സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഗോത്രവിദ്യാ, സ്കൂൾ ജാഗ്രതാ സമിതി
ഗോത്രവിദ്യ, സ്കൂള്‍ ജാഗ്രതാസമിതി
ഗോത്ര വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി ഗവണ്‍മെന്‍റും വിദ്യഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ഗോത്രവിദ്യ പദ്ധതിയില്‍, നോഡല്‍ ഓഫീസേഴ്സ് പരിശീലന പരിപാടികളില്‍ സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലിയില്‍ നിന്നും നോഡല്‍ ഓഫീസര്‍ ആയ ശ്രിമതി. ക്ലിസീന ടീച്ചര്‍ പങ്കെടുക്കുകയും ബി.ആര്‍.സി തലത്തില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്കൂളില്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു.
പ്രവര്‍ത്തനങ്ങള്‍
- ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ഒരുമിച്ചുകൂട്ടി മാസത്തിലൊരിക്കല്‍ മീറ്റിംഗ് നടത്തുന്നു. ആദ്യ മീറ്റിംഗില്‍ വച്ച് സ്റ്റുഡന്‍സ് കൗണ്‍സലേഴ്സിനെ തെരഞ്ഞെടുത്തു. സ്റ്റുഡന്‍സ് കൗണ്‍സലേഴ്സ് 1. ആകാശ് ഷിനോജ്, 2. അനീഷ് റ്റി.പി.
- ക്ലാസ്സുകളില്‍ നന്നായി പഠിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു
- കഥ, നോവല്‍, ചിത്രകഥാപുസ്തകങ്ങള്‍ എന്നിവ വായിക്കാന്‍ അവസരമൊരുക്കുന്നു. നന്നായി വായിക്കുന്നവരെ അനുമോദിക്കുകയും, അല്ലാത്തവരെ സഹായിക്കുകയും ചെയ്യുന്നു.
- കുട്ടികളുടെ നൈസ൪ഗ്ഗിക കഴിവുകളെ വള൪ത്തുന്നു.