കീഴരിയൂർ എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefabhayam (സംവാദം | സംഭാവനകൾ)
കീഴരിയൂർ എം.എൽ.പി.സ്കൂൾ
വിലാസം
നടുവത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Latheefabhayam




ചരിത്രം

കീഴരിയൂര്‍ പ‍ഞ്ചായത്ത്8ാം വാര്‍ഡില്‍ നടുവത്തൂരില്‍ മുത്താമ്പി കീഴരിയൂര്‍ റോഡ് സൈഡില്‍ നടേരിക്കടവില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂര്‍ എം എല്‍ പി സ്കൂള്‍ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താംബി യില്‍ നിന്നും രണ്ട് കിലോ മിറ്റര്‍ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റര്‍ കിഴക്ക് മാറി അര്‍ജൂനന്‍കുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു.

               1925 ല്‍ വിദ്യാതല്‍പരായ പ്രമുഖ വ്യക്തികളുടെ ശ്രമ ഫലമായി കോട്ടയാംപുറത്ത് ഖാദര്‍ ആളിന്‍െറ മാനേജ്മെന്‍റിന്‍െറ കീഴില്‍ നടേരിക്കടവിന് സമീപമുള്ള ഒരു വലിയ പീടികയുടെ മുകളിലാണ് പ്രസ്തുത സ്കൂളിന്‍െറ പിറവി കോട്ടയാംപുറത്ത് അതൃമാന്‍കുട്ടിയാണ് ആദ്യത്തെ വിദ്യാര്‍ഥി . 
                അല്‍പ വര്‍ഷം കൊണ്ട് ഇന്ന് സ്കൂള്‍ കെട്ടിടംനില്‍ക്കുന്ന വടക്കയില്‍ പറംബില്‍ കെട്ടിയുണ്ടാക്കിയ സാമാല്യം വലിയ ഓല‍‍ഷെഡിലേക്ക് ‍ഷിഫ്റ്റ് ചെയ്ത് പ്രവര്‍ത്തനം തുടര്‍ന്നു മതപഠനത്തിനുള്ള സൗകര്യം കൂടി തൊട്ടടുത്ത ഉണ്ടായിരുന്നതിനാല്‍ രണ്ടും മൂന്നും കിലോ മീറ്റര്‍ ദൂരെ നിന്ന്പോലും മുസ്ളിം വിദ്യാര്‍ഥികള്‍ ഈ വിദ്യാലത്തിലേക്ക് വന്നിരുന്നു 

ആദ്യ മാനേജരുടെ മരണശേഷം മകന്‍ കോട്ടയാംപുറത്ത് കുഞ്ഞമ്മദ് എന്നവരിലേക്ക് മാനേജ്മെന്‍റ് കൈമാറിയതോടെ ഷെഡ് മാറ്റി നാല് ഭാഗം ചുവരുകളുള്ള ഓലമേഞ്ഞ മേല്‍ക്കൂരയുള്ള കെട്ടിടം പണിതു 1939 മുതല്‍ 1961 വരെ ഇവിടെ അഞ്ചാം ക്ളാസും ഉണ്ടായിരുന്നു

                1995ല്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ മാനേജ്മെന്‍റ് മകന്‍ കെ പി അബ്ദുള്ളയ്ക്ക് കൈമാരിയതിന് ശേഷം വളരെ സൗകര്യത്തോട് കൂടിയുള്ള ഓടു മേഞ്ഞ കെട്ടിടമുണ്ടാക്കി ഇടക്കാലത്ത് സര്‍ക്കാരിന്‍െറ അടച്ചു പൂട്ടല്‍ ഭീഷണി നേരിടേണ്ടി വന്നെങ്കിലും തദ്ദേശീയരുടേയും അധ്യാപകരുടേയും മാനേജരുടേയും കൂട്ടായ്മയാല്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാല്‍ കഴിഞ്ഞിരിക്കുന്നു പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുന്നതിനായി അധ്യാപകരോടൊപ്പം വിദ്യാഭ്യാസകാര്യങ്ങളില്‍ വളരെ തല്‍പരനും ബിരുദാനന്തര ബിരുദധാരിയുമായ മാനേജര്‍ എല്ലാ  സഹായത്തിനും കൂടെയുണ്ട് . സ്കൂളിന്‍െറ ഭൗതികസാഹചര്യങ്ങള്‍ അനുയോജ്യമാം വിധം മെച്ചപ്പെടുത്തുന്നതിനും കുട്ടികള്‍ക്കാവ‍ശ്യമായ കമ്പ്യൂട്ടര്‍ പഠനോപകരണങ്ങള്‍ വൈദ്യുതി കളിപ്പാട്ടങ്ങള്‍ ഫര്‍ണ്ണിച്ചരുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിലും മാനേജര്‍ പ്രത്യേക ശ്രദ്ധ പതിപ്പക്കുന്നു  
                കുട്ടികള്‍ക്ക് കക്കൂസ് വാട്ടര്‍ ടാങ്ക് പൈപ്പ് വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് കുട്ടികള്‍ക്ക് കളിക്കാന്‍ വിശാലമായ കളിസ്ഥലവും ഇവിടെയുണ്ട് സാകൂളിന്‍െറ സര്‍വതോന്മുഖമായ പുരോഗതിയില്‍ വളരെ ശ്രദ്ധയും സജീവതയും ഉള്ള പി.ടി.എ ,എം പി.ടി.എ കമ്മിറ്റികളും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.പഠനകാര്യങ്ങളിലെന്നപോലെ തന്നെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട് ഇടക്കിടെയുള്ള വൈദ്യപരിശോധന പ്രഥമശ്രുശ്രൂഷ കിറ്റ് എന്നിവയും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ട് . തദ്ദേശീരായ കര്‍‍ഷകര്‍ പൂഴിത്തൊഴിലാളികള്‍,സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗള്‍ഫുകാര്‍ തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട് 

ഭൗതിക സൗകര്യങ്ങൾ

  1. മികച്ച സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം
  2. അത്യാധുനിക സൗകര്യങളോട് കൂടിയ ടോയ്ലറ്റ്
  3. കളിസ്ഥലം

പഠ്യേതര പ്രവർത്തനങ്ങൾ

  • കാര്‍ഷിക ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക് ക്ലബ്ബ്


സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കുു‍‌ഞ്ഞാമദ് മാസ്റ്റര്‍
  2. മാധവി ടീച്ചര്‍
  3. നാരായണന്‍ മാസ്റ്റര്‍
  4. അമ്മദ് മാസ്റ്റര്‍
  5. കോയസ്സന്‍ മാസ്റ്റര്‍
  6. അമ്മദ് മാസ്റ്റര്‍

നേട്ടങ്ങൾ

  1. മികച്ച സൗകര്യങ്ങളോട് കൂടിയ ഇരു നില കെട്ടിടം
  2. സ്മാര്‍ട്ട് ക്ലാസ് റൂം
  3. കമ്പ്യൂട്ടര്‍ ലാബ്
  4. ലൈബ്രറി
  5. പുതിയ പാചകപ്പുര
  6. വാഹന സൗക്യം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഇ ഉമ്മര്‍ മാസ്റ്റര്‍
  2. സൈനുദ്ദീന്‍
  3. മൂസ്സ ഹാജി

ഇപ്പോഴത്തെ അദ്ധ്യാപകര്‍

  1. ബിന്ദു ഇ എം
  2. അന്‍സാര്‍ കെ കെ
  3. ഷീജ വി എം
  4. രജിത്ത് ടി കെ
  5. റീമ എന്‍ കെ

വഴികാട്ടി

{{#multimaps:}}

"https://schoolwiki.in/index.php?title=കീഴരിയൂർ_എം.എൽ.പി.സ്കൂൾ&oldid=345162" എന്ന താളിൽനിന്ന് ശേഖരിച്ചത്