ജി എൽ പി എസ് വടക്കുമ്പാട് /മരം കയറ്റ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ) ('<gallery> 16447_1.jpg| 16447_1.jpg| 16447_1.jpg| </gallery> ജലാശയ അപകടങ്ങള്‍ നിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജലാശയ അപകടങ്ങള്‍ നിത്യ സംഭവമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 2007-2008 കാലം മുതല്‍ നമ്മുടെ സ്കൂളില്‍ നാലാം തരത്തിലെ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തി വരുന്നുണ്ട്. കഴിഞ്ഞ ഒന്‍പതു വര്‍ഷം കൊണ്ട് ഏതാണ്ട് നാനൂറോളം കുട്ടികളാണ് സ്കൂളില്‍ നിന്ന് നീന്തല്‍ അഭ്യസിച്ച് പുറത്തു പോയിട്ടുള്ളത്. മുന്‍ പ്രധാനധ്യാപകന്‍ ശ്രീ. പി.പി ഗോപാലകൃഷ്ണന്‍ മാസ്റ്ററുടെ ആഭിമുഖ്യത്തില്‍ ആരം ഭിച്ച ഈ പദ്ധതി ഈ വര്‍ഷം കൂടുതല്‍ ജനകീയമായി നടന്നു. പി.ടി.എ യുടെയും തദ്ദേശവാസികളുടെയും പിന്തുണയും സഹകരണവുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കടിയങ്ങാട് പുഴയില്‍ കെട്ടിയിട്ടുള്ള ബണ്ടിനടുത്ത് ദിവസവും വൈകീട്ട് 3.30 മുതല്‍ 5 മണി വരെയാണ് പരിശീലനം. അധ്യാപകര്‍ക്കു പുറമെ എസ്.എസ്.ജി ചെയര്‍ പെഴ്സണ്‍ ജവാന്‍ പി. അബ്ദുല്ല, ശ്രീ. രാജന്‍ കരുകുളം, ശ്രീ. സമീഷ്, മുന്‍ എച്ച്.എം ശ്രീ. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എം.പി.ടി.എ യിലെ ശ്രീമതി രാജിസുനില്‍, കമല എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കുന്നു. നീന്തലിനു ശേഷം കുട്ടികള്‍ക്കു ഭക്ഷണം നല്‍കുന്നതിന് സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നു.