സഹായം Reading Problems? Click here


കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1-10-1936
സ്കൂൾ കോഡ് 17530
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കരിങ്കല്ലായ് ഫാറൂഖ് കോളേജ്
സ്കൂൾ വിലാസം കരിങ്കല്ലായി വി.പി.എ.ൽ.പി.സ്കൂൾ ;ഫാറൂഖ് കോളേജ്- 673632
പിൻ കോഡ് 673632
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ karinkallayivpalps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ഫറോക്ക്
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യഭ്യാസം
പഠന വിഭാഗങ്ങൾ

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 45
പെൺ കുട്ടികളുടെ എണ്ണം 52
വിദ്യാർത്ഥികളുടെ എണ്ണം 97
അദ്ധ്യാപകരുടെ എണ്ണം 5
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കൃഷ്ണകുമാർ.കെ
പി.ടി.ഏ. പ്രസിഡണ്ട് ഷാജി.എം
03/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

   കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ് ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എൽ പി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കരിങ്കല്ലായ് വി.പി.എ.എൽ.പി സ്കൂളിനെയായിരുന്നു.ഇത്രയും പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രം നമുക്ക് പരിശോധിക്കാം.
    സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ ,വൈലാശ്ശേരി ചൂരക്കാട്ടിൽ ശങ്കരൻ കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത്.ഇവരുടെ പ്രവർത്തനഫലമായി കൊളത്തറക്കാരനായ കെ.ശങ്കരൻമാസ്റ്ററെചുള്ളുപ്പറമ്പിൽ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ ശങ്കരൻ കുട്ടിമാസ്റ്റർ

,മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ എന്ന മാന്യവ്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ൽ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തിൽ‌ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു.

    ഈ വിദ്യാലയത്തിന്റെ സ്ഥാപകനും സ്കൂൾ ഹെഡ്മാസറ്ററും ആയിരുന്ന ശങ്കരൻകുട്ടി മാസ്റ്ററുടെ പത്നി സരസ്വതി ടീച്ചറും ഇവിടെ അധ്യാപികയായിരുന്നു.പിന്നീട് സ്ക്കൂൾ നടത്തികൊണ്ടുപോവാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഈ പ്രദേശത്തെ ബഹുമാന്യനായിരുന്ന വൈലാശ്ശേരി ശങ്കരൻകുട്ടി എന്ന മാന്യവ്യക്തി അദ്ദേഹത്തിന്റെ മകനായിരുന്ന വി.കുട്ടികൃഷ്ണൻ എന്നവരുടെ പേരിൽ വിലക്കുവാങ്ങുകയും മാനേജരായി മകനെ ഏൽപ്പിക്കുകയും ചെയ്തു.ഈ കാലഘട്ടത്തിൽ  പുതിയ മാനേജ്മെന്റിന്റെ കീഴിൽ ,സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ധാരാളം മാറ്റം വരുത്തുകയുണ്ടായി.സമീപത്തുള്ള ഏതൊരു വിദ്യായാലയത്തെ അപേക്ഷിച്ച് നമ്മുടെ വിദ്യായാലയത്തിന്റെ ഭൂവിസ്ത്രതി ഏറെയാണ്.1991-ൽ മാനേജർ വി.കുട്ടികൃഷ്ണന്റെ ആകസ്മികമായ വേർപാടിന് ശേഷം സ്കൂൾ മാനേജ്മെന്റ്പദവി അദ്ദേഹത്തിന്റെ ധർമ പത്നിയായ കെ.ടി.മീര ഏറ്റെടുക്കുകയും ധാരാളം വികസനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
   ശങ്കരൻമാസ്റ്റർക്കു ശേഷം ഈ പ്രദേശക്കാരനായിരുന്ന രാമൻമാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അതിനുശേഷം പി.കെ.പത്മാവതി ടീച്ചർ പ്രധാന അധ്യാപികയായി ചുമതലയേറ്റു.തുടർന്ന് 1991 ൽ ഈ വിദ്യായാലയത്തിലെ  അധ്യാപകനായ കെ.കൃഷ്ണകുമാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ക്കൂളിന്റെ പുരോഗതിക്ക്വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവർത്തിക്കുന്ന 10 ക്ലാസ് മുറികൾ,

എൽ.കെ.ജി,,യു.കെ.ജി ക്ലാസുകൾ പ്രവർത്തിക്കുന്നതിനാവശ്യമായകെട്ടിടം, പ്രൊജക്ടർ ഉൾപ്പെട്ട കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനുള്ള നവീകരിച്ച പാചകപുര, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മികച്ചഭക്ഷണ ശാല, കിണർ, കുഴൽകിണർ,വാട്ടർടാങ്ക്, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ്, പച്ചക്കറി കൃഷിക്ക് ആവശ്യമായ പ്രത്യേക സ്ഥലം, ആവശ്യത്തിനുള്ള ഫർണിച്ചർ സൗകര്യം.

= മുൻ സാരഥികൾ:

കെ.ശങ്കരൻ,

രാമൻ.കെ,

പത്മാവതി .പി.കെ,

രമണി . ഐ ,

മോഹനദാസ് .വി

മാനേജ്‌മെന്റ്

ശങ്കരൻ.കെ

കുട്ടികൃഷ്ണൻ വി,

മീര കെ ടി.,

അബ്ദുൽ റസാഖ് .വി .

അധ്യാപകർ

കൃഷ്ണ കുമാർ.കെ (ഹെഡ് മാസ്റ്റർ),

പ്രീത.പി. ,

ജയ. പി ,

സുരേന്ദ്രൻ.എം ,

അബ്ദുല്ല.കെ.സി.,

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റാർ ക്വിസ്
  • ഈസി ഇംഗ്ലീഷ്
  • കലാ-കായിക പ്രവർത്തനങ്ങൾ
  • പച്ചക്കറികൃഷി

ചിത്രങ്ങൾ

വഴികാട്ടി