ചമ്പാട് പൊടിക്കളം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
ചമ്പാട് പൊടിക്കളം എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2017Jaleelk





ചരിത്രം

സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന ചമ്പാട് ദേശത്തെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനാ യി 1928ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ആ കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ആൾക്കാരുടെ ആശ്രയമായിരുന്നു ഇത്തരത്തിലുള്ള വിദ്യാലയങ്ങൾ.അതിൽ പ്രമുഖ മായ സ്ഥാനം നമ്മുടെ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉയർന്ന സ്ഥാനം വഹിച്ചു പോരുന്നു. ഉദാ: ഐ.പി.എസ്, സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടറേറ്റ് നേടിയവർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിന് മഹത്തായ പാരമ്പര്യം ഉണ്ട്. 1 മുതൽ 4 വരെയും നഴ്സറി വിഭാഗവും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാടേ തരപ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ എൽ.എസ്.എസിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഓടുമേഞ്ഞതും തറ സിമൻറ് ചെയ്തു മായ ഒറ്റ നില കെട്ടിടം.കുട്ടികൾക്ക് ശരാശരി സൗകര്യത്തോടെയുള്ള പഠന സാധ്യതയുണ്ട്.ഐ സി ടി പഠനത്തിനുള്ള സൗകര്യം ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി സൗകര്യമുള്ള ഓഫീസ് റൂം ഉണ്ട്. കമ്പ്യൂട്ടർ ലാബും നാല് കമ്പ്യൂട്ടറും ഉണ്ട്. ടൈൽ ചെയ്ത വൃത്തിയുള്ള മൂത്രപ്പുരയും രണ്ട് ടോയ്ലറ്റുമുണ്ട്. റാം ബ് ആന്റ് റെയിൽ സൗകര്യമുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും നല്ല നിലവാരം പുലർത്താറുണ്ട്. എല്ലാ പാടേ തരപ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. വിവിധ ക്ലബുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം, വാർഷികം ,ശില്പശാല, ഫീൽസ് ടിപ്പ് ,മാസ് ഡ്രിൽ?? എന്നിവയും പാടേ തരപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.

മാനേജ്‌മെന്റ്

സിങ്കിൽ മാനേജ്മെൻറാണ് .കെ .വിജയലക്ഷ്മിയാണ് മാനേജർ .

മുന്‍സാരഥികള്‍

കേളു മാസ്റ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, ദേവൂട്ടി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ, മാധവി ടീച്ചർ, നാണു മാസ്റ്റർ, രാധ ടീച്ചർ, ദാസൻമാസ്റ്റർ, കമല ടീച്ചർ, ലതിക ടീച്ചർ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടേറ്റ് നേടിയവർ, സർക്കാർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ

വഴികാട്ടി