എൽ. പി. എസ്. ഇടവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 9 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39230 (സംവാദം | സംഭാവനകൾ) (Ncn{Xw sImÃw PnÃbn sIm«mc¡c Xmeq¡n ]hnt{Xizcw {Kma ]©mb¯n DÄs¸« CSh«w F¶ sIm¨p {Kma¯nemWv 1951 apX kÀ¡mÀ AwKoImct¯mSpIqSn CSh«w FÂ.]n.Fkv {]hÀ¯n¨p hcp¶Xv. CSh«w F¶ {Kma {]tZi¯v Hcp kvIqÄ CÃm¯Xn\m A¶s¯ Ip«...)
എൽ. പി. എസ്. ഇടവട്ടം
വിലാസം
ഇടവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-201739230




ചരിത്രം

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ഇടവട്ടം എന്ന കൊച്ചു ഗ്രാമത്തിലാണ് 1951 മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടുകൂടി ഇടവട്ടം എല്‍.പി.എസ് പ്രവര്‍ത്തിച്ചുവരുന്നത്.

 ഇടവട്ടം എന്ന  ഗ്രാമപ്രദേശത്ത് ഒരു സ്കൂള്‍ ഇല്ലാത്തതിനാല്‍ അന്നത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാതെ പോകുന്നുവെന്ന് കണക്കിലെടുത്ത് ഈ സ്ഥലത്തെ നായര്‍ തറവാടുകളിലെ പുരുഷന്‍മാര്‍ ഒന്നിച്ചുചേര്‍ന്ന് 950 നംബര്‍ രജിസ്ട്രേഷനില്‍ നായര്‍ സര്‍വീസ് സംഘടന(കരയോഗം) രൂപീകരിക്കുകയും പ്രസിഡന്‍റായി വാഴുവേലില്‍ പുത്തന്‍ വീട്ടില്‍ ശ്രീ. എന്‍ കൃഷ്ണകുറുപ്പിനേയും സെക്രട്ടറിയായി കൊച്ചുവീട്ടില്‍ ശ്രീ ഗോപാലപിള്ളയേയും ഖജാന്‍ജിയായി അംബഴവേലിക്കോണത്ത് വീട്ടില്‍ ശങ്കരപിള്ളയേയും മറ്റ് അനുബന്ധ ഭരണസമിതിയേയും തെരഞ്ഞെടുത്ത് കരയോഗ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടത്തി. സംഘടനയുടെ പേരില്‍ പ്രദേശത്ത് ഒരു സ്കൂള്‍ ഉണ്ടാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇടവട്ടത്തിന്‍റെ ഹൃദയഭാഗത്ത് ഒന്നര ഏക്കറിലധികം വസ്തു വാങ്ങുകയും സ്കൂളിന്‍റെ പണി ആരംഭിക്കുകയും ചെയ്തു. 1950 ല്‍ പൂര്‍ത്തിയായെങ്കിലും സ്കൂളിന് അംഗീകാരം കിട്ടാന്‍ വളരെ ശ്രമം നടത്തേണ്ടി വന്നു. പാലൂര്‍ വീട്ടില്‍ പി.പി.കൃഷ്ണപിള്ള വക്കീല്‍, കൊട്ടാരക്കര കെ.ജി. രാമന്‍പിള്ള വക്കീല്‍, പി.കെ. രാഘവന്‍പിളള വക്കീല്‍ വ്യവസായ പ്രമുഖനായ തങ്ങള്‍കുഞ്ഞ് മുസലിയാര്‍ തുടങ്ങി പല മഹാന്മാരും ഈ സ്കൂളിന്‍റെ ചരിത്രത്തില്‍ ഗണ്യമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.0101375,76.6955091 |zoom=13}}

"https://schoolwiki.in/index.php?title=എൽ._പി._എസ്._ഇടവട്ടം&oldid=348952" എന്ന താളിൽനിന്ന് ശേഖരിച്ചത്