കതിരൂർ മുസ്ലിം എൽ.പി.എസ്
കതിരൂർ മുസ്ലിം എൽ.പി.എസ് | |
---|---|
വിലാസം | |
വേററുമമൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 14314 |
ചരിത്രം
കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മല്‍ പ്രദേശത്ത് തലശ്ശേരി-കൂര്‍ഗ്ഗ് റോഡിനോട് ചേര്‍ന്ന്സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ല്‍ സ്ഥാപിതമായ സ്കൂളിന് 1947-ല്‍അംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മല്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എന്‍.അബ്ദുള്ളമുസ്ല്യാര്‍ ആയിരുന്നു ആദ്യ മാനേജര്‍.1999 ഡിസംമ്പര്‍ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മല്‍ മുനവ്വുറുല്‍ ഇസ്ലാംസഭയ്ക്ക് സ്വന്തമായി..2000 ജനുവരി 1 മുതല്‍ സ്കൂള്‍ പുതിയ കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്കുൂള്‍ 2011 അഗസ്ത്1 മുതല്‍ ജനറല്‍ ടൈംടേബിളിലാണ് പ്രവര്‍ത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിവരുന്നു. പ്രവൃത്തിപരിചയമേളയില്‍ രണ്ടു പ്രാവശ്യം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അപൂര്‍വനേട്ടം സ്കൂള്‍ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്.
ഭൗതികസൗകര്യങ്ങള്‍
കാലാനുസൃതവും ആകര്‍ഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടര്‍,വൈഫൈ,ഫാന്‍,ട്യൂബ് സൗകര്യങ്ങള്‍,ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാന്‍ ചുമര്‍ച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതില്‍പ്പുറപഠനത്തിന് ഓപ്പണ്‍ എയര്‍ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകള്‍,ക്ലാസ് തല ലൈബ്രറി,മൈക്ക് സെറ്റ്, മിനിപാര്‍ക്ക്,കുുടിവെള്ളത്തിനായി വാട്ടര്‍പ്യൂരിഫയര്‍,ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതികമികവിന്റെ നേര്‍ക്കാഴ്ചകളില്‍ ചിലതുമാത്രം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം,നൃത്തപരിശീലനം,സൈക്കിള്‍ പരിശീലനം,പ്രകൃതിസ്നേഹം,ശുചിത്വസംസ്ക്കാരം എന്നിവ വളര്‍ത്തുവാന്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍,ശാസ്ത്രബോധം വളര്‍ത്തുവാന്‍ ക്ലാസ് തല ലാബ് പ്രവര്‍ത്തനങ്ങള്‍,ബാലസഭ,കമ്പ്യൂട്ടര്‍ പരിശീലനം.
മാനേജ്‌മെന്റ്
വേറ്റുമ്മല്‍ പ്രദേശത്തെ സാംസ്ക്കാരികമായി മുന്നിലെത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവൃത്തിക്കുന്ന വേറ്റുമ്മല്‍ മഹല്ല് കമ്മിറ്റി-മുനവ്വുറുല്‍ ഇസ്ലാം സഭ-യാണ് സ്കൂള്‍ മാനേജ്മെന്റ്.ജനറല്‍ബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂള്‍ മാനേജരായി നിയമിതനാവുന്നത്.നിലവില്‍ വി.പി.അബ്ദുള്‍ റഹ്മാനാണ് മാനേജര്‍.
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.794753,75.540750|widh=800|zoom=16}}