ആസാദ് മെമ്മോറിയൽ എൽ പി എസ് കൂടത്തായി

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
ആസാദ് മെമ്മോറിയൽ എൽ പി എസ് കൂടത്തായി
വിലാസം
കൂടത്തായി

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Bmbiju




കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് ".

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആസാദ് മെമ്മോറിയൽ എൽ പി സ്കൂൾ കൂടത്തായ് .കൂടത്തായി ബസാറിൽ ഇരുതുള്ളിപ്പുഴയ്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1964 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ 130 കുട്ടികളും 8 അധ്യാപകരുമുണ്ട് .ആദ്യ പ്രധാനാധ്യാപകൻ മാമു മാസ്റ്റർ ആയിരുന്നു .ഇപ്പോഴത്തെ പ്രധാനാധ്യാപകൻ കെ പി ഷാജഹാൻ മാസ്റ്റർ ആണ് .ഈ സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റും പി ടി എ ,എം പി ടി എ ,എസ് ആർ ജി ,എസ് എസ് ജി തുടങ്ങിയ കമ്മറ്റികളുമുണ്ട് .ഈ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് ഈ കമ്മറ്റികൾ വളരെയധികം സഹായകമാവുന്നു .അതിലുപരി സ്കൂൾ വികസന സമിതിയുടെ അകമഴിഞ്ഞ പിന്തുണയും ഈ സ്കൂളിന്റെ പുരോഗതിക്ക് ആക്കം കൂട്ടുന്നു .പഠനപ്രവർത്തനത്തോടൊപ്പം പാഠ്യതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു .എല്ലാവരുടേയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം കൂടത്തായ് ഗ്രാമത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ് .

ഭൗതികസൗകര്യങ്ങള്‍

അറുപത്തിമൂന്ന് സെന്റ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളുണ്ട് . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പ്രവർത്തന സജ്ജമായ 3 കംപ്യൂട്ടറുകളാണുള്ളത് .ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബുൾബുൾ
  • ഗണിതശാസ്ത്രക്ലബ്
  • പരിസ്ഥിതിക്ലബ്‌
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സിംഗിൾ മാനേജ്‌മന്റ് ആണ് ഭരണം നടത്തുന്നത് .ആയിഷ മാനേജരായി പ്രവർത്തിക്കുന്നു .കെ പി ഷാജഹാൻ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നു .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മാമു
മാണി
എ.രാഘവൻ
കെ.വി .സാറ
സാവിത്രി
ശ്യാമള എം

വഴികാട്ടി