കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karinkallayi (സംവാദം | സംഭാവനകൾ)
കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ
വിലാസം
കരിങ്കല്ലായ് ഫാറൂഖ് കോളേജ്

കോഴിക്കോട് ജില്ല
സ്ഥാപിതം1 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-02-2017Karinkallayi





ചരിത്രം

   കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ്ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എല്‍ പി സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിറുന്നത് കരിങ്കല്ലായ് വി.പി.എ.എല്‍.പി സ്കൂളിനെയായിരുന്നു.ഇത്രയും പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രം നമുക്ക് പരിശോധിക്കാം.
    സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടില്‍ ഉണ്ണിപെരവന്‍ ,വൈലാശ്ശേരി ചൂരക്കാട്ടില്‍ ശങ്കരന്‍ട്കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവര്‍ത്തിച്ചത്.ഇവരുടെ പ്രവര്‍ത്തനഫലമായി കൊളത്തറക്കാരനായ കെ,ശങ്കരന്‍മാസ്റ്ററെചുള്ളുപ്പറമ്പില്‍ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തില്‍ ശങ്കരന്‍ കുട്ടിമാസ്റ്റര്‍

,മുള്ളാശ്ശേരികല്ലറംകെട്ടില്‍ ഉണ്ണിപെരവന്‍ എന്ന മാന്യവ്യക്തിയില്‍ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ല്‍ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവര്‍പ്രൈമറിസ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു.1962 ക്ലഘട്ടം വരെ ഈ വിദ്യാലയത്തില്‍ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു.

    ഈ വിദ്യാലയത്തിന്റെ സ്ഥാപകനും സ്കൂള്‍ ഹെഡ്മാസറ്ററും ആയിരുന്ന ശങ്കരന്‍കുട്ടി മാസ്റ്ററുടെ പത്നി സരസ്വതിടീച്ചറും ഇവിടെ അധ്യാപികയായിരുന്നു.പിന്നീട് സ്ക്കൂള്‍ നടത്തികൊണ്ടുപോവാന്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഈ പ്രദേശത്തെ ബഹുമാന്യനായിരുന്ന വൈലാശ്ശേരി ശങ്കരന്‍കുട്ടി എന്ന മാന്യവ്യക്തി അദ്ദേഹത്തിന്റെ മകനായിരുന്ന വി.കുട്ടികൃഷ്ണന്‍ എന്നവരുടെ പേരില്‍ വിലക്കുവാങ്ങുകയും മാനേജരായി മകനെ ഏല്‍പ്പിക്കുകയും ചെയ്തു.ഈ കാലഘട്ടത്തില്‍  പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ,സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ധാരാളം മാറ്റം വരുത്തുകയുണ്ടായി.സമീപത്തുള്ള ഏതൊരു വിധ്യാലയത്തെ അപേക്ഷിച്ച് നമ്മുടെ വിധ്യാലയത്തിന്റെ ഭൂവിസ്ത്രതി ഏറെയാണ്.1991-ല്‍ മാനേജര്‍ വി.കുട്ടികൃഷ്ണന്റെ ആകസ്മികമായ വേര്‍പാടിന് ശേഷം സ്കൂള്‍ മാനേജ്മെന്റ്പദവി അദ്ദേഹത്തിന്റെ ധര്‍മ പത്നിയായ കെ.ടി.മീര ഏറ്റെടുക്കുകയും ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.
   ശങ്കരന്‍മാസ്റ്റര്‍ക്കു ശേഷം ഈ പ്രദേശക്കാരനായിരുന്ന രാമന്‍മാസ്റ്റര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അതിനുശേഷം പി.കെ.പത്മാവതി ടീച്ചര്‍ പ്രധാനഅധ്യാപികയായി ചുമതലയേറ്റു.തുടര്‍ന്ന് 1991 ല്‍ ഈ വിധ്യാലയത്തിലെ പ്രധാനഅധ്യാപകനായ കെ.കൃഷ്ണകുമാര്‍ പ്രധാനഅധ്യാപകനായി ചുമതലയേറ്റു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ക്കൂളിന്റെ പുരോഗതിക്ക്വേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന 10 ക്ലാസ് മുറീകള്‍

എല്‍.കെ.ജി,,യു.കെ.ജി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായകെട്ടിടം പ്രൊജക്ടര്‍ ഉള്‍പ്പെട്ട കമ്പ്യൂട്ടര്‍ ലാബ് വിശാലമായ കളിസ്ഥലം ചുറ്റുമതില്‍ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനുള്ള നവീകരിച്ച പാചകപുര കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മികച്ചഭക്ഷണ ശാല കിണര്‍, കുഴല്‍കിണര്‍,വാട്ടര്‍ടാങ്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് പച്ചക്കറി കൃഷിക്ക് ആവശ്യമായ പ്രത്യേക സ്ഥലം ആവശ്യത്തിനുള്ള ഫര്‍ണിച്ചര്‍ സൗകര്യം

= മുന്‍ സാരഥികള്‍:

കെ.ശങ്കരന്‍, രാമൻ.എം , പത്മാവതി .പി.കെ, രമണി . ഐ , മോഹനദാസ് .വി

മാനേജ്‌മെന്റ്

അബ്ദുൽ റസാഖ് .വി

അധ്യാപകര്‍

കൃഷ്ണ കുമാർ.കെ (ഹെഡ് മാസ്റ്റർ) പ്രീത.പി. ജയ. പി സുരേന്ദ്രൻ.എം അബ്ദുല്ല.കെ.സി.

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റാര്‍ ക്വിസ്
  • ഈസി ഇംഗ്ലീഷ്
  • കലാ-കായിക പ്രവര്‍ത്തനങ്ങള്‍
  • പച്ചക്കറികൃഷി

ചിത്രങ്ങള്‍

വഴികാട്ടി