക്ക് കാട് (രണ്ടാംനമ്പര്‍) എന്നിവിടങ്ങളില്‍ നിന്നുവരുന്ന വഴികള്‍ സംഘമിക്കുന്ന നാല്‍ക്കവല ആയിരുന്ന മുമ്പ് ഇവിടം. ഇതിനടുത്തുള്ള  പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ ' വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാല്‍ സ്കൂളും അങ്ങാടിയും ഉള്‍പ്പെടുന്ന പ്രദേശം മണിക്കല്ല്ചാല് എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. "അങ്ങാടിയിലുള്ള മുസ്ലിം പള്ളിയുടം പിന്നിലായി ഒരു വലിയ കല്ല് പണ്ട് ഉണ്ടായിരുന്നു. ആ കല്ല് പൊട്ടിച്ചപ്പോള്‍ അതിനകത്ത് മണിയുടെ ആകൃതിയില്‍ ഒരു കല്ല് ഉണ്ടായിരുന്നു. അതിനാലാണ് ഈ പ്രദാശത്തിന് മണിക്കല്ല് ചാല് എന്ന പേരുണ്ടായത്."  ഇങ്ങനെയാണ് മഞ്ഞക്കക്കണ്ടി മധവന്‍ മൂപ്പന്‍ പറഞ്ഞിട്ടുള്ളത്. പള്ളി പണിത കാലത്ത് ആ കല്ല് പൂര്‍ണ്ണമായും പൊട്ടിച്ചുനീക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

ജൈവ വൈവിധ്യം

വളരെയേറെ ജൈവവൈവിധ്യം നിറഞ്ഞ പ്രദേശമാണ് വാകേരി. കുന്നുകളും അരുവികളും, തോടും പുഴയും കാടും കൊല്ലികളുമെല്ലാം കൂടിച്ചേര്‍ന്ന ജൈവ സമ്പന്നമായ ഒരു പ്രദേശമാണ് വാകേരി. അനവധിയായ കാട്ടുമരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, വിവിധയിനം ഓര്‍ക്കിഡകള്‍, അനവധി വര്‍ഗ്ഗത്തില്‍പെട്ട പായലുകള്‍, നീര്‍ച്ചാലുകളില്‍ മാത്രം വളരുന്ന പലവക സസ്യങ്ങള്‍, പുഴയോരങ്ങളില്‍മാത്രം വളരുന്ന മരങ്ങള്‍, അനേകം മത്സ്യങ്ങള്‍, പൂമ്പാറ്റകള്‍, പ്രാണികള്‍, പക്ഷികള്‍, മറ്റ് ജീവജാലങ്ങള്‍ എന്നിവയാല്‍ വൈവിധ്യം നിറഞ്ഞ നാടായിരുന്നു ഒരുകാലത്ത് വാകേരി. ബത്തേരിയില്‍ നിന്ന് ഉല്‍ഭവിച്ച് അരിവയല്‍ മടൂര്‍ വഴിയായി ഒഴുകുന്ന മടൂര്‍ തോട്, ചെതലയം കാട്ടില്‍നിന്ന് ഉല്‍ഭവിച്ച് മൂടക്കൊല്ലി, താഴത്തങ്ങാടിയിലൂടെ ഒഴുകുന്ന മറ്റൊരു തോട്, ഓടകികുറ്റി, കല്ലൂര്‍ വഴി ഒഴുകുന്ന ഒരു കൈത്തോട്, ഇവ ചോയിക്കൊല്ലിയില്‍ വച്ച് കൂടിച്ചേര്‍ന്ന് നരസിപ്പുഴയായി പടിഞ്ഞാറേക്ക് ഒഴുകി പനമരം പുഴയില്‍ ചേരുന്നു. ഈ തോടുകളുടെ ഇരു കരകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് വാകേരി പ്രദേശത്തെ ഫലഭൂയിഷ്ടമായ വയലുകള്‍.

പ്രാചീന ചരിത്രം

സിസിയില്‍ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങള്‍- വാകേരിക്കടുത്ത് സി സി എന്ന സ്ഥലത്ത് ഫുട്ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിനിടയില്‍ കണ്ടെത്തിയ മുനിയറയുടെ ഭാഗങ്ങളാണിവ. മുകള്‍ ഭാഗം മൂടിവച്ചിരുന്ന കരിങ്കല്‍പ്പാളി മുമ്പേ എടുത്തുമാറ്റിയിരുന്നു. ഈ ഭാഗത്തെ മണ്ണ് എടുത്തു മാറ്റി നിരപ്പാക്കിയപ്പോഴാണ് ഈ കരിങ്കല്‍പ്പാഴികള്‍ പുറത്തുവന്നത്. മണ്ണെടുക്കുന്നതിനിടയില്‍ ഒരുവശത്തെ കല്‍പ്പാളി പൊട്ടിപ്പോയി. 3000 വര്‍ഷത്തിലധികം പഴക്കമാണ് ഇതിനുള്ളതായി പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. വയനാടിന്റെയും ഒപ്പം വാകേരിയുടെയുമൊക്കെ പ്രാചീന ചരിത്രത്തലേക്ക് വെളിച്ചം വീശാന്‍ ഉദ്ഘനനത്തിനു കഴിയും. ഇത് സൂചിപ്പിക്കുന്നത് വയനാടിന്റെ പ്രാചീന ചരിത്രം സംബന്ധിച്ച് ആഴത്തിലുള്ളതും പുതിയതുമായ അന്വേഷണം ആവശ്യമാണെന്ന വസ്തുതയാണ്.

വാകേരിക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. മഹാശിലാകാലത്തിന്റെ അവശേഷിപ്പുള്‍ ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് മുനിയറകളും നന്നങ്ങാടികളും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാകേരി സിസി യില്‍ കളിസ്ഥലം നിര്‍മ്മിച്ചപ്പോള്‍ മുനിയറ കണ്ടെത്തിയത്. ആ പ്രദേശങ്ങളില്‍ മുനിയറകള്‍ വിപുലമായി വ്യാപിച്ചുകിടക്കുന്നതിന്റെ തെളിവുകള്‍ ധാരാളമുണ്ട്. കല്ലൂര്‍കുന്ന് ഭാഗങ്ങളില്‍ മരിച്ചവരെ കുടങ്ങളില്‍ അടക്കം ചെയ്തതതിന്റെ അവശേഷിപ്പുകളായ നന്നങ്ങാടികള്‍ ധാരാളമുണ്ട്. പലരുടേയും പറമ്പുകളില്‍ നിന്ന് നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ട്. ഇവ സുചിപ്പിക്കുന്നത് വാകേരിയില്‍ അതി പ്രാചീന കാലം മുതല്‍ക്കുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ഇടക്കല്‍ ഗുഹയിലെ ശിലാ ചിത്രങ്ങള്‍ പ്രസിദ്ധമാണല്ലോ. അതേ കാലത്തുതന്നെ ഇവിടേയും ജനവാസം ആരംഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. വാകേരിയുടെ മറ്റൊരു പ്രത്യേകത മുള്ളക്കുറുമരുടെ അധിവാസമേഖലയാണെന്നുള്ളതാണ്. എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിക്കു ചുറ്റുമുള്ള മുള്ള്കകുറുമ കുടികള്‍. ഇവയില്‍ ശ്രദ്ധിക്കേണ്ടത് എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍ എന്നിവയാണ്. എന്തെന്നാല്‍ ഇവയില്‍ കാണുന്ന ഊര് എന്ന നാമം സൂചിപ്പിക്കുന്നത് അതി പ്രാചീനതയെയാണ്. പ്രസിദ്ധ ചരിത്രകാരന്‍ കെ. എന്‍ ഗണേശ് പറഞ്ഞിട്ടുള്ളത് ഇത്തരം ഊര് നാമങ്ങള്‍ ഉള്ള സ്ഥലനാമങ്ങള്‍ക്ക് 2000 വര്‍ഷത്തിലധികം പഴക്കമുള്ള ജനവാസ കേന്ദ്രളാണെന്നാണ്. ഇടക്കല്‍ ഗുഹയ്ക്ക് മുള്ളക്കുറുമരുമായുള്ള ബന്ധം എം. ആര്‍ രാഘവവാര്യര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഇടക്കല്‍ ഗുഹാകാലത്തോളം പഴക്കം ഇല്ലെങ്കിലും ആ സംസ്കാരവുമായി അടുത്ത ബന്ധം വാകേരിക്ക് അവകാശപ്പെടാവുന്നതാണ്. മധ്യകാലഘട്ടത്തിലും വാകേരി ജനനിബിഡമായിരുന്നുവെന്നു കരുതുന്നതില്‍ തെറ്റില്ല. കാരണം വയനാടിനെ സംബന്ധിച്ചിടത്തോളം മധ്യകാലഘട്ടം ജൈന സംസ്കൃതിയുടെ സുവര്‍ണ്ണകാലമാണ്. വാകേരിക്കടുത്ത് കല്‍പ്പന എസ്റ്റേറ്റില്‍ പഴയ ഒരു ജൈനക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കാണാവുന്നതാണ്. ബത്തേരി, പുഞ്ചവയല്‍ എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങളുമായി ഇതിന് ബന്ധം ഉണ്ടായിരുന്നതാണ്. ഒരുകാലത്ത് ഏറെ ജനങ്ങള്‍ പാര്‍ത്തിരുന്നു എന്നതിന്റെ തെളിവുകള്‍ വാകേരിയില്‍ അങ്ങോളമിങ്ങോളം കാണാവുന്നതാണ്. ആ ജനതയുടെ പിന്‍മുറക്കാരില്‍ പ്രധാനികള്‍ ഇന്നത്തെ ആദിവാസികളാണ്.

കൃഷികൾ

ഇവിടുത്തെ സ്ഥിരതാമസക്കാരായിരുന്ന മുള്ളക്കുറുമര്‍, ചെട്ടിമാര്‍ എന്നീവിഭാഗങ്ങള്‍ വളരെക്കാലം മുമ്പുതന്നെ കൃഷി ചെയ്തിരുന്നു. നെല്ല് ആയിരുന്നു ഇവയില്‍ പ്രധാനം. കാപ്പിയും പുകയിലയും മുള്ളക്കുറുമര്‍ ബ്രട്ടീഷുകാര്‍ക്കുമുമ്പേ കൃഷിചെയ്തിരുന്നു. നെല്‍കൃഷിക്കു പുറമെ ചാമ, തിന, എള്ള് മുത്താറി എന്നിവയും മുളഅളക്കുറുമര്‍ കൃഷിചെയ്തിരുന്നു. അക്കാലത്ത് കാട്ടുനായ്ക്കര്‍ ആയിരുന്നു മുള്ളക്കുറുമരുടെ വയലുകളിലെ തൊഴിലാളികള്‍. ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തില്‍നിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)വാണിജ്യാടിസ്ഥാനത്തില്‍ കാപ്പികൃഷിയാണ് ആദ്യം വാകേരിയില്‍ ആരംഭിക്കുന്നത്. ഭക്ഷ്യവിള നെല്ല് ആയിരുന്നു. വാകേരി എസ്റ്റേറ്റ്, വാലി എസ്റ്റേറ്റ് എന്നിവ ആരംഭിച്ചതോടെ വലിയതോതില്‍ കാപ്പികൃഷി ആരംഭിച്ചു. വാലിഎസ്റ്റേറ്റില്‍ കാപ്പിക്കു പുറമേ ഏലവും കൃഷിചെയ്യുന്നു. കുടിയേറ്റക്കാരായി വന്ന ആളുകള്‍ ആദ്യം കൃഷിചെയത വാണിജ്യവിളയും കാപ്പിയാണ്. പിന്നീട് കുരുമുളക്, ഏലം, അടക്ക, തെങ്ങ്, റബര്‍, എന്നിവയുടെ കൃഷി ആരംഭിച്ചു. ഇപ്പോള്‍ വാകേരിയിലെ പ്രധാന കൃഷി കാപ്പി, അടക്ക, റബര്‍, എന്നിവയാണ്. നെല്‍കൃഷി തീരെ ഇല്ല എന്നു പറയാം. വിശാലമായ നെല്‍വയലുകള്‍ വാഴകൃഷിക്കും കവുങ്ങുകൃഷിക്കുമായി മാറ്റപ്പെട്ടു.

വാകേരിയിൽ ആദ്യം

  • വൈദ്യുതി - 1994 സെപ്തംബര്‍ 1 ന് അന്നത്തെ വൈദ്യുതി മന്ത്രി ശ്രീ പത്മരാജന്‍ സ്വിച്ചോണ്‍ ചെയ്തു. വയറിംഗ് പൂര്‍ത്തിയായ എല്ലാ വീടുകളിലും വൈകുന്നേരം 6 മണിക്ക് വൈദ്യുതവെളിച്ചമെത്തി.
  • ടെലഫോൺ കണക്ഷൻ -
  • ആദ്യ ബസ്സ് സർവീസ് - ബത്തരി -വാകേരി കെ എസ് ആര്‍ ടി സി ബസ് 1984ല്‍ സര്‍വ്വീസ് ആരംഭിച്ചു.
  • ആദ്യ സ്കൂൾ - ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ വാകേരി 1962
  • ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ വ്യക്തി -
  • ആദ്യമായി പത്താം തരം പാസ്സായ വനിത-
  • ആദ്യ ബിരുദധാരി-
  • ആദ്യ നോവലിസ്റ്റ്- ഗിരീഷ്

പ്രധാന സ്ഥാപനങ്ങൾ

സർക്കാർ സ്ഥാപനങ്ങൾ

  • ഗവർമെന്റ് ആയുർവേദ ഡിസ്പെൻസറി
  • ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍

പൊതുമേഖല സ്ഥാപനം

  • വാകേരിടെലഫോൺ എക്സ്-ചേഞ്ച്
  • വാകേരി ക്ഷീരോല്‍പാദകക സഹകരണ സംഘം
  • കേരള ഗ്രാമിണ്‍ ബാങ്ക് വാകേരി
  • സാന്ത്വനം ഹോസ്പിറ്റല്‍ വാകേരി

ബാങ്കിങ് സ്ഥാപനങ്ങൾ

കേരള ഗ്രാണീണ ബാങ്ക് വാകേരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവണ്‍മെന്റ് വൊക്കോഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാകേരി

സാംസ്കാരിക സ്ഥാപനങ്ങൾ

  • പുലരി ലൈബ്ററി മൂടക്കൊല്ലി,
  • നാഷണല്‍ റിക്രിയേഷന്‍ ക്ലബ്ബ് & റീഡിംഗ് റൂം കല്ലൂര്‍കുന്ന്.
  • അഗ്നിച്ചിറകു് വായനശാല വാകേരി.

മത സ്ഥാപനങ്ങൾ

  • ഹയര്‍ സെക്കണ്ടറി മദ്രസ വാകേരി
  • വാകേരി ദറസ്

സഹകരണ സ്ഥാപനം

  • വാകേരി ക്ഷീരോല്‍പാദക സഹകരണ സംഘം

ആരാധനാലയങ്ങൾ

  • വാകേരി ഗുരുമന്ദിരം
  • വാകേരി ജുമാമസ്ജിത്
  • സെന്റ് ആന്റണീസ് പള്ളി, കല്ലൂര്‍കുന്ന്.
  • സെന്റ് മേരീസ് പള്ളി, ചേമ്പുംകൊല്ലി
  • മടൂര്‍ ഭഗവതികാവ്, മടൂര്‍
  • എടയൂര്‍ ഭഗവതിക്കാവ്, എടയൂര്‍
  • താഴത്തങ്ങാടി ജുമാമസ്ജിത്
  • മൂടക്കെല്ലി ശിവക്ഷേത്രം
  • കൂടല്ലൂര്‍ അമ്പലം
  • കല്ലൂര്‍ ഭഗവതി കാവ്
  • വട്ടത്താനി ശ്രീ മഹാവിഷ്ണു ക്ഷേത്രം

പ്രധാന ഉത്സവങ്ങൾ

  • മടൂര്‍ ഭഗവതി കാവ് തിറമഹോത്സവം
  • എടയൂര്‍ ഭഗവതി കാവ് തിറമഹോത്സവം

പഴയകാലത്തെ പ്രധാന വ്യക്തികൾ

പ്രധാന സ്ഥലങ്ങൾ

  • വാകേരി
  • കല്ലൂര്‍കുന്ന്
  • മൂടക്കൊല്ലി
  • മടൂര്‍
  • എടയൂര്‍
  • സിസി
  • കക്കടം

പ്രധാന വയലുകള്‍

  • എടയുര്‍,
  • മടൂര്‍
  • പാലക്കുറ്റി
  • കല്ലൂര്‍
  • ഞാറ്റാടി

പ്രധാന തോട്ടങ്ങള്‍

  • വാകേരി കാപ്പി എസ്റ്റേറ്റ്
  • വാലി ഏലം എസ്റ്റേറ്റ്

പ്രധാന ആദിവാസി കോളനികള്‍

വാകേരിയിലെ ആദിമ നിവാസികള്‍ മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, ഊരാളിക്കുറുമര്‍, വയനാടന്‍ ചെട്ടിമാര്‍എന്നീ ജനവിഭാഗങ്ങളാണ്.
മുള്ളക്കുറുമര്‍

മുള്ളക്കുറുമരുടെ കുടി ഒരു പഴയ ചിത്രം

വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തന്‍, പൂതാടി ദൈവംങ്ങള്‍(കിരാത ശിവനും പാര്‍വ്വതിയും ഭൂതഗണങ്ങളും), കണ്ടന്‍വില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂര്‍ത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാര്‍ഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമര്‍ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാല്‍ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാല്‍ ആഘോഷിക്കുന്ന പ്രധാന കുടി. മുള്ളക്കുറുമരുടം സാമൂഹിക ജീവിതം ഇങ്ങനെ വിശേഷിപ്പിക്കാം. നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളര്‍ത്തല്‍, നായാട്ട്, മീന്‍പിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍. ( ഇപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകള്‍ ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തില്‍നിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)

ഊരാളിക്കുറുമര്‍
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് ഊരാളിക്കുറുമര്‍. ഊരിന്റെ അധിപതികള്‍ എന്ന അര്‍ത്ഥത്തിലാണ് ഊരാളികള്‍ എന്ന പേര് വന്നതെന്നു പറയപ്പെടുന്നു. കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരാണിവര്‍. ഇരുമ്പുപകരണങ്ങളുടെ നിര്‍മ്മാണം കുട്ട, മുറം മുതലായ മുള യുല്പ്പന്നങ്ങളുടെ നിര്‍മ്മാണമാണിവരുടെ തൊഴില്‍. വയനാട്ടില്‍ എല്ലാ സ്ഥലങ്ങളിലും ഇവര്‍ കാണപ്പെടുന്നു. പഴയ പല്ലവരുടെപിന്‍ഗാമികളാണിവരെന്നു എഡ്ഗാര്‍ തേസ്റ്റണ് അഭിപ്രായമുണ്ട്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങളും ധാരാളമായി ഇവര്‍ ഉപയോഗിക്കാറുണ്ട്. മൂടക്കൊല്ലി, ചോയിക്കൊല്ലി, എന്നിവിടങ്ങളാണ് അധിവാസ മേഖലകള്‍

കാട്ടുനായ്ക്കര്‍
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കര്‍. ഇവര്‍ തേന്‍ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാര്‍ എന്ന അര്‍ഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവര്‍ക്കുണ്ടായത്. തേന്‍ ശേഖരിക്കല്‍ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേന്‍ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങള്‍ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. കര്‍ഷകത്തൊഴിലാളികളാണ് ഇവര്‍. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി.

പണിയര്‍
വയനാട്ടിലെ ആദിവാസികളില്‍ അംഗസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയര്‍. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവര്‍ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളില്‍ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവര്‍. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവര്‍. ചീനി, തുടി, കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങള്‍ ഇവര്‍ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദര്‍ഭങ്ങളിലും അല്ലാതെയും ഇവര്‍ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചെറു സന്തോഷം മതി ഇവര്‍ക്കാഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവര്‍ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതില്‍ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉല്‍ഭവ കേന്ദ്രമെന്നാണ് ഇവര്‍ വിശ്വ സിക്കുന്നത്. വയനാട്ടില്‍ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പന്‍ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകള്‍ക്കും മരണാടി യന്തിരങ്ങള്‍ക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയര്‍ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകള്‍ പൊതുവേ പണിയരുടെ സംസാരത്തില്‍ എല്ലാ വാക്കുകള്‍ക്കുമൊടുവില്‍ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവര്‍ക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാന്‍ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരന്‍ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങള്‍ നിര്‍മ്മിക്കുന്നതിലും അതി വിദഗ്ധരാണിവര്‍. കക്കടം , പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ വാകേരി മേഖലയില്‍ താമസിക്കുന്നത്.

വാകേരിയുടെ ഭാഗമായി വികസിക്കുന്ന ഗ്രാമങ്ങൾ

  • കല്ലൂര്‍കുന്ന്
  • കക്കടം
  • മൂടക്കൊല്ലി
  • കൂടല്ലൂര്‍

സാംസ്കാരിക രംഗം

സാമൂഹികാവസ്ഥ

കല -സാംസ്കാരിക സംഘങ്ങൾ

പ്രധാന രാഷ്ട്രീയ പാർട്ടികൾ

  1. ഭാരതീയ ജനതാ പാർട്ടി (BJP)
  2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (INC)
  3. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (CPIM)
  4. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)
  5. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML)

സമുദായ സംഘടനകൾ

  1. എസ് എന്‍ ഡി പി
  2. എന്‍ എസ് എസ്
  3. വയനാടന്‍ ചെട്ടി അസോസിയേഷന്‍


കല സാഹിത്യ രംഗം

"https://schoolwiki.in/index.php?title=വാകേരി&oldid=350224" എന്ന താളിൽനിന്ന് ശേഖരിച്ചത്