പന്ന്യന്നൂർ വി വി എൽ പി എസ്
പന്ന്യന്നൂർ വി വി എൽ പി എസ് | |
---|---|
വിലാസം | |
മനേക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-02-2017 | 14447 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ ചൊക്ലി സബ് ജില്ലയിലെ ഒരു എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്ശതാബ്ദി കഴിഞ്ഞ ഈ സ്കൂൾ ഇപ്പോൾ 112 വർഷമായി നിലകൊള്ളുന്ന സ്ഥാപനമാണ് 1905 ൽ മണിയമ്പത്തു ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് സ്ഥാപിച്ച സ്ക്കൂളാണ് പന്ന്യന്നൂർ വിദ്യാ വിലാസിനി എൽ പി സ്കൂൾ ആദ്യകാലത്ത് വളരെ പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും മനേക്കര ഗ്രാമവാസികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു കൊടുത്ത ഏക വിദ്യാലയമാണിത്പ്രഗത്ഭരായ അധ്യാപകരാലും ഈ വിദ്യാലയം അറിയപ്പെട്ടു .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടിയ പലരും പ്രശസ്ത മേഖലകളിൽ ജോലിചെയ്തുവന്നവരും ചെയ്യുന്നവരുമാണ്A D M ആയി റിട്ടയർ ചെയ്ത രാമദാസൻ അടിയോടി ,സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട ദാമോദരൻ മാഷ് ,അഡ്വ : ഗോപാലൻ, കെ .കെ. വി ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ആയി റിട്ടയർ ചെയ്ത ഗോപാലൻ മാസ്റ്റർ ,അഡ്വ :വിജയലക്ഷമണൻ തുടങ്ങി നിരവധി പേർ.... ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്നും ഈ വിദ്യാലയത്തിൽ നിന്ന് അറിവ് നേടിയവർ തിളങ്ങി നിൽക്കുന്നുഅന്ന് ഏകദേശം 800 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു 1 മുതൽ 5 വരെ ക്ലാസുകളും ഡിവിഷനുകളും നിലനിന്നിരുന്നു ഈ സ്ക്കൂളിൽ . പാഠ്യപാഠ്യേതര പ്രവർത്ത നങ്ങളിൽ അന്നും ഇന്നും ഈ സ്ക്കൂൾ മുൻ തൂക്കം നൽകുന്നു .
ഭൗതികസൗകര്യങ്ങള്‍
22സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒറ്റ കെട്ടിടമാണ് 8 ക്ലാസ് മുറികളുണ്ട് 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു ടൈലു പാകിയ ക്ലാസ് മുറികളാണ് ഓരോ ക്ലാസിലും Shelf കൾ ലൈബ്രറി rack കൾ ഉണ്ട് സ്ക്കൂളിൽ Smart class room ഉണ്ട് കംമ്പ്യൂട്ടർ ലാബിൽ 5 കംമ്പ്യൂട്ടറുകളും ഉണ്ട് ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് കുട്ടികൾക്ക് കളിക്കാൻ കളിസ്ഥല സൗകര്യവും ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിവിധ ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ശുചിത്വ-പരിസ്ഥിതിക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- വിദ്യാരംഗം
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.751372, 75.551673 | width=800px | zoom=16 }}