തിരുവോട് എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 7 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47637 (സംവാദം | സംഭാവനകൾ)
തിരുവോട് എ എൽ പി എസ്
വിലാസം
തിരുവോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-03-201747637




കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

                                                                                                                   'തിരുവോട് എ.എൽ.പി. സ്കൂൾ.'

ഔപചാരിക വിദ്ധ്യാഭ്യാസം ഇന്നത്തെപ്പോലെ പ്രചാരത്തിലില്ലാതിരുന്ന 1948 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന തിരുവോട് എന്ന കൊച്ചു ഗ്രാമത്തിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം ആവശ്യമായിരുന്നു.ഈ ആവശ്യം കണ്ടറിഞ്ഞ ഇവിടത്തെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വി.ശങ്കരൻ നായർ എന്ന നല്ല മനുഷ്യന്റെ കഠിന പ്രയത്നം കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടക്കത്തിൽ ബാലുശ്ശേരി സബ്ജില്ലയിൽ ആയിരുന്നെങ്കിലും പേരാമ്പ്ര ഉപജില്ലാ രൂപീകരിച്ച ശേഷം പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലായി. കോട്ടൂർ പഞ്ചായത്തിലെ തിരുവോടെന്ന ഗ്രാമത്തിൽ പാലോളി മുക്ക് നടുവണ്ണൂർ റോഡിനു അരികിലായി പതിനഞ്ച് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയ ആരംഭ ഘട്ടത്തിൽ പകുതി ചുമർ ഉള്ള ഓല മേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.തുടക്കത്തിൽ അറുപത്തിരണ്ട കുട്ടികളും രണ്ട് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. മാനേജർ ആയിരുന്ന വി.ശങ്കരൻ നായർ ആദ്യത്തെ പ്രധാനാധ്യാപകനും അദ്ദേഹത്തിന്റെ ഭാര്യ സി.കല്യാണി അമ്മ സഹഅധ്യാപികയുമായിരുന്നു. ശങ്കരൻ നായരുടെ റിട്ടയര്മെന്റിനു ശേഷം സി.കല്യാണി അമ്മ പ്രധാനാധ്യാപികയായി.പിന്നീട് കുട്ടികളുടെ എണ്ണം വർധിക്കുകയും നാലാം ക്ലാസ്സുവരെ ഉണ്ടാവുകയും ചെയ്തു.രണ്ട ക്ലാസ്സുകൾക്ക് ഡിവിഷൻ ഉണ്ടായി. സർവ്വശ്രീ വി.കെ.കുട്ടികൃഷ്ണൻ കിടാവ്,പി.കെ.രാഘവൻ നമ്പ്യാർ, കെ.കരുണാകരൻ അടിയോടി, പി.കെ.നാരായണൻ നായർ, കെ.ദിനകരൻ അടിയോടി, പി.ഗോവിന്ദൻ കുട്ടി മാസ്റ്റർ, അറബിക് അധ്യാപകൻ സി.കാസിം എന്നീ അധ്യാപകര് ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചവരാണ്. കല്യാണി അമ്മയുടെ റിട്ടയര്മെന്റിനു ശേഷം യാഥാക്രമം വി.കെ.കുട്ടികൃഷ്ണൻ കിടാവ്, പി.കെ.നാരായണൻ നായർ, പി.ഗോവിന്ദൻ കുട്ടി മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച ഗോവിന്ദൻകുട്ടി മാസ്റ്റർ പിരിഞ്ഞ ഒഴിവിലേക്കാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കെ.രാജീവ് കുമാർ ഹെഡ്മാസ്റ്റർ ആവുന്നത്. നടുവന്നുർ എച്ച് എസ് എസ്സിൽ നിന്ന് റിട്ടയർ ചെയ്‌ത അദ്ധ്യാപകൻ ശ്രീ ശ്രീധരൻ മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാര്തഥി.വാകയാദ്.എച്ച്.എസ്.എസ്സിൽ നിന്ന് പ്രിൻസിപ്പാൾ ആയി റിട്ടയർ ചെയ്ത സി.കെ.രാഘവൻ മാസ്റ്റർ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാര്തഥികളാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപത് കാലഘട്ടത്തിലാണ് സ്‌കൂളിന് ഇന്നുള്ള സ്ഥിരമായ കെട്ടുറപ്പുള്ള കെട്ടിടം പണിതത്. ഗവർമെന്റിന്റെ ഉച്ചഭക്ഷണ പരിപാടി ആരംഭിക്കുന്നതിനു മുൻപ് ഇവിടത്തെ ഉദാരമദികളുടെ വകയായി ഉച്ചക്കഞ്ഞി വിതരണം നടത്തിയിരുന്നു. പരേതനായ ചെക്കിയിൽ കുഞ്ഞായി ഹാജി ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പി.ടി.ഏ.പ്രസിഡന്റ്. തുടർന്ന് എടത്തിൽവടക്കയിൽ ഗോവിന്ദൻ നായർ, കീപ്പോത് കുഞ്ഞായി തുടങ്ങി നിരവധി പേർ ഈ സ്ഥാനം അലങ്കരിച്ചു. ഇപ്പോൾ ഈ വിദ്യാലയത്തിൽ അറബി അധ്യാപകനടക്കം അഞ്ച് പീരാണ് അധ്യാപകരായി ഉള്ളത്. സി.കല്യാണി അമ്മ മാനേജരാണ്.പഠന നിലവാരത്തിന്റെ കാര്യത്തിൽ പേരാമ്പ്ര ഉപജില്ലയിൽ തന്നെ നല്ലൊരു സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്. സ്കോളർഷിപ് പരീക്ഷകളിലും കലാസാഹിത്ത്യ വേദി തുടങ്ങിയ പരിപാടിയിൽ എല്ലാം സ്‌കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ നല്ലൊരു പ്രകടനം കാഴ്‌ച്ച വെക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=തിരുവോട്_എ_എൽ_പി_എസ്&oldid=348348" എന്ന താളിൽനിന്ന് ശേഖരിച്ചത്