ജി.എം.എൽ.പി.എസ്. പൊൻമള
ജി.എം.എൽ.പി.എസ്. പൊൻമള | |
---|---|
വിലാസം | |
പൊന്മള | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | MT 1206 |
പൊന്മള ജി.എം.എല്‍.പി സ്കൂളിന്റെ നാള്‍ വഴികള്‍
സ്കൂള്‍ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തില്‍ പെട്ട മലബാര്‍ ജില്ലയില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളില്‍ സൗകര്യം ഒരുക്കിയത്. 1912 ല്‍ ചാപ്പനങ്ങാടിയിലും 1923 ല്‍ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളില്‍ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. 1932 ല്‍ സ്ഥാപിതമായ പൊന്മള ജി.എം.എല്‍.പി സ്കൂള്‍ ആദ്യം ബോര്‍ഡ് സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂള്‍ സ്ഥലവും വിറ്റു.1995 ല്‍ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയില്‍ നിന്ന് വിലക്ക് വാങ്ങി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഡി.പി.ഇ.പി പദ്ധതിയില്‍ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു.
ആദ്യകാല അധ്യാപകര്‍
ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചര്‍,സൈനബ ടീച്ചര്‍,കമ്മു മാസ്റ്റര്‍ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.പിന്നീട് ഉമ്മയ്യ ടീച്ചര്‍(കോട്ടക്കല്‍ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റര്‍(പൊന്മള),കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍(മലപ്പുറം കോട്ടപ്പടി),വേലായുധന്‍ മാസ്റ്റര്‍,നാരായണന്‍ നായര്‍ മാസ്റ്റര്‍,ശ്രീദേവി ടീച്ചര്‍,വി.ശിവദാസന്‍ നായര്‍,ഹേമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും അദ്ധ്യാപനം നടത്തി.
ഇപ്പോള്‍ സേവനം ചെയ്യുന്നവര്‍
- മാത്യു വിഡി(എച്ച്.എം ഫോ:8111803598)
- റിന്റു ബി രാജ്(സീ.അസിസ്റ്റന്റ് ഫോ:9605352429)
- ടി ശിഹാബുദ്ദീന്‍ ഫൈസി(എഫ്.ടി അറബിക് ഫോ:9846838875)
- ഷഫീറ പൂവന്തൊടി(എല്‍.പി അസിസ്റ്റന്റ് ഫോ:9747381286)
- ശബ്ന ടി.കെ(എല്‍.പി അസിസ്റ്റന്റ് ഫോ:9656046867)
- റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
- കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)
- സരസ്വതി(പാചകം ഫോ:9745271523)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കലാരംഗം ചിതിരശാല
- കായിക രംഗം കളികള്‍
- ദിനാചരണങ്ങള്‍
- പൂന്തോട്ടം
- ജൈവ പച്ചക്കറിത്തോട്ടം
- പഠന വിനോദ യാത്രകള്‍
വഴികാട്ടി
- മലപ്പുറം→പൊന്മള→പള്ളിയാലില്‍
- കോട്ടക്കല്‍→ഒതുക്കുങ്ങല്‍-മാണൂര്‍→പൊന്മള പള്ളിയാലില്‍
- കോട്ടക്കല്‍-പെരിന്തല്‍മണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലില്‍
ആകാശക്കാഴ്ച
{{#multimaps: 11.019140,76.046030 | width=800px | zoom=12 }}