സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ്
വിലാസം
മൂന്നിലവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-02-2017496920




ആമുഖം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പശ്ചിമഘട്ടത്തിൽ മലനിരകളുട ഭാഗമായ ചരിത്രപ്രസിദ്ധമായ ഇല്ലിക്കയ്ക്കലിൻന്റ താഴ്വാരത്തിൽ .മങ്കൊമ്പ് പ്രദേശത്‌ മലനാടിന്റ അപ്പസ്തോലനയാ റെവ എ ഫ് പൈന്റർ 1882 യിൽ സഥാപിച്ച ദേവാലയതിന്റ സമീപത്തായി 1911 -൨൨ കാലഘട്ടത്തിൽ അന്നത്തെ ഇടവകപട്ടക്കാരനായ റെവ എബ്രഹാം കോശി അച്ചന്റെ പ്രവർത്തനഫലമായി നാലാം ക്ലാസുവരെ ഉയർത്തി പിന്നീട 1951 യിൽ ഈ സ്കൂൾ കെട്ടിടം മങ്കൊമ്പ് പള്ളി വക പാമ്പാടി പുരയിടിടതിയ്ക്കെ മാറ്റുന്നതിനെയുള്ള ശ്രെമങ്ങൾ ആരംഭിച്ചു, 1955 യിൽ റെവ ജെ ജെ ജോസഫ് അച്ഛന്റെ കാലഘട്ടത്തിൽ ഈ പുരയിടത്തിൽ മിഡിൽ സ്കൂൾ (ഇന്നത്തെ യൂ .പി.സ്കൂൾ ) പ്രവർത്തനം ആരംഭിച്ചു, പ്രസ്‌തുത യൂ പി സ്കൂൾ അതിന്റെ വജ്രാ ജൂബിലിയൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഒരു വർഷകാലം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപപെടുത്തിയിരിക്കുന്ന ജൂബിലി പ്രൊജക്റ്റ് അവതരിപ്പിക്കുന്നു.

ചരിത്രം

ഇല്ലിക്കകല്ലു

കേരളത്തിന്റെ തെക്കൻ ജില്ലയിൽ ഒന്നായ കോട്ടയം ജില്ലയുടെ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലാണ് .മങ്കൊമ്പ് സി .എം. എസ്‌ എല് പി & യൂ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മാത്രമല്ല പ്രകൃതി ഭാഗിയാൽ അനുഗ്രഹീതമായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഏകദേശം 4000 അടി ഉയരമുള്ളഇല്ലിക്കല്കല്ലിന്റെ താഴ്‌വാരത്തിൽ .മങ്കൊമ്പ് പ്രദേശത് ആണ് ഈ സ്കൂൾ നിലകൊള്ളുന്നത് . കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്, കൂടാതെ കോട്ടയം ജില്ലയിലെ പ്രധാന നദിയായ മീനച്ചിലാറിന്റ ഉത്ഭവ്വും ഈ മലനിരകളിൽ നിന്നാണ് എന്നുള്ളത് ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്ക്ക് പ്രാധന്യം ഉള്ളതാക്കി തീര്ക്കുന്നു . മങ്കൊമ്പിന്റെ പ്രദേശത്ത് താമസിക്കുന്ന ആളുകളിൽ ഭൂരിഭാഗവും അടിസ്ഥനപരമായി ആദിവാസി ക്രിസ്ത്യൻ മലയരയ വിഭാഗത്തിൽ പെട്ടവരാണ് . കൂടാതെ മറ്റു മത ജാതി വിഭാഗത്തിൽ പെട്ടവരും ഇവിടെ താമസിക്കുന്നു എൽ പി സ്കൂൾ ആരംഭിച്ച് 100 വർഷങ്ങൽ പിന്നിടുമ്പോഴും ഉ പി സ്കൂൾ ആരംഭിച്ച് 60 വർഷങ്ങൽ പിന്നിടുന്ന ഈ അവസരത്തിലും ഇവിടുത്തെ ജനങ്ങളുടെ വിദ്യാഭ്യസ ആവിശ്യങ്ങൾ നിർവഹിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനും ഈ സ്കൂൾ ഗണനീയമായ സ്ഥാനം വഹിക്കുന്നു .

1911 ൽ 1 ക്ലാസ്സോടുകൂടിയാണ് എൽ . പി സ്കൂൾ ആരംഭിക്കുന്നത് റവ. ഉമ്മൻ അച്ഛൻ സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജർ ആയിരുന്നു. പിന്നീട് 1920 -22 കാലഘട്ടത്തിൽ റവ . എബ്രഹാം കോശി അച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുവരെയുള്ള എൽ .പി.സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.

1955 ൽ റവ. കെ.ജെ ജോസഫ് അച്ചന്റെ പ്രവർത്തനത്താൽ മങ്കൊമ്പു പള്ളിയുടെ പാമ്പാടി പുരയിടത്തിൽ മിഡിൽ സ്കൂൾ ( ഇന്നത്തെ യൂ പി സ്കൂൾ ) പ്രവർത്തനം ആരംഭിച്ചു. ആ കാലഘട്ടത്തിൽ മങ്കൊമ്പിന്റെ പ്രദേശത്തുള്ളവർക്കു മാത്രമല്ല ചൊവൂര് , വെള്ളറ , കുറിഞ്ഞിപ്ലാവ് , പെയ്‌ന്റർവാലി , പഴുക്കാക്കാനം , അടുക്കം തുടങ്ങി ചുറ്റുമുള്ള അനേകം പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്കു അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ഏക സ്കൂൾ ആയിരുന്നു ഇത് . അറിവിന്റെ മേഖലയിൽ മാത്രമല്ല സാമൂഹികമായ വളർച്ചക്കും ഉന്നമനത്തിനും ഈ സ്കൂൾ പ്രധാന പങ്കു വഹിച്ചു. ഇന്നും ഈ സ്കൂൾ UP സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നു. SC/ ST വിഭാഗത്തിലുള്ള കുട്ടികൾ ആണ് ഇവിടെ പഠിക്കുന്നത്. പ്രാദേശിക മേഖലയിൽ നിന്നുമുള്ള വിദ്യാർത്ഥികളെ കൂടാതെ പള്ളിവക ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്തി വിദ്യാഭാസം നിർവ്വഹിക്കുന്നവരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

കേരളത്തിൽ തെക്കൻ ജില്ലയിൽ ഒന്നായ കോട്ടയം ജില്ലയുടെ മീനച്ചിൽ താലൂക്കിലെ മൂന്നിലവ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

സി.എം.എസ്.യു.പി.എസ്. മങ്കൊമ്പ്