ജി.എം.എൽ.പി.എസ് നിലമ്പൂർ

11:05, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48431 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.എൽ.പി.എസ് നിലമ്പൂർ
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201748431





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1914

ആമുഖം

              1914 ചന്തക്കുന്ന് പ്രദേശത്ത്  മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖര്‍ ചേര്‍ന്ന് ആരംഭിച്ച    മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികള്‍ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ എത്തിച്ചേര്‍ന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തില്‍ ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ ആരംഭിച്ചു. 


             തുടര്‍ന്ന് കാലോചിതമാറ്റങ്ങള്‍ ഈ വിദ്യാലയത്തിലും ഉണ്ടായി . 56 സെന്‍റ്‍  പുറംപോക്ക് ഭൂമിയോട് ചേര്‍ത്ത് പിന്നീട് 70 സെന്‍റ് സ്ഥലം കൂടി  വാങ്ങി  അന്നത്തെ  P.T.A.  സ്കുളിന്‍റ  വികസന  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാഭ്യാസ പരിഷ്ക്കരണ പരിപ്പാടികളില്‍ നമ്മുടെ സ്ക്കൂളിന് വിവിധ കെട്ടിടങ്ങള്‍ ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടി. തെക്കു നിന്നുള്ള അധ്യാപകര്‍ വിദ്യാലയത്തില്‍ എത്തി.
                          
          പ്രാദേശിക ഗവ‍. കളായ പഞ്ചായത്ത് ,  ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വിദ്യാലയ-ത്തിന്‍െ്റ ഭൗതീക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ നമ്മുടെ വിദ്യാലയത്തിന് ഭൗതീക സാഹചര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. 
                     M.L.A മാര്‍ M .Pമാര്‍ തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ കര്‍ത്താക്കളുടെ സമയോചിതമായ ഇടപെടല്‍ സ്ക്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ നിരയിലെത്തിക്കാന്‍ കഴിഞ്ഞു. കൂടാ-തെ D.P.E.P ,  S.S.A , തുടങ്ങിയ  വിദ്യാഭ്യാസ പരിഷ്ക്കരണ ഗവേഷണ ഏജന്‍സികളുടെ ഇടപെടല്‍ സ്ക്കൂളിന്‍റ മുഖഛായ മാറ്റാന്‍ ഏറെ ഉപകരിച്ചു. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ള സമൂഹം നമ്മുടെ വിദ്യാലയത്തെ പുരോഗതിയിലേക്കെത്തിക്കാന്‍  പലപ്പോഴും  കൈത്താങ്ങായിട്ടുണ്ട്. 
       മനോഹരമായ പഠിപ്പുര/ഗേറ്റ് തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. 


 
GMLPSCHOOL CHANDAKKUNNU -NILAMBUR



    ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ന-മ്മുടെ വിദ്യാലയത്തില്‍ നടപ്പിക്കാന്‍ ബഹു. അബ്ദുല്‍  ഹാബ്  M.P.  നല്‍കുന്ന പിന്‍തുണ നമുക്ക്  20  കമ്പ്യൂട്ടര്‍ ലാബ് ഒരുക്കാന്‍ സാധിച്ചു. 
 
computer inaguration


                നിലമ്പൂര്‍ മുനിസിപ്പാലിറ്റിയുടെ ഭരണകര്‍ത്താക്കള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ വിദ്യാലയത്തിലെ ക്ലാസ് മുറികള്‍ , മുറ്റം , ഇവടൈല്‍ പാകുവാന്‍ കഴിഞ്ഞു. 
               നിലമ്പൂര്‍  BRC  യുടെ ഇട പെടല്‍ മൂലം SSA ഫണ്ട് ഉപയോഗിച്ച് പുതിയ ക്ലാസ് മുറികള്‍ പണിയാന്‍ കഴിഞ്ഞതും മനോഹര ചിത്രങ്ങള്‍ വരച്ച്സ്ക്കൂളിനെ ആകര്‍ഷകമാകാന്‍പറ്റിയതും വിദ്യാലയത്തി-ലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.         
    ഇന്ന് പ്രീ- പ്രൈമറിയില്‍ 200 കുട്ടികളും LP സെക് ഷനില്‍ 485 കുട്ടികളും നമ്മുടെ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. കുട്ടി-കളുടെ എണ്ണത്തിന് ആനുപാതികമായി നമുക്ക് ക്ലാസ് മു-റികളും മറ്റ് സൗകര്യങ്ങളും പര്യാപ്തമല്ല. അതിനാല്‍ ഈ വര്‍ഷം മുതല്‍ സംസ്ഥാന ഗവ. നടപ്പിലാക്കുന്ന ”സമഗ്ര ഗുണമേന്മാ വിദ്യാലയ വികസന പദ്ധതി”യിലൂടെ അടു-ത്ത 2020 തോടെ പൂര്‍ത്തികരിക്കേണ്ട വിവിധ പദ്ധതിക ള്‍ ആസൂത്രണംചെയ്തിട്ടുണ്ട

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_നിലമ്പൂർ&oldid=333297" എന്ന താളിൽനിന്ന് ശേഖരിച്ചത്