ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/എന്റെ ഗ്രാമം

17:24, 10 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhssvaikom (സംവാദം | സംഭാവനകൾ) (പുതിയ താള്‍: വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രശ…)

വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു സ്കുളാണ് ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍

== ചരിത്രം കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികള്‍ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളില്‍ ഒന്നായിരുന്നു ഈ സ്കൂള്‍.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്‍ഡറിതലത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1868 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂള്‍ തലയുര്‍ത്തി നില്ക്കന്നു.കൂടാതെ 150 ഓളം വര്‍ഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരവും സ്കൂളിന്റെ .യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു