മരിയനാട്
പൂതാടി പഞ്ചായത്തിലെ ഇരുളത്തിനടുത്തുള്ള ഒരു സ്ഥലമാണ് മരിയനാട്. ഇവിടെ ബ്രട്ടീഷ് കാലഘട്ടത്തില്‍ യൂറോപ്യനായ ഒരു സായിപ്പ് BBDC എന്ന പേരിലുള്ള കമ്പനി വകയായി കാപ്പിത്തോട്ടം നിര്‍മ്മിക്കുന്നതോടെയാണ് ഈ സ്ഥലം അറിയപ്പെടാന്‍ തുടങ്ങിയത് പൂതാടി അധികാരികളില്‍നിന്നാണ് കമ്പനി 12000 ഏക്കര്‍ കാട് വാങ്ങിയത്. കാട് വെട്ടിത്തെളിച്ച് തോട്ടം ആരംഭിചു. തുടര്‍ന്ന് അവിടെ ഒരു പള്ളിയും സ്കൂളും സ്ഥാപിച്ചു.